ന്യൂഡല്‍ഹി: അധ്യാപകനെ വിദ്യാര്‍ഥികള്‍ കുത്തികൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിയിലെ നംഗോളോയ് പ്രദേശത്തെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. ഹിന്ദി അധ്യാപകനായ മുകേഷ് കുമാറാണ് കളാസ് മുറിയില്‍ വെച്ച് കുത്തേറ്റ് മരിച്ചത്.ഹാജര്‍ കുറഞ്ഞതിന് നടപടിയെടുത്തതാണ് വിരോധത്തിന് കാരണം.
പളസ്ടു കളാസിലെ പരീക്ഷ നടന്നുകൊണ്ടിരിക്കെ ഹാളില്‍ വിദ്യാര്‍ഥികള്‍ അധ്യാപകനുമായി തര്‍ക്കിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. മൂന്നു തവണ കുത്തേറ്റ് വീണ മുകേഷ് കുമാറിനെ ആശുപ?ത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൃത്യം നടത്തിയ രണ്ട് വിദ്യാര്‍ഥികളേയും പൊലീസ് അറസ്റ്റ് ചെയ്തു. പളസ്ടു വിദ്യാഥികളായ ഇവരില്‍ ഒരാളെ അടുത്തിടെ സ്കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. പരീക്ഷ നടക്കുന്നതിനിടെ പുറത്താക്കിയ വിദ്യാര്‍ഥി ഹാളിലെത്തി അധ്യാപകനുമായി വാക്കേറ്റം നടത്തി. ഈ സമയം ഈ കുട്ടിയുടെ സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥി പരീക്ഷ എഴുതിക്കൊണ്ടിരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അധ്യാപകനെതിരെ തിരിഞ്ഞു. രണ്ട് പേരും ചേര്‍ന്ന് അധ്യാപകനെ മര്‍ദിക്കുകയും കൈയിലിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു. കൃത്യത്തിന്? ശേഷം ഇരുവരും രക്ഷപ്പെട്ടു.
നേരത്തെ ഇവര്‍ മുകേഷ് കുമാറിനെയും പ്രിന്‍സിപ്പലിനേയും ഭീഷണിപ്പെടുത്തിയിരുന്നു. നിരവധി തവണ പരീക്ഷയില്‍ തോറ്റ വിദ്യാര്ഥികളാണിവരെന്ന്സ്കൂ ള്‍ അധികൃതര്‍ പറഞ്ഞു.
പരീക്ഷയില്‍ തോല്‍ക്കുകയോ, ഹാജര്‍ കുറഞ്ഞതിന് പുറത്താക്കുകയോ ചെയ്?താല് വിദ്യാര്‍ഥികള്‍ അധ്യാപകര്ക്ക്നേ രെ തിരിയുന്നത് പതിവാണ്. സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് അധ്യാപകര്‍.
Comments