Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മുമ്പേ നട(ക്കു)ന്നവന്‍ (ചേറുശ്ശേരി അനിയന്‍ വാരിയര്‍)

Picture

മുമ്പേ നട(ക്കു)ന്നവന്‍ // എന്നുവെച്ച്  മുമ്പനല്ലെന്നല്ല്ല 

  സ്നാപകയോഹന്നാന്‍! // അതോ ദൈവപുത്രനോ ?

   കൂടെനട(ക്കു)ന്നവന്‍ //  അപ്പോള്‍ മുന്‍ഖണ്ഡിക ?
   കൂടെപഠിച്ചവനോ ?  //  'പഠിച്ചു' എന്നത്  സത്യം 
   
   അന്നു തമ്മില്‍കണ്ടിട്ടില്ല //  പിന്നെയും  കണ്ടിട്ടില്ല  
   മിന്നായംപോല്‍കണ്ടാല്‍ // അത്  കണ്ടുമുട്ടലാകുമോ ?

   എനിക്കറിയാമായിരുന്നു  //  എന്നെ  അറിയില്ലെങ്കിലും  
   അവന്‍ ഒരു  മുന്‍ഗാമി  //  ഞാനോ ... വെറും പിന്‍ഗാമി . 
 
   പക്ഷെ 'സംഘ'ബലമുണ്ട് // സഹപാഠികളുടെ  സംഘം 
   പണ്ട്  സംസാരം കഷ്ടി  // ഇപ്പോള്‍  സംസാരംമാത്രം 

  അവന്റേത്  പ്രസംഗം  ! // എന്റേതധികപ്രസംഗം !
  വായ തുറന്നുപോയാല്‍  //  അബദ്ധവാക്യന്‍ ഞാന്‍  
 
  അക്കാകാലത്തവന്‍  // നല്ല്ല  ഉരുപ്പടിയായിരുന്നു 
  നാരീനയനസുന്ദരന്‍ // ഒരു മദനകാമരാജന്‍ 
   
 അവനെക്കാണാന്‍  // അല്ല , അവന്‍ കാണാന്‍ 
 വാരിയെല്ലുരികള്‍  // മത്സരിച്ചു  (രഹസ്യമായി)
   ...................................

  കൊഞ്ഞാണന്റെ ചോദ്യം // എന്റെ  'സംസാര' ത്തോട് :
  വര്‍ഷംമുഴുവന്‍ ഇയാളെ // എങ്ങിനെ സഹിക്കുന്നു ?

  ആണ്ടിലൊരുനാള്‍മാത്രം // ഞങ്ങള്‍ സഹിച്ചാല്‍മതി 
  ഭവതിക്കൊരു പത്മശ്രീ //  അല്ല്ല, പത്മഭൂഷണ്‍ കിട്ടണം 

  ഈ  കൊശവന്‍  കൂടെ - // പഠിച്ചു എന്നോര്‍ക്കാന്‍പോലും  
  ഞങ്ങള്‍ക്ക്  നാണമാണ്  //  പക്ഷെ സത്യമാതായിപ്പോയി !

  കാണുന്നതോ പോട്ടെ  //  ആണ്ടിലൊരിക്കല്‍ മതിയല്ലോ !
  നിര്‍ത്താതെ എഴുത്താണ്‌  // ആരും വായിക്കില്ലെന്നുമാത്രം .
    .....................................

  കരുണാകരനായ ദൈവം // എല്ലാം  കാണുന്നുണ്ടായിരുന്നു 
  പാവം  'വിദേശവീര'ന്റെ  //  ഒരു യോഗം നോക്കൂ , കാണൂ 

  മുറ്റത്തുമുള്ളിയാല്‍ മണല്ല്യ  // ഓനെ  നാട്ടുകാര്‍ക്കറിയില്ല 
  ഏത് ഓന്‍, എന്ത് ഓന്‍ ? // കൊല്ലത്തേയോ  കൊച്ചീലെയോ  ??

  വിദേശത്താട്ടെ  ഇവന്  // വന്‍ഡിമാന്‍ഡാണ്  , പിടിവലി 
  അമേരിക്കന്‍ ശ്രോതാക്കള്‍  // ടിക്കറ്റെടുത്ത്  സ്പീച്ച് കേള്‍ക്കും .

  നാടിന്റെ വീരധീരപുത്രനെ  //  ' നാട്‌ ' അറിയില്ലെന്നുമാത്രം 
  ഗ്രാമം ഉപേക്ഷിച്ചവനെ  // ഗ്രാമം  എന്തിനോര്‍ക്കണം ?

  ഓനായി ഓന്റെ പാടായി //  ഞങ്ങള്‍ക്ക്  ഞങ്ങടെ  പാട് 
  'കുറുക്കന്‍തോപ്പി'നില്ലാത്ത //  വിഷമം  സാറിനെന്തിനാ ?
                   or
  'കുറുക്കന്‍പടി'ക്കില്ലാത്ത // വിഷമം  നിങ്ങള്‍ക്കെന്തിനാ ?

      C. S. Sankara Warrier , Anubhuti Cherussery 
         Thaikkattussery-Ollur , Thrissur 680 306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code