Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


അഡ്വക്കേറ്റ് ജെയിന്‍ മാത്യൂ മുണ്ടയ്ക്കല്‍
  അഡ്വക്കേറ്റ് ജെയിന്‍ മാത്യൂ മുണ്ടയ്ക്കല്‍


Warning: getimagesize(http://joychenputhukulam.com/admin/OP/opimg1_27173547.jpg): failed to open stream: HTTP request failed! HTTP/1.1 404 Not Found in /home/joyche5/public_html/opMore.php on line 131

 സെബാസ്റ്റിയന്‍ ആന്റണി ഇടയത്ത്

കേരളത്തിലെ കോട്ടയം ജില്ലയില്‍, അതിരമ്പുഴ സ്വദേശിയായ ശ്രീ.ജെയിന്‍ മാത്യൂ മുണ്ടയ്ക്കല്‍, ഇപ്പോള്‍ വടക്കേ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വാല്‍റിക്കോയില്‍ താമസിച്ച് സ്വന്തമായി ടാക്‌സ് കണ്‍സള്‍ട്ടന്‍സി ബിസിനസ് നടത്തിവരുന്നു.

മാന്നാനം ജെ.ഇ കോളേളില്‍ നിന്ന് പ്രീ-ഡിഗ്രിയും കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് സയന്‍സില്‍ ബിരുദവും നേടിയതിനു ശേഷം, മലയാള സാഹിത്യല്‍ത്തിനോടുള്ള ആഭിമുഖ്യം മൂലം ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്ന് മലയാള ഭാഷയിലും, സാഹിത്യത്തിലും മാസ്റ്റര്‍ബിരുദവും തുടര്‍ന്ന് മൈസൂര്‍ ജെ.എസ്.എസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും സമ്പാദിക്കുകയുണ്ടായി.

നാല്‍പ്പത്തിയേശു വയസ്സുള്ള ശ്രീ ജെയിന്‍, അതിരമ്പുഴ മുണ്ടയ്ക്കല്‍ ശ്രീ.എം.എസ്. മാത്യൂവിന്റെയും കാണക്കാരി കരിവേലില്‍ മേരി മാത്തന്റെയും രണ്ടാമത്തെ മകനാണ്. ജയിന് രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരും ആണ് ഉള്ളത്. ഇയള സഹോദരി ജയിസ് ജേക്കബ് ഡാലസിലും, ഇളയ സഹോദരന്‍ ജയിസണ്‍ മാ്യൂ (വെബ് മലയാളി ഡോ.കോം) കാനഡയിലുമാണ്. മൂത്ത സഹോദരന്‍ ജസ്റ്റിന്‍ മാത്യൂ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ഉദ്യോഗാനന്തരം കോട്ടയത്തുള്ള ഐ.എന്‍.ജി വൈശ്യ ബാങ്കിന്റെ ഇന്‍ഷുറന്‍സ് മാനേജരായി ജോലി നോക്കുന്നു. ഏറ്റവും ഇയള സഹോദരി കുട്ടികളുടെ പഠനാര്‍ത്ഥം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്നും, കേരളത്തിലെ കടുത്തുരുത്തിയില്‍ പോയി താമസിക്കുന്നു. തൊുടപുഴ, കരിമണ്ണൂര്‍ വടക്കേല്‍ ജോസെഫിന്റെയും ചിലവ് കാനാപറമ്പില്‍ ഏലിക്കുട്ടിയുടെയും രണ്ടാമത്തെ മകളായ ക്‌ലാരറ്റ് ആണ് ഭാര്യ. ക്ലാരറ്റ് അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ബ്രാണ്ടന്‍ റീജിയണല്‍ ഹോസ്റ്റപിറ്റല്‍ സ്റ്റാഫ് നഴ്‌സായി സേവനം അനുഷ്ഠിക്കുന്നു. നാല് കുട്ടികളാണുള്ളത്. ജാനെറ്റ് പതിനൊന്നിലും, ജോയല്‍ എട്ടിലും, ഇരട്ടകളായ ജേക്കബും ജോണും മൂന്നാം ഗ്രേഡിലും പഠിക്കുന്നു.

1975 മുതല്‍ ഇന്ത്യയിലെ കലാ, സാഗസ്‌കാരിക, സാമൂഹ്യക്ഷേമ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ശ്രീ. ജയിന്‍ മുണ്ടയ്ക്കല്‍, മുപ്പതു വയസ്സുവരെ കലാലയ പഠനത്തില്‍ഏര്‍പ്പെട്ടിരുന്ന ശ്രീ.ജയിന്‍ 1993 -ാണ് കേരള ഹൈക്കോടതിയില്‍ വക്കീലായി എന്‍-റോള്‍ ചെയ്ത് കോട്ടയം ജില്ലാ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചത്. കേരളത്തിലെ വിവധ പാരലല്‍ കോളേജുകളില്‍ മലയാളം അദ്ധ്യാപനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ പ്രദേശങ്ങളിലും. കേരളത്തിലെ വിവിധ രൈടബല്‍ മേഖലകളിലും സാമുഹ്യ, സാംസ്‌കാരിക,സ ാമ്പത്തിക വികസനത്തിന് ഉതകുന്ന വിവിധ ഗവണമേന്റ് പ്രൊജക്ടറുകളോട് സഹകരിക്കുന്നതിനും ശ്രീ.ജയിന്‍ മുണ്ടയ്ക്കലിന് സാധിച്ചിട്ടുണ്ട്.

പെരുമ്പുഴ ജയ്ഭാരത് പബ്ലിക് ലൈബ്രറിയുടെയും, അതിരമ്പുഴ ക്ഷീരോല്പാദന സഹകരണസംഘത്തിന്റെയും ഭാരവാഹി ആയി വളരെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐക്കഫ്, യുവദീപ്തി, മിഷ്യന്‍ ലീഗ് തുടങ്ങിയ ഭക്തസംഘടനകളിലും, കെ.വി.ജെ; കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ സംഘടനകളിലും പ്രവര്‍ത്തിച്ച് നേതൃപാടവം തെളിയിച്ചിട്ടുണ്ട്.

1996 മുതല്‍ കുവൈറ്റിലുള്ള കെ.എന്‍.പി.സിയിലും, മറ്റ് സ്വകാര്യ ബിസിനസ് ചെയ്തുകൊണ്ടിരിന്നപ്പോഴാണ് അമേരിക്കയില്‍ വരുവാന്‍ അവസരം ലഭിച്ചത്. മാലി, ബ്രിട്ടണ്‍, കാനഡ, കുവൈറ്റ്, ബഹറിന്‍, യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

2006 ല്‍ അമേരിക്കയിലേക്ക് കുടുംബസമേതം കുടിയേറിപ്പാര്‍ത്തു. അമേരിക്കയിലും വിവിധ കലാ, സാംസ്‌കാരിക, സാഹിത്യ, സാമൂഹിക മേഖലകളില്‍ അവിരാമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ദീപികയുടെ മുഖ്യ പത്രാധിപരായിരുന്ന അന്തരിച്ച് ശ്രീ.കെ.എം ജോസഫ്, ഭൂതശാന്തി നല്‍കുന്നതില്‍ പ്രസിദ്ധനായിരുന്ന അന്തരിച്ച കരിവേലിലച്ചന്‍ എന്നിവര്‍ ശ്രീ.ജയിന്റെ അമ്മാവന്മാരാണ്.

കേരളമത്താടും മലയാള ഭാഷയോടുംഏ മലയാള സാഹിത്യത്തോടുമുള്ള ആഭിമുഖ്യം മൂലവും, മലയാള ഭാഷ നശിച്ചു പോകാതെ വരും തലമുറകള്‍ക്ക് വേണ്ടി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയും മലയാള ഭാഷയെ ക്‌ലാസ്സിക് ഭാഷകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പരിശ്രമത്തിലാണിപ്പോള്‍ ശ്രീ. ജെയിന്‍ മുണ്ടായ്ക്കല്‍. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്ക് ചൂടുവാര്‍ത്ത എത്തുച്ചുകൊടുക്കുന്ന വെബ് മലയാളിയുടെ പ്രചാരണത്തിലും സ്വന്തസഹോദരനായ ജയിസണ്‍ മാത്യൂവിനൊപ്പം ഏര്‍പ്പെട്ടിരിക്കുകയാണ്. ഭാഷ സ്‌നേഹികള്‍ക്ക് ഈ ഇന്റര്‍നെറ്റ് പത്രം  ഒരു മുതല്‍കൂട്ട് ആയിരിക്കും. അമേരിക്കയിലും കാനഡയിലും ഉള്ള മലയാളികളുടെ ഇടയില്‍ വലിയ സ്വീകരണമാണ് ഈ പത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വിലാസം:
Jain Mathew Mundackal
468 Westchester Hills Lane
Valrico
FL 33594- USA

websiteWhttp://mundackaltax.com,  http://webmalayalee.com
e-mail: jain@mundagkaltax.com
phone: 1-8-13-655-5706/ 1-8-13-389-3395