ഡാലസ്: ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവാ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട, ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു. ഡാലസ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ബാവായെ വെരി. റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ(കത്തീഡ്രല്‍ വികാരി), റവ. ഫാ. പോള്‍ തോട്ടക്കാട്ട്(വികാരി. മാര്‍ ഗ്രീഗോറിയോസ് ചര്‍ച്ച്, മെസ്കിറ്റ്), അച്ചു ഫിലിപ്പോസ്(ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍), കമാണ്ടര്‍ വര്‍ഗീസ് ചാമത്തില്‍, ബാബു സി. മാത്യു(വൈസ് പ്രസിഡന്റ്, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍) ജോസഫ് ജോര്‍ജ് (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തില്‍, പളളി ഭരണസമിതിയും ഇടവകാംഗങ്ങളും ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പ് നല്കി.
കഴിഞ്ഞ ഒരു മാസത്തിലധികമായി അമേരിക്കയിലെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച ശ്രേഷ്ഠ ബാവാ, 10 ദിവസത്തെ സന്ദര്‍ശനത്തിനാണ് ഡാലസില്‍ എത്തിച്ചേര്‍ന്നത്. 24നു ബുധനാഴ്ച വൈകിട്ട് 7ന് കത്തീഡ്രല്‍ ദേവാലയത്തില്‍ സന്ധ്യാ പ്രാര്‍ഥനയ്ക്കുശേഷം ബാവാ തിരുമനസുകൊണ്ട് വചന പ്രഘോഷണം നടത്തും. 28 നു ഞായറാഴ്ച ശ്രേഷ്ഠ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പണവും നടക്കും.
2009 ലാണ് ശ്രേഷ്ഠ ബാവാ ഇതിനു മുന്‍പു ഡാലസ് സന്ദര്‍ശിച്ചത്. ബാവായുടെ സന്ദര്‍ശനത്തിനാവശ്യമായ ക്രമീകരണങ്ങള്‍ വികാരി വെരി. റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പായുടേയും സെക്രട്ടറി ബാബു കുര്യാക്കോസിന്റെയും നേതൃത്വത്തില്‍ പളളി ഭരണ സമിതി പൂര്‍ത്തീകരിച്ചു വരുന്നു. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Comments