Obituary
കെ.എം. നൈനാന് നിര്യാതനായി
obituary
ന്യൂജേഴ്സി: മാവേലിക്കര കുറ്റിശ്ശേരില്‍ മലയില്‍ കെ.എം. നൈനാന് (ജോയി -92) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വഭവനത്തില്‍ നിര്യാതനായി. പരേതയായ ചിന്നമ്മയാണ് ഭാര്യ. മാത്യു കെ. നൈനാന്, തോമസ് കെ. നൈനാന്, ജേക്കബ് കെ. നൈനാന് (എല്ലാവരും ന്യൂജേഴ്സി, യു.എസ്.എ), ആനി കെ. നൈനാന് (പ്രൊഫസര്‍, ഹോംസയന്‍സ്) എന്നിവര്‍ മക്കളും, ജയ, അജിത, ക്രിസ്റ്റീന (എല്ലാവരും ന്യൂജേഴ്സി), സോജി എന്നിവര്‍ ജാമാതാക്കളുമാണ്. റോഷിന് മാമ്മന്‍ (ന്യൂയോര്‍ക്ക്) പരേതന്റെ സഹോദരീപുത്രനാണ്.