Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോട്ടയം അസോസിയേഷന്‍ പിക്‌നിക് നടത്തി   - ജീമോന്‍ ജോര്‍ജ്

Picture

 ഫിലാഡല്‍ഫിയ : കോട്ടയം അസോസിയേഷന്റെ നേതൃത്വത്തില്‍ പതിവുപോലെ എല്ലാവര്‍ഷവും നടത്തി വരാറുളള വാര്‍ഷിക പിക്‌നിക് ഈ വര്‍ഷവും അംഗങ്ങളുടെ ഇടയിലെ സഹകരണവും ഒരുമയും കൊണ്ട് വന്‍ വിജയമായി.

അനിയന്ത്രിതമായ ചൂടിലും മുതിര്‍ന്നവരും കുട്ടികളുമായി ധാരാളം കുടുംബങ്ങള്‍ പിക്‌നിക്കില്‍ പങ്കെടുത്തു. വിവിധ ഇനം മത്സരങ്ങളില്‍ എത്തിച്ചേര്‍ന്നവരെല്ലാവരും പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്തു. രുചികരമായ, കേരളത്തനിമയോടു കൂടിയ പ്രഭാത ഭക്ഷണവും പിന്നീട് ബാര്‍ബിക്യുവും ക്രമീകരിച്ചിരുന്നു. മാത്യു ഐപ്പ്, വര്‍ഗീസ് വര്‍ഗീസ്(പിക്‌നിക് കോര്‍ഡിനേറ്റേഴ്‌സ്) എന്നിവരുടെ പ്രത്യേക കഴിവുറ്റ നേതൃത്വത്തിലും വിമന്‍സ് ഫോറം സഹകരണത്തിലും നടത്തിയ പിക്‌നിക് വന്‍ വിജയമായിത്തീര്‍ന്നു.

ബെന്നി കൊട്ടാരത്തില്‍ (പ്രസിഡന്റ്) വന്നു ചേര്‍ന്ന എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും മാത്യു ഐപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ വിജ്ഞാനപ്രദവും വിനോദപ്രദവുമായ ചോദ്യോത്തര മത്സര പരിപാടി എല്ലാവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റുകയും പ്രവാസി ചാനലിലെ ജഗപൊഗ ടീമിന്റെ കടന്നു വരവ് കൂടുതല്‍ ആഹ്ലാദപ്രദമാക്കുകയും ചെയ്തു.

പിക്‌നിക് വന്‍ വിജയത്തിനായി ജോസഫ് മാണി, സാബു ജേക്കബ്, ജെയിംസ് അന്ത്രയോസ്, ഏബ്രഹാം ജോസഫ്, കുര്യന്‍ രാജന്‍, ജോബി ജോര്‍ജ്, ജോണ്‍ പി. വര്‍ക്കി, കുര്യാക്കോസ് ഏബ്രഹാം, ജേക്കബ് തോമസ്, ജോയി കുര്യാക്കോസ്, മാത്യു വി. ജോഷ്വ, രാജു കുരുവിള, റോണി വര്‍ഗീസ്, സാബു പാമ്പാടി, സാജന്‍ വര്‍ഗീസ്, സരിന്‍ കുരുവിള, വര്‍ക്കി പൈലോ, സണ്ണി കിഴക്കേമുറി എന്നിവരുടെ നേതൃത്വത്തിലുളള വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുകയുണ്ടായി. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code