Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പശുവിന്‍െറ ജഡം നീക്കിയില്ല; ഗര്‍ഭിണിയുള്‍പ്പെടെയുള്ള ആറുപേരെ മര്‍ദ്ദിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു

Picture

 പലന്‍പുര്‍: പശുവിന്‍െറ ജഡം നീക്കാത്തതിന് ഗുജറാത്തില്‍ ഗര്‍ഭിണിയുള്‍പ്പെടെയുള്ള ഒരു കുടുംബത്തിലെ ആറുപേരെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. ബനാസ്­കന്ത ജില്ലയിലെ കര്‍ജ ഗ്രാമത്തിലാണ് സംഭവം. സംഗീതബെന്‍( 25) എന്ന ദലിത് യുവതിക്കാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ ഭര്‍ത്താവ് നിലേഷ്­ഭായ് റണവാസിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

ദര്‍ബാര്‍ സമുദായത്തില്‍പെട്ട ബട് വര്‍സിന്‍ ചൗഹാന്‍, മന്‍കുന്‍സിന്‍ ചൗഹാന്‍, യോഗിസിന്‍ ചൗഹാന്‍, ബാബര്‍സിന്‍ ചൗഹാന്‍, ദിവിര്‍സിന്‍ ചൗഹാന്‍, നരേന്ദ്രസിന്‍ ചൗഹാന്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്.

രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ 10 അംഗ അക്രമിസംഘം കുടുംബാംഗങ്ങളെ ചീത്തവിളിക്കുയും മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ ഗര്‍ഭിണിയായ സംഗീതയുടെ വയറിന് ആഘാതമേറ്റു. ഇവര്‍ പുലന്‍പുര്‍ സിവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ചത്ത പശുക്കളെ നീക്കി ഫാം വൃത്തിയാക്കി തന്നില്ലെങ്കില്‍ സംഗീതയെ കൊല്ലുമെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് കര്‍ജയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code