ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും യാത്രക്കാരുടെ മുഖം തിരിച്ചറിയല്‍ നടത്താന്‍ കഴിയുന്ന സോഫ്റ്റ്വെയര് ക്യാമറാകള് സ്ഥാപിക്കണമെന്ന് ജര്‍മന്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫീസറന്മാര് ആവശ്യപ്പെട്ടു. പുതിയ സാഹചര്യത്തില്‍ വ്യോമഗതാഗതത്തിനും, എയര്‍പോര്‍ട്ട് സെക്യൂരിറ്റിക്കും ഇത് അത്യാന്താപേക്ഷമാണെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രി തോമസ് ഡി. മെസിയോ യുട മുമ്പിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
യാത്രക്കാരുടെ മുഖം തിരിച്ചറിയല്‍ നടത്താന്‍ കഴിയുന്ന സോഫ്റ്റ്വെയര് ക്യാമറാകള് എടുക്കുന്ന ഫോാട്ടോകള് 6 മാസത്തിന് ശേഷം നശിപ്പിക്കുകയും ചെയ്യാം. എന്നാല്‍ ജര്‍മന്‍ പ്രതിപക്ഷം സ്വകാര്യ വ്യക്ത്യത്തില് ഉള്ള കടന്നാക്രമം ആണെന്ന് പരാതി ഉന്നയിച്ചു കഴിഞ്ഞു. വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളില്‍ നിന്നും എയര്‍പോര്‍ട്ടുകളെയും, വിമാന യാത്രക്കാരെയും രക്ഷിക്കാന്‍ ഇത് നല്ല ഒരു മാര്‍ഗമാണെന്നാണ് ഭൂരിപക്ഷം ആള്‍ക്കാരുടെയും, യാത്രക്കാരുടെയും അഭിപ്രായം. അമേരിക്കയില്‍ ഇത് ഫലപ്രദമായി നടത്തി വരുന്നു.
Comments