65 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ യോഗേശ്വര്‍ ദത്ത് പുറത്ത്
റിയോ: 65 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം യോഗേശ്വര്‍ ദത്ത് പുറത്തായി. മംഗോളിയന്‍ താരം മന്ദക്നരന് ഗന്സോറിഗാണ് ദത്തിനെ തോല്പിച്ചത്. സ്കോര്‍: 03. കഴിഞ്ഞ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവായ ദത്തിനുമേല്‍ ചാമിസോ വ്യക്തമായ ആധിപത്യം നേടി. ലണ്ടന്‍ ഒളിമ്പിക്സില്‍ സുശീല്‍ കുമാറിലൂടെയും യോഗേശ്വറിലൂടെയും രണ്ടു മെഡലുകള്‍ സമ്മാനിച്ച പുരുഷ ഗുസ്തിക്കാര്‍ക്ക് ഇത്തവണ ഇതുവരെ നിരാശയായിരുന്നു ഫലം. മെഡല്‍ പ്രതീക്ഷ കല്പിക്കപ്പെട്ടിരുന്ന നര്‍സിങ് യാദവ് ഉത്തേജക വിവാദത്തില്‍ നാലു വര്‍ഷം വിലക്ക് ലഭിച്ച് അയോഗ്യനായപ്പോള്‍ സന്ദീപ് തോമാര്‍, ഹര്‍ദീപ് സിങ് എന്നിവര്‍ക്ക് ആദ്യ റൗണ്ടില്‍ തന്നെ കാലിടറി.
Comments