Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എം.പി പോളിന്റെ സര്‍ഗ്ഗ­മു­ന്ന­ണി­യില്‍ തോറ്റു­കൊ­ണ്ടി­രി­ക്കു­ന്ന­വര്‍! (കാ­രൂര്‍ സോമന്‍­)

Picture

 ഏതൊരു ഭാഷ­യു­ടെയും തല­ച്ചോ­റാണ് സാഹി­ത്യം, അത് സൃഷ്ടി­ച്ച­വര്‍ ഭര­ണ­കര്‍ത്താ­ക്കളോ മത­ങ്ങളോ അല്ല മറിച്ച് സാഹി­ത്യ­കാ­ര­ന്മാരും കവി­കളും എഴു­ത്തു­കാ­രു­മാ­ണ്. മനു­ഷ്യ­മ­ന­സ്സിന്റെ ആശ­ക­ളും, ആശ­ങ്ക­കളും ആകു­ല­ത­കളും സാക്ഷ്യ­ങ്ങളും പ്രകാ­ശ­ന­ങ്ങളും വികാ­ര­ങ്ങളും ജല്‍പ്പ­ന­ങ്ങ­ളു­മെല്ലാം സാക്ഷാല്‍ക്ക­രി­ക്ക­പ്പെ­ടു­ന്നത് സാഹി­ത്യ­സൃ­ഷ്ടി­യി­ലൂ­ടെ­യാ­ണ്. സാഹി­ത്യ­സൃ­ഷ്ടി­കള്‍ സൗന്ദ­ര്യ­ത്തിന്റെ ഹരി­ത­വി­താനം മാത്ര­മല്ല മനു­ഷ്യന് നല്കു­ന്നത് അതി­നൊപ്പം കാല­ത്തിന്റെ അന­ന്ത­മായ വഴി­ത്താ­ര­യില്‍ ആത്മാ­വിന്റെ ആഴ­ത്തോ­ള­മെ­ത്തുന്ന പ്രക്രി­യ­യാ­ണ­ത്. സാഹി­ത്യ­സൃ­ഷ്ടി­കള്‍ മറ്റ് കല­കള്‍ നല്കുന്ന ഉപ­രി­തല ആസ്വാ­ദ­ന­മല്ല അതി­ലു­പരി തിന്മ­യുടെ വിള­യാ­ട്ട­ങ്ങള്‍ക്ക് നേരെ, പത്തി­വി­രി­ച്ചാ­ടുന്ന അനീ­തി, വര്‍ഗ്ഗീ­യ­ത, ചൂഷ­ണം, അഴി­മ­തി, അനാ­ചാ­ര­ങ്ങള്‍, അധാര്‍മ്മി­ക­ത­കള്‍ക്ക് നേരെ തീവ്ര­ത­യോടെ ഏറ്റു­മു­ട്ടു­ന്ന­വ­രാ­ണ്. ബി.­സി.യില്‍ എഴു­ത­പ്പെട്ട വാല്‍മീകി മഹര്‍ഷി­യുടെ "മാ-­നി­ഷാദാ' ഇതിന് ഏറ്റവും വലിയ ഉദാ­ഹ­ര­ണ­മാ­ണ്. ഭാര­ത്തിലെ ആദ്യ­ക­വിത പിറ­ന്നത് കാട്ടാ­ള­ത്ത­ത്തി­നെ­തി­രെ­യാ­യി­രു­ന്നു. ഈ കാട്ടാ­ളന്റെ പിന്മു­റ­ക്കാര്‍ ഇന്നും നമ്മു­ടെ­യി­ട­യില്‍ ജീവി­ക്കു­ന്നു­ണ്ട്. അന്നത്തേ അമ്പും വില്ലും ഇന്നി­ല്ലെന്ന് മാത്രമെ വിത്യാ­സ­മു­ണ്ട്. എം. പി. പോള്‍ ഒരി­ക്കല്‍ പറ­ഞ്ഞത് "പുസ്തകം സമ്പന്നരുടെ സമ്പത്തും വിനോ­ദോ­പാ­ധി­ക­ളു­മ­ല്ല. അത് വിശ­ക്കു­ന്ന­വന്റെ ഭക്ഷ­ണവും വെളി­ച്ച­വു­മാ­ണെ­ന്നാണ്' മല­യാള ഗദ്യ­സാ­ഹി­ത്യ­ത്തിനും നവോ­ത്ഥാ­ന­സാ­ന്നി­ദ്ധ്യ­ത്തിനും ജീവനും ശക്തിയും പകര്‍ന്ന ധാരാളം എതിര്‍പ്പു­കള്‍ ഏറ്റു­വാ­ങ്ങിയ അദ്ദേ­ഹ­ത്തിന്റെ വാക്കു­കള്‍ എത്രയോ പ്രശ­ക്ത­മാ­ണി­ന്ന്. ജന­ഹൃ­ദ­യ­ങ്ങ­ളില്‍ ജീവി­ക്കുന്ന എഴു­ത്തു­കാ­രെ­ക്കാള്‍ മാധ്യ­മ­ദൃ­ശ്യ­മാ­ധ്യ­മ­ങ്ങ­ളുടെ, രാഷ്ട്രീ­യ­മു­ന്ന­ണി­ക­ളുടെ മൃദു­ലാ­നു­ഭൂ­തി­ക­ളി­ലൂടെ മല­യാള ഭാഷ­യെയും സാഹി­ത്യ­ത്തേയും ഒരു കമ്പോള സാഹി­ത്യ­മാ­ക്കു­ന്ന­തില്‍ ആരാണ് പ്രമുഖ പങ്ക് വഹി­ക്കു­ന്നത്?

സത്യം പറ­യു­ന്ന­വരെ എക്കാ­ലത്തും മനോ­രോ­ഗി­ക­ളെ­ന്നോ, അപ­ക­ട­കാ­രി­ക­ളെന്നോ വിളി­ക്കു­ന്ന­വര്‍ ധാരാ­ള­മു­ണ്ട്. സാഹിത്യ സാംസ്കാ­രിക രംഗത്ത് അധി­കാ­ര­ത്തി­ലി­രിക്കുന്ന സ്വാര്‍ത്ഥ­മോ­ഹി­ക­ളാ­കട്ടെ സ­ത്യത്തേ തമ­സ്ക­രി­ക്കാനോ അല്ലെ­ങ്കില്‍ അപ­ക്വ­മെന്നോ പറഞ്ഞ് തള്ളി­ക­ള­യാനോ ശ്രമി­ക്കും. കാലാ­കാ­ല­ങ്ങ­ളി­ലായി ഭര­ണ­ത്തില്‍ വരുന്ന മുന്ന­ണി­കള്‍ സാഹി­ത്യ­കാ­ര­ന്മാ­രെയും കവി­ക­ളെയും സമര്‍ത്ഥ­മായി കബ­ളി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ഒരു ഉദാ­ഹ­രണം ചൂണ്ടി­ക്കാ­ണി­ച്ചാല്‍ നമ്മുടെ സംഗീത നാടക അക്കാ­ദമി തന്നെ­യെ­ടു­ക്കു. ഒരു സിനിമ നടി­യാണ് അതിന്റെ പര­മാ­ദ്ധ്യ­ക്ഷന്‍. അതിന്റെ പ്രധാന കാരണം അവര്‍ ഒരു രാഷ്ട്രീ­യ­മു­ന്ന­ണി­യുടെ അംഗ­മാ­ണ്. തിര­ശ്ശീ­ല­യില്‍കണ്ട വിള­ക്കിന്റെ ജ്വാല­യില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരു നടിക്ക് എന്ത് യോഗ്യ­ത­യാണ് ആ സ്ഥാന­ത്തി­രി­ക്കാന്‍? ഇങ്ങനെ ഭര­ണ­മു­ന്ന­ണി­യുടെ പാദ­ങ്ങ­ളില്‍ ശരണം പ്രാപി­ക്കു­ന്ന­വ­രെ­യാണോ തിള­ക്ക­മാര്‍ന്ന സാഹി­ത്യ­പ്ര­തി­ഭ­ക­ളായി നാം കാണേ­ണ്ടത്? രണ്ടോ മൂന്നോ മണി­ക്കൂ­റു­കള്‍കൊണ്ട് അവര്‍ കാട്ടി­കൂ­ട്ടുന്ന സിനി­മ­യെന്ന മായാ­ജാ­ല­ങ്ങള്‍കണ്ട് രസി­ക്കു­ന്ന­താണോ അവ­രുടെ യോഗ്യത? ജീവിതം വെറും വേഷ­ങ്ങള്‍ കെട്ടുന്ന അഭി­ന­യ­മ­ല്ലെന്ന് വിവേ­ക­ശാ­ലി­കള്‍ക്ക് അറി­യാ­വുന്ന കാര്യ­മല്ലോ? പരസ്യം­പോലെ ഇന്നത്തേ സിനി­മയും ഒരുല്‍പ്പ­ന്നം­പോലെ വിറ്റ­ഴിച്ച് മാധ്യ­മ­ങ്ങളും ജന­ങ്ങളെ അന്ധ­ത­യി­ലേക്കും തള്ളി­വി­ടുന്ന പര­സ്യ­ലോകം മുന്നോ­ട്ടു­വെ­ക്കുന്ന ചതി­ക്കു­ഴി­കള്‍ കണ്ണു­ള്ള­വര്‍ കാണ­ട്ടെ. ഒരു നടി­യെ­ക്കാള്‍ അയോ­ഗ്യ­നാണോ നാട­ക­കൃത്ത്? ഒരു നാട­ക­ത്തില്‍ അല്ലെ­ങ്കില്‍ സിനി­മ­യില്‍ അഭി­ന­യി­ക്കുന്ന ഒരു വ്യക്തി നാട­ക­കൃ­ത്തി­നെ­ക്കാള്‍ എഴു­ത്തു­കാ­ര­നെ­ക്കാള്‍ വിശേ­ഷ­ത­യുള്ള വ്യക്തി­യെന്ന് സര്‍ഗ്ഗ­പ്ര­തി­ഭ­യു­ള്ള­വര്‍ അംഗീ­ക­രി­ക്കി­ല്ല. ഇതിനെ മുന്ന­ണി­യുടെ കൗശ­ല­സൃ­ഷ്ടി­യായി മാത്രമെ കാണാന്‍ കഴി­യൂ. ഇത് മാത്ര­മല്ല കലയും സാഹി­ത്യവും തമ്മില്‍ തിരി­ച്ച­റി­യാ­നാ­കാ­ത്ത­വിധം കച്ച­വ­ട­ക­ലയെ കൂട്ടു­പി­ടിച്ച് അധി­കാ­ര­ത്തിന്റെ മറ­വില്‍ അയോ­ഗ്യ­മാ­യ­വരെ യോഗ്യ­ത­യു­ള്ള­വ­രാക്കി ലാളിച്ച് വളര്‍ത്തുന്ന പ്രവ­ണത ഒരു ധര്‍മ്മ­-­ദാര്‍ശ­നി­ക­ത­യുടെ അടി­ത്ത­റ­യില്‍ ജീവി­ക്കു­ന്ന­വര്‍ക്ക് ഒരി­ക്കലും ഭൂഷ­ണ­ല്ല. ഓരോ മുന്ന­ണിക്കും ആശയ സിദ്ധാ­ന്ത­ങ്ങള്‍ ഉള്ള­തു­പോലെ ഭാഷയ്ക്കും ഒരു ശാസ്ത്ര സാഹി­ത്യ­മുണ്ട്. അത­റി­യാ­ത്ത­വ­രാണ് ഈ അധി­കാര ആധി­പത്യം അര­ക്കി­ട്ടു­റ­പ്പി­ക്കാന്‍ ശ്രമി­ക്കു­ന്ന­ത്. ഇത് മുന്ന­ണിക്ക് ഗുണം ചെയ്യുമെങ്കിലും ഭാഷയ്ക്ക് ഗുണം ചെയ്യുമോ?

മല­യാള സാഹി­ത്യ­ത്തിലെ സിംഹ­ഗര്‍ജ്ജ­ന­മാ­യി­രുന്ന എം.പി പോള്‍ പറഞ്ഞ വാക്കു­ക­ളി­ലൂടെ സഞ്ച­രി­ച്ചാല്‍ മല­യാള ഭാഷ പാവ­ങ്ങ­ളു­ടെ­യി­ട­യി­ലെ­ത്തി­ക്കാന്‍ എന്ത് പദ്ധ­തി­ക­ളാണ് മുന്ന­ണി­കള്‍ നട­പ്പാ­ക്കി­യി­ട്ടു­ള്ള­ത് ? ആത്മ­നി­ഷ്ഠയും വസ്തുനിഷ്ഠ­വു­മായി പരി­ശോ­ധി­ച്ചാല്‍ എഴു­ത്തു­കാ­രന്‍ വെറും ഒരു­പ­ക­ര­ണ­മാണോ? സ്വന്തം സാമ്പാ­ജ്യത്തെ ചക്ര­വര്‍ത്തി­യായ സാഹി­ത്യ­കാ­രന്‍, കവി സമ്പ­ത്തി­ന്റെയും പ്രശ­സ്തി­യു­ടെയും ഐശ്വര്യ ലഹ­രി­യില്‍ സുഖ­നി­ദ്ര­കൊ­ള്ളു­ന്ന­വ­ര­ല്ല? ഇവിടെ പ്രധാ­ന­മായും ഉന്ന­യി­ക്കുന്ന ഒരു ചോദ്യം ഒരു മുന്ന­ണി­യിലുംപെടാ­ത്ത, അവാര്‍ഡി­നായി പുസ്ത­ക­ങ്ങ­ള­യ്ക്കാത്ത സര്‍ഗ്ഗ­ധ­ന­രായ എഴു­ത്തു­കാര്‍ ഏത് മുന്ന­ണി­യില്‍പെ­ടു­ന്ന­വ­രാണ്? അവ­രെയും തെമ്മാ­ടി­ക്കു­ഴി­യി­ലു­റ­ങ്ങുന്ന എം.­പി.­പോ­ളിന്റെ മുന്ന­ണി­യില്‍ മുദ്ര­കു­ത്തി­യി­രി­ക്ക­യാണോ? നമ്മുടെ സര്‍ഗ്ഗ­ധ­ന­രായ എഴു­ത്തു­കാര്‍ ഒരു മുന്ന­ണി­യു­ടെയും മൃദു­ശ­യ്യ­യില്‍ ഉറ­ങ്ങു­ന്ന­വ­രാ­യി­രു­ന്നി­ല്ല. അവര്‍ക്ക് പ്രിയ­പ്പെ­ട്ടത് കല്ലും മുള്ളും നിറഞ്ഞ വഴി­കളും ശര­ശ­യ്യ­ക­ളു­മാ­യി­രു­ന്നു. അവര്‍ക്ക് ലഭിച്ച അവാര്‍ഡു­കള്‍ പദ­വി­കള്‍, അവ­രുടെ സാഹിത്യ സംഭാ­വ­ന­കളെ മാനി­ച്ചാ­യി­രു­ന്നു. ഇന്ന് പുതു­മ­യോടെ ആവി­ഷ്ക­രി­ക്കുന്ന ഒരു പുസ്തകം മതി അവാര്‍ഡ് കിട്ടും. അവരെ പുകഴ്ത്തി പാടാന്‍ മാധ്യ­മ­ങ്ങളും ദൃശ്യ­മാ­ധ്യ­മ­ങ്ങളും മുന്നി­ലു­ണ്ട്. മറ്റ് സര്‍ഗ്ഗ­പ്ര­തി­ഭ­ക­ളുടെ സൗന്ദ­ര്യാ­ത്മാ­ക­മായ പുസ്ത­ക­ങ്ങള്‍ കണ്ണ് തുറന്ന് വായി­ക്കാന്‍ മന­സ്സി­ല്ലാ­ത്ത­വര്‍! കാളി­ദാ­സന് സമ്പത്തും പ്രശ­സ്തിയും ലഭി­ച്ചത് ആരു­ടെയും കാരുണ്യം കൊണ്ടാ­യി­രു­ന്നില്ല മറിച്ചും സാഹിത്യ സംഭാ­വ­ന­ക­ളാ­യി­രു­ന്നു.

നമ്മുടെ യുക്തിയ്ക്കും ബുദ്ധിയ്ക്കും മന­സ്സി­ലാ­കാത്ത ഒരു കാര്യ­മു­ണ്ട്. കുറേ കാല­ങ്ങ­ളായി തുട­രുന്ന സാഹിത്യ -സാം­സ്കാ­രിക രംഗത്തേ നിയ­മ­ന­ങ്ങ­ളാ­ണ്. ഏതൊരു തൊഴി­ലിനും വിദ്യാ­ഭ്യാ­സ­യോ­ഗ്യതയും പരി­ച­യ­സ­മ്പത്തും വളരെ പ്രധാ­ന­പ്പെ­ട്ട­താ­ണ്. ഇവി­ടെ അതെല്ലാം കാറ്റില്‍പ­റ­ത്തി­ക്കൊണ്ട് സാഹി­ത്യ­ലോ­കത്ത് ഒരി­ക്കലും കാണാന്‍ പാടി­ല്ലാത്ത പക്ഷ­പാ­ത­മാണ് കാണി­ക്കു­ന്ന­ത്. അയോ­ഗ്യ­രാ­യ­വരെ അധി­കാര­മു­പ­യോ­ഗിച്ച് ഒരു ഭാഷ­യുടെ ചൈത­ന്യ­കേ­ന്ദ്ര­ങ്ങ­ളി­ലെ­ത്തി­ക്കു­ന്നു. അടി­സ്ഥാ­ന­പ­ര­മായി ഇവര്‍ ഭാഷ­യു­മായി ആത്മ­ബ­ന്ധ­മു­ള്ള­വ­രാ­യി­രി­ക്ക­ണം. ഒരു ഭാഷ­യുടെ സൗന്ദ­ര്യ­ശാസ്ത്രം അറി­ഞ്ഞ­വ­രാ­ക­ണം. ഒരു സാഹി­ത്യ­സൃ­ഷ്ടി­യുടെ സൗന്ദ­ര്യ­തലങ്ങളെ അതി­സൂ­ക്ഷ്മ­മായി വിവേ­ചി­ക്കാന്‍ ആര്‍ജ്ജി­ച്ചി­രി­ക്കേണ്ട വിവേ­കവും വിജ്ഞാ­നവും ഇല്ലെ­ന്നു­ള്ള­താണ് യാഥാര്‍ത്ഥ്യം. കുറ്റം­പ­റ­യ­രു­തല്ലോ ഇതിന്റെ തല­പ്പത്ത് ഏതെ­ങ്കിലും ഒരു സാഹി­ത്യ­കാ­രനെ അവര്‍ കുടി­യി­രി­ത്തി­യി­രി­ക്കും. സാഹി­ത്യ­രം­ഗത്ത് ചൂഴ്ന്ന്, നില്ക്കുന്ന ഈ മുന്ന­ണി­ബന്ധ­ങ്ങള്‍ ഭാഷയെ ജീര്‍ണ്ണ­ത­യി­ലേക്ക് നയി­ക്കു­ന്നു. ഇവി­ടെയും നീതി­യുടെ ഭാഗത്ത് ഉറച്ചു നില്‍ക്കാന്‍ രാഷ്ട്രീയ പ്രത്യയ ശാസ്ത്ര­ങ്ങള്‍ക്ക് കഴി­യു­ന്നി­ല്ല. അതി­നാ­ലാണ് കേവലാശ­യങ്ങളില്‍ ഉറ­ച്ചു­നി­ന്നു­കൊണ്ട് അഞ്ചും ആറും പതി­റ്റാ­ണ്ടു­ക­ളായി സാഹിത്യ സംഭാ­വ­ന­കള്‍ നല്കി­യ­വരെ പിഴു­തെ­റി­യു­ന്ന­ത്. ഒരു സാഹി­ത്യ­കാ­രന്റെ സാമൂഹ്യ നില­പാ­ടിനെ മുന്ന­ണി­യില്‍ തള­ച്ചി­ടു­ന്നതും മുന്ന­ണിയില്‍ ഇല്ലാ­ത്ത­വരെ അവ­ഗ­ണി­ക്കു­ന്നതും അന്യാ­യ­മാ­ണ്. സാഹി­ത്യ­കാ­രന്‍ ആരു­ടെയും സ്വകാ­ര്യ­സ്വ­ത്ത­ല്ല. ഒരു ജന­ത­യുടെ സമ്പ­ത്താ­ണ്. ഇതില്‍പ്പെ­ടുന്ന മറ്റൊരു കൂട്ട­രാണ് പ്രവാസി എഴു­ത്തു­കാര്‍. അതില്‍ അഭി­നവ നട­ന്മാരെപോലെയുള്ള എഴു­ത്തു­കാരും ചില സര്‍ഗ്ഗ­ധ­ന­രായ എഴു­ത്തു­കാ­രു­മു­ണ്ട്. മല­യാള ഭാഷ­യില്‍ അവര്‍ക്ക് സ്ഥാന­മാ­ന­ങ്ങള്‍ കൊടുക്കാ­റി­ല്ല. അവ­രെയും അന്യ­രെപോലെ അകറ്റി നിറു­ത്തി­യി­രി­ക്കു­ന്നു. പ്രത്യ­ക്ഷ­ത്തില്‍ പ്രക­ട­മാ­കു­ന്നത് അവ­ഗ­ണ­ന­യാ­ണ്. കേര­ള­ത്തില്‍ ലഭി­ക്കുന്ന സ്ഥാന­മാ­ന­ങ്ങളും അംഗീ­കാ­ര­ങ്ങളും അവര്‍ തന്നെ മുന്ന­ണി­യു­ടെയും ഉപ­ജാ­പ­ക­രു­ടെയും സ്തുതി­പാ­ഠ­ക­രു­ടെയും ഒളി­ത്താ­വ­ള­ങ്ങ­ളില്‍ നിശ്ച­യി­ക്ക­പ്പെ­ടു­ന്നു. സാഹി­ത്യ­ത്തില്‍ ഏറ്റവും കൂടു­തല്‍ എഴു­ത­പ്പെ­ട്ടി­ട്ടു­ള്ളത് ഇര­ക­ളുടേതാ­ണ്. അതില്‍ പ്രവാസി സാഹി­ത്യ­കാ­ര­ന്മാ­രു­മുണ്ട്. വിദേശ രാജ്യ­ങ്ങ­ളി­ലി­രുന്ന് ഭാഷയ്ക്ക്‌വേണ്ടി കിഠി­നാ­ദ്ധ്വാനം ചെയ്യുന്ന ഈ ഇര­കള്‍ നിസ്സ­ഹാ­യ­രാ­ണ്. അവര്‍ക്കായി ഒരു വാക്ക് പറ­യാന്‍ ആരു­മി­ല്ല. കേര­ള­ത്തിലെ മുന്ന­ണി­ക­ളിലും സജീവ സാന്നി­ദ്ധ്യ­മി­ല്ല. ആരു­ടെയും കുഴ­ലൂ­ത്തു­കാ­ര­ല്ല. പാള­യ­ത്തില്‍ പട­ന­യി­ക്കാന്‍ ആരു­മി­ല്ല. അവ­രുടെ കൃതി­ക­ളെ­പ്പറ്റി പറ­യാന്‍ മാധ്യ­മ­ങ്ങ­ളു­മി­ല്ല. ചില­രുടെ ധാരണ പണം ധാരാ­ള­മു­ള്ള­തു­കൊണ്ട് കാശു­കൊ­ടുത്ത് പുസ്ത­ക­മെ­ഴു­തിയും പ്രസി­ദ്ധീ­ക­രിച്ചും കേര­ള­ത്തിലെ ചില പുസ്ത­ക­പ്ര­സാ­ധ­കരെ സമ്പ­ന്നന്‍മാ­രാ­ക്കു­ന്നു­ണ്ട്. സാഹി­ത്യ­ത്തിന്റെ പേരില്‍ മേനി­പ­റഞ്ഞ് നട­ക്കുന്ന കുറ­ച്ചു­പേ­രു­ള്ള­തു­കൊണ്ട് എല്ലാ­വ­രെയും ആ നുക­ത്തില്‍ കെട്ടു­ന്നത് ശരി­യ­ല്ല. പുസ്ത­ക­ങ്ങള്‍ കാശ് കൊടുത്ത് അച്ച­ടി­പ്പി­ക്കാ­ത്ത­വരും കേര­ള­ത്തിലെ പ്രമുഖ മാധ്യ­മ­ങ്ങ­ളില്‍ എഴു­തുന്നവരു­മു­ണ്ട്. ഇതൊക്കെ പറഞ്ഞ് ആശ­യ­ങ്ങ­ളുടെ മൂല്യ­ങ്ങ­ളുടെ തട­വ­റ­യില്‍ അവരെ തള­ച്ചി­ടാതെ പ്രവാസി എഴു­ത്തു­കാര്‍ക്കും തുല്യ­നീതി നട­പ്പാ­ക്ക­ണം. എന്തു­കൊണ്ട് സാഹിത്യ അക്കാ­ദമി പ്രവാ­സി­ക്കായി ഒര­വാര്‍ഡു­പോലും കൊടു­ക്കു­ന്നില്ല? അതി­നായി ആശ­ങ്ക­കള്‍ നിറഞ്ഞ നോര്‍ക്കയുടെ ഉദ്യാ­ന­ത്തി­ലേക്ക് പോയിട്ട് എന്ത് ഫലം. പ്രവാസി എഴു­ത്തു­കാ­രുടെ പല കൃതി­ക­ളിലും വിശാ­ലവും നൂത­ന­വു­മായ കാഴ്ച­പ്പാ­ടു­ക­ളു­ണ്ട്. അതു­പോലെ മല­യാള ഭാഷ­യുടെ ഉന്ന­മ­ന­ത്തി­നായി ഏതാനും സംഘ­ട­ന­കള്‍ എഴു­ത്തു­കാര്‍ക്ക് അവാര്‍ഡു­കള്‍ കൊടു­ക്കു­ന്നു. വസ്തു­നി­ഷ്ഠവും നീതി­പൂര്‍വ്വ­വു­മായ ഒര­ന്വേ­ഷണം നട­ത്തിയാല്‍ ചില പ്രവാസി എഴു­ത്തു­കാര്‍ എത്ര ഭാവ­സു­ന്ദ­ര­മായ വിധ­ത്തി­ലാണ് വിദേ­ശ­ച­രി­ത്രവും യാത്രാ­വി­വ­ര­ണവും നോവ­ലു­കളും മല­യാ­ള­ഭാഷയ്ക്ക് സംഭാ­വ­ന­യായി നല്കി­യി­ട്ടു­ള്ള­ത്. മല­യാള ഭാഷയെ എഴു­ത്തു­കാരെ ഒരു മുന്ന­ണി­യുടെ ഇര­യാ­ക്കി­മാ­റ്റാതെ അവ­രുടെ സംഭാ­വ­ന­കളെ തിരിച്ച­റി­യാന്‍ ഭര­ണ­മു­ന്ന­ണി­യി­ലു­ള്ള­വര്‍ തയ്യാ­റാ­ക­ണം. മറി­ച്ചാ­യാല്‍ അത് നീതി­യോടുള്ള നിഷേ­ധ­മാ­ണ്. സാഹി­ത്യ­സം­ഭാ­വ­ന­കളെ മാനി­ച്ചു­കൊ­ണ്ടുള്ള സമ­ഗ്രവും സത്യ­സ­ന്ധ­വു­മായ ഒരു പുതിയ ചിന്താ­ധാ­രയ്ക്ക് നമ്മുടെ മുന്ന­ണി­കള്‍ തയ്യാ­റാ­കു­ന്നി­ല്ലെ­ങ്കില്‍ എം. പി. പോളി­ന്റെ തെമ്മാ­ടി­ക്കു­ഴി­യില്‍ സര്‍ഗ്ഗ­ധ­ന­രായ എഴു­ത്തു­കാരെ നിങ്ങള്‍ മറ്റു­ള്ള­വരെപോലെ അടക്കം ചെയ്യു­ന്ന­വ­രാ­ണ്. തല ഇരി­ക്കു­മ്പോള്‍ വാല്‍ ആടു­ന്നത് എഴു­ത്തു­കാ­രനെ കീഴ­ട­ക്കു­ന്ന­തന് തുല്യ­മാ­ണ്. സാഹിത്യം മറ്റെ­ന്തി­നെ­ക്കാളും ജീവിത യാഥാര്‍ത്ഥ്യ­ങ്ങ­ളി­ലേ­ക്കുള്ള ഒരു ചൂണ്ടു­പ­ല­ക­യാ­ക­ട്ടെ.

ഓരോ രാഷ്ട്രീയ മുന്ന­ണി­കള്‍ ഭാഷയെ ­സാ­ഹിതത്തെ എഴു­ത്തു­കാരും അടുത്ത 5 വര്‍ഷ­ത്തെക്ക് വാട­കയ്ക്ക് എടു­ക്കുന്ന അല്ലെ­ങ്കില്‍ അധി­കാ­ര­ത്തിന്റെ തട­വ­റ­യില്‍ പാര്‍പ്പി­ക്കുന്ന സമീ­പ­ന­മാണോ നമ്മുടെ പുരോ­ഗ­മന സാഹിത്യം? എഴു­ത്തു­കാരെ ഇര­കള്‍ ആക്കുന്നത് ആരാണ്? ഈ ഇര­കള്‍ ശബ്ദി­ക്കി­ല്ല അതി­നാല്‍ തന്നെ അമര്‍ഷ­ത്തിന്റെ അഗ്നി­ജ്വാ­ല­കള്‍ അവ­രുടെ എഴു­ത്തില്‍ കാണി­ല്ല. നിര­പ­രാ­ധി­ക­ളായ ഒരു പറ്റം എഴു­ത്തു­കാരെ എം. പി. പോളിന്റെ തെമ്മാ­ടി­ക്കു­ഴി­യി­ലേക്ക് അയ­യ്ക്കു­ന്നത് ആരാണ്? അധി­കാരം എല്ലാ­യി­ടത്തും ഇരക­ളെ, അന്ധകാ­രത്തെ സൃഷ്ടി­ക്കു­ന്നത് എന്നാണ് അവ­സാ­നി­ക്കു­ന്നത്? 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code