Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 2 മുതല്‍   - ജീമോന്‍ റാന്നി

Picture

 ഹൂസ്റ്റണ്‍: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച ഓഫ് ഇന്ത്യാ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിലുളള വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 2, 3 തീയതികളില്‍ (വെളളി, ശനി) ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യാ ദേവാലയത്തില്‍ നടത്തുന്നതാണ്. (10502, അഹീേിയൗൃ്യ ഘച, ഔേെീി, ഠഃ­77031). വൈകിട്ട് 7ന് ഗാനശുശ്രൂഷയോടെ യോഗങ്ങള്‍ ആരംഭിക്കും.

സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും ഗായകനും കീബോര്‍ഡിസ്റ്റുമായ സുവിശേഷകന്‍ ബേബിക്കുട്ടി പുല്ലാട് വചന പ്രഘോഷണം നടത്തും. ഭാരതത്തിലും വിദേശത്തുമായി അനേക സ്ഥലങ്ങളില്‍ വചന ശുശ്രൂഷ നടത്തി വരുന്ന ഇദ്ദേഹത്തിന്റെ പ്രഥമ അമേരിക്കന്‍ സന്ദര്‍ശനമാണിത്. മാര്‍ത്തോമ സഭയിലെ സുവിശേഷകനും കണ്‍വന്‍ഷന്‍ പ്രാസംഗീകനുമായി കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പ്രവര്‍ത്തിയ്ക്കുന്ന ബേബിക്കുട്ടി പുല്ലാടിന്റെ ഉണര്‍വ് പ്രസംഗങ്ങള്‍ ശ്രവിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാന്‍ ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു. ബേബിക്കുട്ടി പുല്ലാടുമായി :832 560 5666

കണ്‍വന്‍ഷന്‍ വിവരങ്ങള്‍ക്ക് : റവ. കെ. ബി. കുരുവിള(വികാരി) : 281 636 0327 ബിജു ജോണ്‍ :713 377 3656 ജോര്‍ജ് മാത്യൂസ് : 832 216 3711



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code