Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുടുതൽ വാർത്തകൾ


ഐ പി സി എൻ എ ഫിലാഡൽഫിയ ചാപ്റ്റർ കമ്മ്യൂണിറ്റി അവാർഡ് ജോ ചെറിയാന് നല്‍കി - 26 april 2024
Picture

ഫിലാഡൽഫിയ: ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ കമ്മ്യൂണിറ്റി അവാർഡിന് ഫിലാഡൽഫിയയിലെ വ്യെവസായ പ്രേമുഖനും ഫില്ലി ഗ്യാസ് ഉൾപ്പെടെ വിവിധ ബിസിനസ് ശൃംഖലയുടെ ഉടമസ്ഥനുമായജോ ചെറിയാൻ അർഹനായി.ഐ പി സി എൻ എ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഫിലിപ്പോസ് ചെറിയാൻ എ ബി സി ആക്ഷൻ ന്യൂസ് റിപ്പോർട്ടറും മുഖ്യാതിഥിയുമായിരുന്ന ഡാൻ ക്യൂലറിൽ നിന്നും ജോ ചെറിയാന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി. ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ റീജിയൺ 2024-2025 പ്രെവർത്തനോൽഘാടനത്തോടനുബന്ധിച്ചായിരുന്നു ജോ ചെറിയാന് ആദരവ് സംഘടിപ്പിച്ചത്.

ബിസിനസ് രംഗത്ത് വ്യെക്തി......


പ്രായപൂർത്തിയാകാത്തവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സൗത്ത് കരോലിനയിലേക്ക് പോയ 51 കാരന് 31 വർഷത്തിലധികം ജയിൽ ശിക്ഷ - 26 april 2024
Picture

ആഷെവില്ലെ(നോർത്ത് കരോലിന):നോർത്ത് കരോലിനയിലെ കാൻ്റണിൽ നിന്നുള്ള മൈക്കൽ ജോൺ വോർലി (51), പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സൗത്ത് കരോലിനയിലേക്ക് യാത്ര ചെയ്തതിന് വ്യാഴാഴ്ച 31 വർഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു.

രജിസ്റ്റർ ചെയ്ത ലൈംഗിക കുറ്റവാളിയായിരിക്കെ പ്രായപൂർത്തിയാകാത്ത ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സൗത്ത് കരോലിനയിലെ ഫോർട്ട് മില്ലിലേക്ക് യാത്ര ചെയ്തതിന് വ്യാഴാഴ്ച വോർലിയെ 382 മാസത്തെ തടവിന് ശിക്ഷിച്ചു. വോർലി തൻ്റെ ജീവിതകാലം മുഴുവൻ കോടതിയുടെ മേൽനോട്ടത്തിലായിരിക്കാനും ജയിലിൽ ശിക്ഷ......


സിജു മാളിയേക്കൽ(45)സിയാറ്റിൽ അന്തരിച്ചു - 25 april 2024
Picture

സിയാറ്റിൽ(വാഷിംഗ്‌ടൺ): തൃശ്ശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി പാപ്പച്ചൻ -മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ(45) സിയാറ്റിൽ അന്തരിച്ചു.

ഭാര്യ:ജാൻസി ജോസഫ്മക്കൾ:ഏരെൺറാഫേൽ മാളിയേക്കൽബെഞ്ചമിൻ ജോസഫ് മാളിയേക്കൽ

ലിയോപാപ്പച്ചൻ മാളിയേക്കൽ(കാനഡ), ലിജുപാപ്പച്ചൻമാളിയേക്കൽ(കേരളം) എന്നിവർ സഹോദരങ്ങളാണ്

പൊതുദർശനം:ഏപ്രിൽ 26 സമയം വൈകീട്ട് 4 മണി മുതൽ 6 മണി വരെ

സ്ഥലം: St Stephen the Martyr church: 13055 SE 192ND ST, RENTON, WA 98058, USA

സംസ്കാരം പിന്നീട് വാഷിങ്ങ്ടണിൽകൂടുതൽ വിവരങ്ങൾക്ക് ബിജു 209 914......


സൈജൻ കണിയൊടിക്കൽ ഫോമാ അഡ്വൈസറി കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്ക് - 25 april 2024
Picture

ഡിട്രോയിറ്റ്: നോർത്ത് അമേരിക്കയിലും കാനഡയിലുമായി പന്ത്രണ്ടു റീജിയണുകളിലായി വ്യാപിച്ചു കിടക്കുന്ന 84-ൽ അധികം അംഗസംഘടനകളുടെ പിൻബലമുള്ള ഏറ്റവും വലിയ പ്രവാസി സംഘടനയായ ഫോമായുടെ 2024-2026 വർഷത്തേക്കുള്ള അഡ്വൈസറി കൗൺസിൽ സെക്രട്ടറിയായി സൈജൻ കണിയൊടിക്കലിനെ ഫോമാ ഗ്രേറ്റ് ലേക്സ് റീജിയൻ നാമനിർദ്ദേശം ചെയ്തു. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുൻറക്കാനയിൽ ബാർസലോ ബവാരോ പാലസ് ഫൈവ്സ്റ്റാർ റിസോർട്ടിൽ വച്ചു ഓഗസ്റ്റ് 8 മുതൽ 11 വരെ നടത്തപ്പെടുന്ന ഇൻറർനാഷണൽ കൺവെൻഷണിൽ വച്ചാണ് ഫോമായുടെ 2024-2026 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നടക്കുക.

2007-ൽ മിഷിഗണിലെ ഡിട്രോയിറ്റിലേക്ക്......


കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ യൂത്ത് ഫോറം നാഷ്‌വിൽ ബെൽ ഗാർഡനിൽ ലോകഭൗമദിനം ആഘോഷിച്ചു - 25 april 2024
Picture

നാഷ്‌വിൽ: കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) - ന്റെ യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 24 USAസീ2സ്കൈ (Sea2sky) പ്രോഗ്രാമുമായി കൈകോർത്തു കൊണ്ട് നാഷ്‌വിൽ ബെൽവ്യൂവിലുള്ള കമ്മ്യൂണിറ്റി ഗാർഡനായ ബെൽ ഗാർഡനിൽ ലോകഭൗമദിനം (Earth Day) ആഘോഷിച്ചു.

കുട്ടികളും മുതിർന്നവരുമായ് ഇരുപതിലധികം വരുന്ന വളണ്ടിയർമാർ ചെടികളും വൃക്ഷങ്ങളും നട്ടും, നിലം പരുവപ്പെടുത്തിയും, കമ്പോസ്റ്റ് പാകപ്പെടുത്തിയും, കളകൾ പറിച്ചും ആയിരുന്നു ഇത് സാധ്യമാക്കിയത്.പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പുതിയ തലമുറക്ക് പകർന്നുകൊടുക്കുന്നതിൽ ലോകഭൗമദിനം നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്.അതോടൊപ്പം തന്നെ......


മോളി മാത്യുവിന്റെ (മോളി കൊച്ചമ്മ) സംസ്കാരം ഏപ്രിൽ 27 ശനിയാഴ്ച - 25 april 2024
Picture

ന്യൂജേഴ്‌സി : ന്യൂജേഴ്സിയിൽ അന്തരിച്ചമിഡ്‌ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ്ഓർത്തഡോൿസ്ദേവാലയ വികാരി റവ. ഡോ. ബാബു കെ. മാത്യുവിന്റെ ഭാര്യമോളി മാത്യുവിന്റെ (മോളി കൊച്ചമ്മ -64) സംസ്കാരം ഏപ്രിൽ 27ശനിയാഴ്ച നടത്തപ്പെടും

മോളി കൊച്ചമ്മ 1959 ജൂലൈ 27ന് കടമ്പനാട് പുത്തൻവീട്ടിൽ പരേതനായശ്രീ കെ.ജി. തോമസ്, പരേതയായ ശ്രീമതി ചിന്നമ്മ തോമസ് എന്നിവരുടെ മകളായി ജനിച്ചു . തോമസ് അലക്‌സാണ്ടർ, പരേതനായ ജോർജ് തോമസ്, ജെയിംസ് തോമസ്, സൂസമ്മ തോമസ്, സാമുവൽ തോമസ്, റോയ് തോമസ് എന്നിവരാണ് സഹോദരങ്ങൾ

മോളി കൊച്ചമ്മ അർപ്പണബോധമുള്ള ഭാര്യയും, അമ്മയും, മുത്തശ്ശിയുമായിരുന്നു . 1979 ഏപ്രിൽ 22-ന് അഭിവന്ദ്യ......


ടിക് ടോക് നിരോധിക്കുന്നതിനുള്ള ബില്ലിൽ ബൈഡൻ ഒപ്പുവച്ചു - 25 april 2024
Picture

വാഷിംഗ്ടൺ :യുഎസിൽ ടിക് ടോക്ക് നിരോധിക്കുന്ന നിയമ നിർമ്മാണത്തിൽ ബൈഡൻ ബുധനാഴ്ച ഒപ്പുവച്ചു - ടിക് ടോക്കിൻ്റെ ചൈനീസ് ഉടമയായ ബൈറ്റ്ഡാൻസ് വിൽക്കാൻ നിർബന്ധിതമാക്കുന്ന - അല്ലെങ്കിൽ അത് പൂർണ്ണമായും നിരോധിക്കുന്ന ഒരു ബിൽ ചൊവ്വാഴ്ച സെനറ്റ് പാസാക്കുകയും പ്രസിഡൻ്റ് ബൈഡൻ ബുധനാഴ്ച നിയമത്തിൽ ഒപ്പിടുകയും ചെയ്തു.ഡൈവസ്റ്റ്-ഓർ-ബാൻ ബില്ലാണ് ഇപ്പോൾ നിയമമായിരിക്കുന്നത്.

ടിക് ടോക്കിൻ്റെ ചൈനീസ് ബന്ധം കാരണം ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഈ നടപടി പാസാക്കിയത്. ചൈനീസ് ഗവൺമെൻ്റ് അതിൻ്റെ 170 ദശലക്ഷം യുഎസ് ഉപയോക്താക്കളുടെ സെൻസിറ്റീവ് ഡാറ്റയിലേക്ക്......


അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി ബിൽ ടെന്നസി പാസാക്കി - 25 april 2024
Picture

ടെന്നസി :കൺസീൽഡ്‌തോക്കുകൾ കൈവശം വയ്ക്കാൻ അധ്യാപകരെ അനുവദിക്കുന്ന ബിൽ ചൊവ്വാഴ്ച ടെന്നസി നിയമസഭ പാസാക്കി. 28നെതിരെ 68 വോട്ടുകൾക്കാണ് ബിൽ പാസായത്.

സ്‌കൂളിൽ തോക്ക് കൈവശം വയ്ക്കാൻ തിരഞ്ഞെടുക്കുന്ന അധ്യാപകരെ അംഗീകരിക്കേണ്ടതുണ്ട്, അവരുടെ ഐഡൻ്റിറ്റികൾ ഭരണകൂടത്തിന് മാത്രമേ അറിയൂ. പ്രോഗ്രാമിൽ പങ്കെടുക്കാൻ, അധ്യാപകർക്ക് തോക്ക് പെർമിറ്റും പശ്ചാത്തലവും മാനസികാരോഗ്യ പരിശോധനയും ഉണ്ടായിരിക്കണം. 40 മണിക്കൂർ പരിശീലനവും എടുക്കേണ്ടതുണ്ട്.

സ്‌കൂൾ ഷൂട്ടർമാരെ തടയുകയും വിദ്യാർത്ഥികളെയും ജീവനക്കാരെയും കൊലയാളികളിൽ നിന്ന് സംരക്ഷിക്കുന്നതിന് പരിശീലനം......


ഡാളസിൽ വെടിവെപ്പ്: 2 സ്ത്രീകൾ കൊല്ലപ്പെട്ടു, പ്രതിയായ സ്ത്രീ അറസ്റ്റിൽ - 25 april 2024
Picture

ഡാലസ്:ചൊവ്വാഴ്ച ഡാളസ്ഫെയർ പാർക്കിന് സമീപം ഉണ്ടായവെടിവെപ്പിൽ രണ്ട് സ്ത്രീകൾ മരിച്ചു.സൗത്ത് ബൊളിവാർഡിലെ 3000 ബ്ലോക്കിലെ ഒരു അപ്പാർട്ട്മെൻ്റിൽചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമെന്ന് ഡാലസ് പോലീസ് പറഞ്ഞു.

17 വയസ്സുള്ള ഡ്രെനേഷ്യ വില്ലിസ്, 40 വയസ്സുള്ള ലനേഷായ പിങ്കാർഡ് എന്നീ രണ്ട് സ്ത്രീകളെ വെടിയേറ്റ മുറിവുകളോടെ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.65 കാരിയായഡോറിസ് വാക്കറാണ് വില്ലിസിനേയും പിൻകാർഡിനേയും വെടിവെച്ചത്.കൊലപാതകക്കുറ്റം ചുമത്തി വാക്കറെ അറസ്റ്റ് ചെയ്യുകയും ഡാളസ് കൗണ്ടി ജയിലിൽ അടയ്ക്കുകയും......


എം ഡി സ്ട്രൈക്കേഴ്സ്‌ ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മെയ്‌ 25 ന് - 25 april 2024
Picture

മേരിലാൻഡ്‌: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്റിന് മേരിലാൻഡ്‌ വേദിയാകുന്നു.ഈസ്റ്റ്‌ കോസ്റ്റിലെയും വാഷിങ്ങ്ടൺ ഡി സിയിലെയും ഇന്ത്യൻ-അമേരിക്കൻ സോക്കർ ടീമുകളെ സംയോജിപ്പിച്ച്‌ നടത്തുന്ന ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മേരിലാൻഡിലെ റോക്ക്‌വില്ലിൽമെയ്‌ 25 ന് നടത്തപ്പെടുന്നു.

മേരിലാൻഡിലെ പ്രമുഖ സോക്കർ ക്ലബ്ബായ എം ഡി സ്ട്രൈക്കേഴ്സ്‌ നടത്തുന്ന ഈ ടൂണമെന്റിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണേർപ്പെടുത്തിയിട്ടുള്ളതെന്ന് ക്ലബ്ബിന്റെ ഭാരവാഹികളായ ‌ നോബിൾ ജോസഫ്‌ , ജെനറൽ മാനേജർ മധു നമ്പ്യാർ എന്നിവർ അറിയിച്ചു.

ഈസ്റ്റ്‌ കോസ്റ്റ്‌ റീജിയണിലെ പ്രമുഖ......