Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.­സി.­എ­സ്. സീനി­യര്‍ സിറ്റി­സണ്‍ ഫോറംസമ്മേ­ളനം   - ജീനോ കോതാ­ല­ടി­യില്‍

Picture

ചിക്കാ­ഗോ: ക്‌നാനായ കാത്ത­ലിക് സൊസൈ­റ്റി­യുടെ പോഷ­ക­വി­ഭാ­ഗ­മായ സീനി­യര്‍ സിറ്റി­സണ്‍ ഫോറ­ത്തിന്റെ കൂട്ടായ്മ ക്‌നാനായ കമ്മ്യൂ­ണിറ്റി സെന്റ­റില്‍വെ­ച്ച് നട­ത്ത­പ്പെ­ട്ടു. ചിക്കാഗോ കെ.­സി.­എ­സ്. പ്രസി­ഡന്റ് ജോസ് കണി­യാലി സമ്മേ­ളനം ഉദ്ഘാ­ടനം ചെയ്തു. സാമു­ദായിക ഐക്യവും കൂട്ടായ്മയും ശക്തി­പ്പെ­ടു­ത്തു­ന്ന­തില്‍ സീനി­യര്‍ സിറ്റി­സണ്‍ ഫോറം നട­ത്തുന്ന പ്രവര്‍ത്ത­ന­ങ്ങളെ ജോസ് കണി­യാലി അഭി­ന­ന്ദി­ച്ചു. കെ.­സി.­എ­സ്. സെക്ര­ട്ടറി ജീനോ കോതാ­ല­ടി­യില്‍, സീനി­യര്‍ സിറ്റി­സണ്‍ ഫോറം കോര്‍ഡി­നേ­റ്റര്‍ തോമസ് കല്ലി­ടു­ക്കില്‍, ജേക്കബ് മണ്ണാര്‍കാ­ട്ടില്‍, ജേക്കബ് പുല്ലാ­പ്പ­ള്ളില്‍, മാത്യു പുളി­ക്ക­ത്തൊ­ട്ടി­യില്‍, മേരി കദ­ളി­മ­റ്റം എന്നി­വരും സന്നി­ഹി­ത­രാ­യി­രു­ന്നു.

സീനി­യര്‍ സിറ്റി­സണ്‍ ഫോറ­ത്തിന്റെ നേതൃ­ത്വ­ത്തില്‍ പിക്‌നി­ക്, ഏകദിന വിനോ­ദ­യാത്ര എന്നിവ സംഘ­ടി­പ്പി­ക്കുവാ­നും, മൂന്നു­മാ­സ­ത്തി­ലൊ­രി­ക്കല്‍ കൂട്ടായ്മ സംഘ­ടി­പ്പി­ക്കു­വാനും യോഗം തീരു­മാ­നി­ച്ചു. അടുത്ത സമ്മേ­ളനം സെപ്റ്റം­ബര്‍ 4-ാം തീ­യതി ഞായ­റാഴ്ച കമ്മ്യൂ­ണിറ്റി സെന്റ­റില്‍ ചേരു­ന്നതാണ്. സ്‌നേഹ­വി­രു­ന്നോ­ടു­കൂടി സമ്മേ­ളനം സമാ­പി­ച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code