Obituary
റവ.പി.എം. ജോര്‍ജ് നിര്യാതനായി
obituary
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ മുന്‍ സഭാ സെക്രട്ടറിയും സീനിയര്‍ വികാരി ജനറലുമായ വെരി.റവ.പി.എം.ജോര്‍ജ്(87) നിര്യാതനായി. സംസ്കാരം പിന്നീട് പത്തനംത്തിട്ട മേക്കോഴൂര്‍ വഞ്ചിത്ര തേവര്തുണ്ടില് കുടുംബാംഗമാണ്.മാര്‍ത്തോമ യുവജനസഖ്യം ജനറല്‍ സെക്രട്ടറി, ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ സെക്രട്ടറി, അടൂര്‍ മാവേലിക്കര ഭദ്രാസന സെക്രട്ടറി, സഭാ മെഡിക്കല്‍ മിഷന് സെക്രട്ടറി, എപ്പിസ്കോപ്പല്‍ നോമിനേഷന് ബോര്‍ഡ് കണ്‍വീനര്‍ തുടങ്ങി നിരവധി സഭയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.