Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാഞ്ഞൂര്‍ സംഗമം സെപ്റ്റംബര്‍ മൂന്നിന്

Picture

 കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, കുറുമുള്ളൂര്‍, ചാമക്കാല,കോതനല്ലൂര്‍ ഭാഗത്തുനിന്നും അമേരിക്കയില്‍ കുടിയേറി ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലും നിവസിക്കുന്ന പ്രവാസികളുടെയും, കൂടാതെ ഈ പ്രദേശങ്ങളില്‍ നിന്ന് വിവാഹം കഴിക്കപ്പെട്ടവരുടെയും സംഗമമായ മാഞ്ഞൂര്‍ സംഗമം സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്­ച സ്‌­കോക്കിയിലുള്ള ഡൊണാള്‍ഡ്­ ലയണ്‍ പാര്‍ക്കില്‍ വെച്ച്­ ( 7600 N, Kostner Ave.(Kostner and Howard), Skokie,IL 60076) നടത്തപ്പെടുന്നതാണ്­.

ജന്മനാടിന്റെ ഗൃഹാതുര സ്­മരണകള്‍ പങ്കുവെച്ച്­, നാട്ടുവിശേഷങ്ങള്‍ കൈമാറി, പരസ്പരം പരിചയം പുതുക്കുവാനുള്ള ഈ അവസരത്തിലേക്ക്­ എല്ലാ തദ്ദേശവാസികളേയും കുടുംബ സമേതം ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു. രാവിലെ 10.30­ന്­ ആരംഭിക്കുന്ന മാഞ്ഞൂര്‍ സംഗമത്തില്‍ വിവിധ കായിക മത്സരങ്ങളും, രുചിയേറിയ ഭക്ഷണവിഭവങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന്­ സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്­:അനീഷ് കല്ലുടിക്കില്‍ (773 339 9213),ഹരിദാസ് കോതനല്ലൂര്‍ (630 290 9426), ഷാജി മാടവന(773 316 4121), ടോമി വള്ളിപറമ്പില്‍(847 942 5706 ), ജോബി കുഴിപറമ്പില്‍(847 401 7399),ടാജി പാറേട്ട് (847 852 6690),സിറിള്‍ കട്ടപ്പുറം (224 717 0376), സാബു കട്ടപ്പുറം (847 791 1452)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code