Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒസിഐ കാര്‍ഡ് കാലതാമസം ഒഴിവാക്കണം ; പ്രവാസി മലയാളി ഫെഡറേഷന്‍   - ജീമോന്‍ റാന്നി

Picture

 ഡാലസ് : അമേരിക്കയില്‍ പ്രവാസികളായി കഴിയുന്നവര്‍ക്ക് ഒസിഐ കാര്‍ഡ് ലഭിയ്ക്കുന്നതിനുളള കാലതാമസം ഒഴിവാക്കുന്നതിനുളള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഡാലസ് ഫോര്‍ട്ട് വര്‍ത്ത് പ്രവാസി മലയാളി ഫെഡറേഷന്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍, ഇന്ത്യന്‍ അംബാസിഡര്‍, വിദേശകാര്യ മന്ത്രാലയം എന്നിവര്‍ക്ക് അയച്ച അടിയന്തര സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 21ന് ഞായറാഴ്ച വൈകുന്നേരം സ്‌റ്റോണ്‍ കാനിയനില്‍ പിഎംഎഫ് പ്രസിഡന്റ് തോമസ് രാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പിഎംഎഫ് ഗ്ലോബല്‍ അഡ് വൈസറി ബോര്‍ഡ് മെമ്പര്‍ പി. പി. ചെറിയാന്‍ സംഘടനാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സംക്ഷിപ്ത വിവരണം നല്‍കി.

ഒസിഐ കാര്‍ഡ് ലഭിയ്ക്കുന്നതിനുളള കാലദൈര്‍ഘ്യം മൂന്ന് മാസത്തിലധികം വരുന്നത് ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് പല പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. പ്രിയപ്പെട്ടവരുടെ മരണവുമായി ബന്ധപ്പെട്ട് അടിയന്തരമായി ഇന്ത്യയിലേക്ക് പോകുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന വിധത്തില്‍ ഈ വീസ ഫീസ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നതും പ്രതിഷേധാര്‍ഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

വിയന്നയില്‍ സെപ്റ്റംബര്‍ അവസാനം വാരം നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് വിജയിപ്പിയ്ക്കുന്നതിനും യോഗം തീരുമാനിച്ചു. കഴിയുന്നത്രയും പ്രതിനിധികളെ ഗ്ലോബല്‍ സമ്മേളനത്തില്‍ പങ്കെടുപ്പിയ്ക്കുന്നതിനും തീരുമാനിച്ചു. ഒക്ടോബര്‍ ആദ്യവാരം പിഎംഎഫ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പിക്‌നിക്ക് സംഘടിപ്പിയ്ക്കുന്നതിനും തീരുമാനിച്ചു.തോമസ് കോശി സ്വാഗതവും രാജന്‍ മേപ്പുറം നന്ദിയും പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code