പി.വി സിന്ധു, സാക്ഷി മാലിക് ദീപ കര്‍മാക്കര്‍, ജിത്തുറായ് എന്നിവര്‍ക്ക് ഖേല്‍രത്ന
ന്യൂഡല്‍ഹി: ഒളിമ്പിക്സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്ക്, വെള്ളി നേടിയ പി.വി. സിന്ധു, ഒളിമ്പിക്സില്‍ മികച്ച പ്രകടനം നടത്തിയ ജിത്തുറായ് , ദീപ കര്‍മാക്കര്‍ എന്നിവരെ ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാരത്തിന് തെരഞ്ഞെടുത്തു. രാജ്യത്തെ കായിക താരങ്ങള്‍ക്ക് നല്കുന്ന പരമോന്നത ബഹുമതിയാണ് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം.
ജസ്റ്റിസ്എസ്കെ അഗര്‍വാള്‍ അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതിയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ദേശീയ കായിക ദിനമായ ആഗസ്റ്റ് 29 ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്കാരങ്ങള്‍ സമ്മാനിക്കും. ഏഴരലക്ഷം രൂപയാണ് ഖേല്‍രത്നയുടെ സമ്മാനത്തുക.
Comments