Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുടുതൽ വാർത്തകൾ


തുടർച്ചയായ ഗാഗ് ഓർഡർ ലംഘനം ട്രംപിനെ ജയിലിലടയ്ക്കുന്നത് പരിഗണിക്കുമെന്ന് ജസ്റ്റിസ് ജുവാൻ മെർച്ചൻ - 07 may 2024
Picture

ന്യൂയോർക് : മുൻ പ്രസിഡൻ്റിനെ 10-ാം തവണയും കോടതിയലക്ഷ്യത്തിന് വിധേയനാക്കുമെന്നും കൂടുതൽ ലംഘനങ്ങൾക്ക് അദ്ദേഹത്തെ ജയിലിലടയ്ക്കുന്നത് പരിഗണിക്കുമെന്നും ഡൊണാൾഡ് ട്രംപിൻ്റെ ക്രിമിനൽ വിചാരണയ്ക്ക് മേൽനോട്ടം വഹിക്കുന്ന ജഡ്ജി തിങ്കളാഴ്ച പറഞ്ഞു

താൻ ഇതുവരെ ചുമത്തിയ 1,000 ഡോളർ പിഴ, ജഡ്‌ജിമാർ, സാക്ഷികൾ, ജഡ്ജിമാരുടെയും പ്രോസിക്യൂട്ടർമാരുടെയും കുടുംബങ്ങളെ കുറിച്ച് പരസ്യമായി അഭിപ്രായം പറയുന്നതിൽ നിന്ന് വിലക്കുന്ന ഗാഗ് ഓർഡർ ലംഘിക്കുന്നതിൽ നിന്ന് ട്രംപിനെ പിന്തിരിപ്പിക്കുന്നതായി തോന്നുന്നില്ലെന്ന് ജസ്റ്റിസ് ജുവാൻ മെർച്ചൻ പറഞ്ഞു.

ജയിൽവാസം അവസാന......


യുഎസിൽ ഇന്ത്യയുടെ സിപ്ല, ഗ്ലെൻമാർക്ക് മരുന്നുകൾ തിരിച്ചുവിളിക്കുന്നു - 07 may 2024
Picture

ന്യൂയോർക് : ഉൽപ്പാദനത്തിൽ കണ്ടെത്തിയ തകരാറിനെ തുടർന്ന്മയക്കുമരുന്ന് നിർമ്മാതാക്കളായ സിപ്ലയും ഗ്ലെൻമാർക്കും യുഎസ് വിപണിയിൽ നിന്ന് തങ്ങളുടെ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ്റെ (യുഎസ്എഫ്ഡിഎ) ഏറ്റവും പുതിയ എൻഫോഴ്‌സ്‌മെൻ്റ് റിപ്പോർട്ടിനെത്തുടർന്ന്, ന്യൂജേഴ്‌സിയിലെ സിപ്ലയുടെ അനുബന്ധ സ്ഥാപനമായ ഇപ്രട്രോപിയം ബ്രോമൈഡിൻ്റെയും ആൽബുട്ടെറോൾ സൾഫേറ്റ് ഇൻഹാലേഷൻ സൊല്യൂഷൻ്റെയും 59,244 പായ്ക്കുകൾ തിരിച്ചുവിളിക്കുന്നു.

സിപ്ല ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാനുള്ള കാരണം "ഷോർട്ട് ഫിൽ" ആണ്. എഫ്ഡിഎ പറഞ്ഞു, "വികർഷണത്തിൽ......


നടി കനകലത അന്തരിച്ചു - 07 may 2024
Picture

തിരുവനന്തപുരം: നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിലായിരുന്നു.കഴിഞ്ഞവർഷം സഹോദരി വിജയമ്മ നൽകിയ അഭിമുഖത്തിലാണു കനകലതയുടെ അസുഖത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്.

2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടതും രൂക്ഷമായതും. ഉറക്കക്കുറവായിരുന്നു തുടക്കം. 2022 ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതിനെ തുടർന്നു ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്നു കണ്ടുപിടിച്ചു. എംആർഐ സ്കാനിൽ തലച്ചോർ ചുരുങ്ങുകയാണെന്നും കണ്ടെത്തി. 16 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ കനകലതയ്ക്കു......


ഇർവിങ് സെൻ്റ് ജോർജ്ജ് ചർച്ചിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 3, 4, 5 തീയതികളിൽ - 01 may 2024
Picture

ഡാളസ് : പരിശുദ്ധഗീവർഗ്ഗീസ് സഹദായുടെ നാമത്തിലുള്ള നോർത് ടെക്സസ്സിലെ ഏക ദേവാലയമായ ഇർവിങ്സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ചിൽവി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 3, 4, 5 തീയതികളിൽ വിവിധ പരിപാടികളോടെ ഭക്തിപുരസ്സരം കൊണ്ടാടുന്നു.

ഇടവകയുടെ രക്ഷാധികാരിയായ വിശുദ്ധ ജോർജ്ജ് രക്തസാക്ഷിയുടെ അനുസ്മരണത്തിൽ പങ്കെടുക്കാൻ എല്ലാവരേയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നു. വിശുദ്ധൻ നമുക്കെല്ലാവർക്കും അനുഗ്രഹമായിരിക്കട്ടെയെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധനാ ശുശ്രൂഷകളിലുംമറ്റ് ആഘോഷങ്ങളിലും ഞങ്ങളോടൊപ്പം ചേരാൻക്ഷണിക്കുന്നതായും സംഘാടകർ......


കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ വിസ്മയ ചെപ്പ് മെയ് 4 ശനിയാഴ്ച - 01 may 2024
Picture

ഗാർലൻഡ് (ഡാളസ് ): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ "വിസ്മയ ചെപ്പ് മെയ് 4ശനിയാഴ്ച വൈകീട്ട്6 മുതൽ 8 :30വരെ കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു .

വിസ്മയ ചെപ്പിൽഎല്ലാ അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളുംപങ്കെടുക്കണമെന്ന് ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ്അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്: സുബി ഫിലിപ്പ് 972 352 7825 , വിനോദ് ജോർജ്203 278......


ഷാർലറ്റ് വെടിവെപ്പിൽ കൊല്ലപ്പെട്ട 4 പോലീസ് ഓഫിസർമാരുടെ പേരുകൾ പുറത്തുവിട്ടു - 01 may 2024
Picture

ഷാർലറ്റ്, എൻസി - തിങ്കളാഴ്ച ഉച്ചയ്ക്ക് നോർത്ത് കരോലിനയിലെ ഷാർലറ്റിൽ വാറൻ്റുമായി ബന്ധപ്പെട്ട വെടിവെപ്പിൽ സംശയാസ്പദമായ വെടിവയ്പ്പിൽ നാല് നിയമപാലകർ കൊല്ലപ്പെടുകയും മറ്റ് നാല് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഡ്യൂട്ടി ലൈനിൽ കൊല്ലപ്പെട്ട നാലാമത്തെ ഓഫീസർനോർത്ത് കരോലിനയിലെ മൂറസ്‌വില്ലെയിൽ നിന്നുള്ള ഡെപ്യൂട്ടി യു.എസ് മാർഷൽ തോമസ് എം. വീക്സ് ജൂനിയറാണെന്ന്(48) യുഎസ് മാർഷൽ സർവീസ് ഡയറക്ടർ റൊണാൾഡ് കോൾമാൻ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30 ന്അറിയിച്ചു .തിങ്കളാഴ്ച. ഷാർലറ്റ്-മെക്ക്ലെൻബർഗ് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫീസർ ജോഷ്വ ഐയർ, നോർത്ത് കരോലിന......


കാണാതായ ഫ്രിസ്‌കോ ടീച്ചിങ് അസിസ്റ്റന്റ് മരിച്ച നിലയിൽ - 01 may 2024
Picture

ഫ്രിസ്കോ(ടെക്സസ്) -ഏപ്രിൽ 20 മുതൽകാണാതായ ഫ്രിസ്കോഅധ്യാപക സഹായിയെ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തി.

43 കാരിയായ കൈലി ഡോയലിനെ ഏപ്രിൽ 20 ന്, ജോലി കഴിഞ്ഞ് തിരികെ വരാത്തതിനെ തുടർന്ന് ഭർത്താവ് പ്ലാനോ പോലീസിൽ പരാതിപ്പെടുകയായിരുന്നുഏപ്രിൽ 19 ന് രാവിലെ 11:40 ഓടെ ലെബനൻ ട്രയൽ ഹൈസ്‌കൂളിലെ ജോലി കഴിഞ്ഞുഡോയൽ മടങ്ങിയെത്തിയില്ലെന്ന് പോലീസ് പറഞ്ഞു.

പ്ലാനോ പോലീസ് ഡിറ്റക്ടീവുകൾ ഇവരുടെ വാഹനം ഫ്രിസ്കോയിലെ ഒരു അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൽ നിന്ന് കണ്ടെത്തി.മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്ന് ഫ്രിസ്കോ പോലീസ് പറയുന്നു,

ശ്രീമതി ഡോയലിൻ്റെ കുടുംബത്തിനും......


അന്നമ്മ വർഗീസ് (81) ഡാളസിൽ നിര്യാതയായി - 30 april 2024
Picture

ഡാളസ്: കരോട്ട് വടക്കേതിൽ (വെണ്മണി), മത്തായി വർഗീസിൻറെ ഭാര്യ അന്നമ്മ വർഗീസ് (81) ഡാലസിൽ (ഏപ്രിൽ 29) രാവിലെ 3:00 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. പരേത ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് (ടി. പി. എം) ചർച്ചിൽ നീണ്ട വര്ഷം (ഉദ്ദേശം 1984 മുതൽ) അംഗമായിരുന്നു.

മക്കൾ: മിനി വര്ഗീസ്, മീനു വർഗീസ് (ടാബർണക്കൽ മോർട്ടഗേജ് കമ്പനി ഉടമസ്ഥനും ലോൺ ഒറിജിനേറ്ററും കൂടിയാണ്), സിനി സാമുവേൽ, സീന വർഗീസ്.മരുമക്കൾ: ജാക്കി വർഗീസ്, ബിജു സാമുവേൽ, കോവു വർഗീസ് (ഏവരും ഡാളസിൽ). സഹോദരങ്ങൾ: സി. എം. തോമസ്, സി. എം. ജോൺ, മറിയാമ്മ ജോർജ്, പരേതനായ സി. മത്തായി, സി. എം. എബ്രഹാം ചെമ്പകശേരിൽ, വെണ്മണി (ഏവരും ഡാലസിൽ).

ഈ വരുന്ന വെള്ളിയാഴ്ച......


ഗ്രേറ്റർ ഹ്യൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി (GHNSS)വിഷു ആഘോഷിച്ചു - 30 april 2024
Picture

ഹ്യൂസ്റ്റൺ : 2024 ലെ വിഷു ദിനം ആഘോഷമാക്കി മാറ്റി ഗ്രേറ്റർ ഹ്യൂസ്റ്റൺനായർ സർവീസ് സൊസൈറ്റി. 2024 ഏപ്രിൽ 20ന്സ്റ്റാഫോർഡിൽ വച്ച് വിവിധ കലാപരിപാടികളുടെ അകമ്പടികളോടെ നടത്തപ്പെട്ട ആഘോഷം പ്രതേക ശ്രദ്ധ പിടിച്ചുപറ്റി.

പരിപാടിയിൽ പങ്കെടുത്തവരുടെ കണ്ണിനും കരളിനും കുളിർമ്മയേക്കിയവിഷുക്കണി ഒരുക്കി സംഘടകരും വേറിട്ട്‌ നിന്നു. നിറഞ്ഞ സദസിനു മുമ്പിൽ ഏഴ്തിരിയിട്ട വിളക്കിൽ ദീപം തെളിയിച്ചു പ്രസിഡന്റ് ശ്രീ ഇന്ത്രജിത് നായർ ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തു.

സെക്രട്ടറി ശ്രീമതി നിഷ നായർ,ട്രഷറെർ ശ്രീമതിവിനീത സുനിൽ മറ്റു ബോർഡ്‌ മെമ്പർമാരായ ഉണ്ണികൃഷ്ണൻ പിള്ള, സുനിത ഹരി,......


ചിക്കാഗോ സെന്റ് മേരീസിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു - 30 april 2024
Picture

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി.ലദീഞ്ഞ്, ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാന, പരമ്പരാഗതമായ നേർച്ചകാഴ്ചകൾ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു.

വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിലെ ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. ജോൺസൺ നീലനിരപ്പേൽ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിത്വം വഹിക്കുവാൻ പോലും തയ്യാറായ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെവിശ്വാസ തീഷ്ണത ഓരോ ക്രൈസ്തവനും മാതൃകയാക്കേണ്ടതാണ് എന്ന്......