Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്നലെ ചെയ്തോരകര്‍മ്മം - ചീത ( സീത )   - ( ചേറുശ്ശേരി അനിയന്‍ വാരിയര്‍ )

Picture

 രാധയും  കൃഷ്ണനും  

    തൊട്ടയല്‍പക്കത്തെ 
    കാമുകീ - കാമുകര്‍

    ആരും  അറിഞ്ഞില്ല 
    അവര്‍പോലും !

    നിത്യവും കാണുന്ന 
    കണ്ടില്ലാ നടിക്കുന്ന  
    കാണാതിരിക്കാന്‍  
    കഷ്ടപ്പെടുന്നവര്‍  !

    ഇഷ്ടമല്ല  ഇഷ്ടമില്ല്ല 
    വീണ്ടും വീണ്ടും പറഞ്ഞു  ...
    ഇഷ്ടക്കേടിന്നുച്ചിയില്‍ 
    ഒരിഷ്ടക്കേടവര്‍ കാട്ടി .

    ഇഷ്ടക്കുരു  കുരുത്തൂ ...
    ഉള്ളിന്‍റുള്ളില്‍  കൊളുത്തി 
    മോഹ-ദാഹങ്ങള്‍ ചേര്‍ന്ന്‍
    മെല്ലെ മെല്ലെ  വളര്‍ന്നു !.

    ആദ്യമാസമവള്‍ പകച്ചു 
    രണ്ടാം മാസത്തിലും 
    ഇല്ലെന്നായപ്പോളവര്‍ 
    ആശങ്ക  പങ്കുവെച്ചു ... 
    
    മൂന്നിന്‍ തുടക്കത്തിലവര്‍  
    ആഫീസില്‍ പോയൊപ്പിട്ട് 
    മാലയും ബൊക്കെയൂമായ് 
    വീട്ടിലേക്കു  മടക്കം !

    നാട്ടാര്‍ക്കും  കൂട്ടുകാര്‍ക്കും 
    അത്ഭുതം ... പരിഭവം 
    വീട്ടുകാര്‍  ഒന്നും കാട്ടിയില്ല 
    വിളക്കുമായ്  വീടിന്റെ  
    ഉള്ളിലേക്കാനയിച്ചു ...
    ദീര്‍ഘസുമംഗലീ ഭവ 

    മൂന്നാം മാസത്തില്‍ 
    ആറിന്‍മുഴപ്പ്  വയറിന്:
    ' ഇങ്ങിനെ  വലുതായാല്‍ 
     പ്രസവം  കട്ടിയാകുമേ '
     പതിച്ചി  കളിയാക്കി .

     ഏഴാം മാസമായതും 
     പെണ്ണിന്നുദരവേദന 
     ' കുഞ്ഞിനു  ധൃതിയായി 
      ചാപിള്ള ...യാകുമോ ? '
      പതിച്ചിയുടെ  ആശങ്ക 
     " നിങ്ങ  വെള്ളമനത്ത്  "
       
      പെറ്റുവീണതോ  നല്ലൊരു  
      കൊഴുത്തുരുണ്ട  കണ്മണി 
      " പട്ടണമല്ലിത് , കുഞ്ഞിപ്പെണ്ണേ
        നാട്ടിന്‍പുറത്തിതു  പ്രശ്നമാകും ;
        മോളക്കും മോളുടെ  സന്തതിക്കും 
        എഴില്‍പിറന്നവളെന്ന ദോഷം  
        മാച്ചാലും  മായാത്ത  പേരുദോഷം ! "
       അമ്മയും നാടന്‍പതിച്ചിയമായ്
       ഉന്നതചര്‍ച്ചക്കൊടുവിലായി ...
       " ഗര്‍ഭംകലങ്ങി അലസിയെന്നു
       നമ്മള്‍ക്കുരച്ചിടാം, തമ്പുരാട്ടീ  "
       പെട്ടെന്നുതന്നെയവരതിന്റെ 
       വായയും മൂക്കും  പൊത്തി ...
        .............................. ......
 
       സീതായനത്തിലെ സീതപോലെ 
       അവള്‍ ചീതായനത്തിലെ ചീതയായി  
           - - - - - -  o  - - - - -- -   



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code