Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തിന്റെ ദശാബ്ദി ക്യതജ്ഞത സമര്‍പ്പണവുമായി 12 മണിക്കൂര്‍ ആരാധന   - ബിനോയി കിഴക്കനടി (പി.ആര്‍.ഒ)

Picture

 ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ ദൈവാലയം, അതിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, സെപ്റ്റംബര്‍ 10 ശനിയാഴ്ച രാവിലെ 9.30 മുതല്‍ രാത്രി വരെ നീണ്ടുനില്‍കുന്ന 12 മണിക്കൂര്‍ ആരാധന നടത്തുന്നു. ഈ കഴിഞ്ഞ കാലഘട്ടങ്ങളില്‍ ദൈവം നല്‍കിയ നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനും, ഇനിയും കൂടുതല്‍ അനുഗ്രഹങ്ങള്‍ യാചിക്കുവാനും, ഈ 12 മണിക്കൂര്‍ ആരാധന പ്രയോജനപ്പെടുത്തണമെന്ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അറിയിക്കുന്നു.

ശനിയാഴ്ച രാവിലെ 9.30 ന് ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ദിവ്യബലിയോടെ ആരാധന ആരംഭിക്കും. തുടര്‍ന്ന് വിവിധ കൂടാരയോഗങ്ങളുടേയും, മിനിസ്ടികളുടേയും നേത്യുത്വത്തിലും, വ്യക്തിപരമായ സാന്നിദ്ധ്യത്തിലും, ഏവര്‍ക്കും ആരാധനയില്‍ സംബന്ധിക്കാവുന്നതാണ്. രാത്രി 8.30 ക്ക്, റവ. ഫാ. പോള്‍ ചാലിശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആരാധനയുടെ സമാപനം നടത്തപ്പെടും.

ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം സെപ്‌റ്റെംബെര്‍ 9, വെള്ളി വൈകുന്നേരം 7 മണിക്ക് കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് നിര്‍വഹിക്കും. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് കലാസന്ധ്യ ഉണ്ടായിരിക്കും.

സെപ്‌റ്റെംബെര്‍ 11 ഞായറാഴ്ച രാവിലെ 9:30 ന് അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് സ്വീകരണവും, തുടര്‍ന്ന് 10 മണിക്ക് അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടത്തപ്പെടുന്നു. മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. 11.45 ന് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിനു ശേഷം ഏവര്‍ക്കും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി (പി.ആര്‍.ഒ)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code