Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമയ്ക്കു സ്വപ്ന പദ്ധതികളുമായി ബെന്നി ജിബി ജോസി സഖ്യം, പന്ത്രണ്ടിന കര്‍മ പദ്ധതികള്‍ പ്രഖ്യാപിച്ചു.   - ഇടിക്കുള ജോസഫ്

Picture

ന്യൂയോര്‍ക്ക്  നോര്‍ത്ത്  അമേരിക്കയിലെ 65  മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമയുടെ അടുത്ത ഭരണ സമിതിയിലേക്ക്  നടക്കുന്ന തിരഞ്ഞെടുപ്പില്‍  വ്യക്തമായ മേല്‍ കൈ  നേടിക്കൊണ്ട് ലക്ഷ്യത്തിലേക്കു നീങ്ങുന്ന ബെന്നി  ജിബി  ജോസി സഖ്യം അമേരിക്കന്‍ മലയാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനായി  പന്ത്രണ്ടിന കര്‍മ പദ്ധതികള്‍ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കില്‍ വച്ചു  നടന്ന ചടങ്ങില്‍  പന്ത്രണ്ടിന സ്വപ്ന പദ്ധതികള്‍ അടങ്ങിയ   പ്രകടന പത്രിക പ്രകാശനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്ന  ബെന്നി  ജിബി  ജോസി സഖ്യം. വാക്കുകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം  പ്രവര്‍ത്തികളില്‍ വിശ്വസിക്കുന്ന ഒരു സഖ്യം ആണ് തങ്ങളുടേതെന്നും തങ്ങളുടെ  മുന്‍കാല പ്രവര്‍ത്തനങ്ങള്‍ അതു തെളിയിച്ചിട്ടുണ്ടെന്നും തങ്ങള്‍ നേതൃത്വത്തിലേക്കു വന്നാല്‍ ജനോപകാര പ്രദമായ ഈ പദ്ധതികള്‍ നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. പന്ത്രണ്ടിന പദ്ധതികള്‍ താഴെപ്പറയുന്നു!
 
 (1)  പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി ആന്‍ഡ്  രജിസ്റ്റര്‍ ടു വോട്ട് : അമേരിയ്ക്കയുടെ ഭാവി ഭാഗധേയം നിയന്ത്രിക്കുന്നവരുടെ  നിരയിലേക്ക് മലയാളിയുടെ യുവത്വത്തെ വളര്‍ത്തിയെടുക്കുക, മുഖ്യധാരാ രാഷ്ട്രീയത്തില്‍ യുവാക്കളെ സജീവമാക്കുക, അമേരിയ്ക്കന്‍ രാഷ്ട്രീയത്തിന്റെ ഏടുകളിലെ നിര്‍ണായക ശക്തി ആകുവാന്‍ രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കുന്ന വോട്ടെടുപ്പില്‍  മലയാളിയെ ഒരുക്കുവാനുള്ള  പ്രത്യേക കര്‍മ പദ്ധതി, നാഷണല്‍ ലെവലിലും റീജിയണല്‍ ലെവലിലും പൊളിറ്റിക്കല്‍ ഫോറം!
 
(2) തണല്‍ : മലയാളിയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു  കൈത്താങ്ങാകുവാന്‍ മലയാളി സമൂഹത്തിലെ അറ്റോര്‍ണിമാര്‍, പോലീസ് ഓഫീസര്‍മാര്‍,ഡോക്ടര്‍മാര്‍,  സൈക്കോളജിസ്റ്റുകള്‍,  സൈക്യാട്രിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ് തുടങ്ങിയവരുടെ ഒരു പ്രൊഫഷണല്‍ അഡ്വൈസറി ബോര്‍ഡ് നാഷണല്‍ ലെവലിലും റീജിയണല്‍ ലെവലിലും  രൂപവത്കരിക്കും.
 
(3 ) വുമണ്‍ എംപവര്‍മെന്റ് പ്രോഗ്രാം : സമൂഹത്തിന്റെ മുന്‍ നിരയിലേക്കും അതുവഴി നേതൃത്വത്തിലേക്കും വനിതകളെ വളര്‍ത്തിയെടുക്കുവാനും  കുടുംബംഗങ്ങളെ സംഘടനയോട് ചേര്‍ത്തു നിര്‍ത്തുവാനുമുള്ള  പ്രത്യേക  പദ്ധതി, കുടുംബ കൂട്ടായ്മ, വനിതാ കോണ്‍ഫ്രണ്‍സ്  എന്നീ  ആശയങ്ങള്‍  നാഷണല്‍ ലെവലിലും റീജിയണല്‍ ലെവലിലും നടപ്പിലാക്കും.
 
(4) ഫോമ നാഷണല്‍  യൂത്ത് നെറ്റ് വര്‍ക്ക് ആന്‍ഡ് യൂത്ത് കണ്‍വന്‍ഷന്‍ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി യുവതീ യുവാക്കള്‍ക്ക്   ദേശീയ തലത്തില്‍ ഒത്തു കൂടുവാനും  അടുത്തറിയുവാനും വേദിയൊരുക്കി  ഫോമ  ആനുവല്‍ യൂത്ത് കണ്‍വന്‍ഷന്‍. സാമൂഹിക, രാഷ്ട്രീയ,ആനുകാലിക സംഭവങ്ങളെക്കുറിച്ചു സംവദിക്കുവാന്‍   യുവജനങ്ങള്‍  നേതൃത്വം കൊടുക്കുന്ന നാഷണല്‍ യൂത്ത് ഡിബേറ്റ് ഫോറം. 
 
(5) 'ഫോമാ ഗോട്ട് ടാലന്റ്' : പ്രതിഭകളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക,വേദിയൊരുക്കുക, വളര്‍ത്തുക.
 
(6) അക്കാഡമിക്  കൗണ്‍സിലിംഗ് ആന്‍ഡ് അഡ്വൈസറി ഫോറം : സ്‌കൂള്‍ തലത്തില്‍ നിന്നു തന്നെ കുട്ടികള്‍ക്ക്  അവരുടെ കഴിവുകള്‍ക്ക്  അനുസരിച്ചു് ഭാവിയിലേക്ക് അനുയോജ്യമായ  വിഷയങ്ങള്‍, കോളേജ്, പ്രൊഫഷന്‍,  തുടങ്ങിയവ തിരഞ്ഞെടുക്കുവാനും ഗവണ്‍മെന്റ് തലത്തില്‍ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങള്‍, കുറഞ്ഞ നിരക്കില്‍ എഡ്യൂക്കേഷണല്‍ ലോണുകള്‍ നല്‍കുന്ന സാമ്പത്തിക സ്രോതസുകള്‍ തുടങ്ങിയവ  കണ്ടെത്തുവാനുമുള്ള ഒരു അഡ്വൈസറി ബോര്‍ഡ് രൂപീകരിക്കും,നാഷണല്‍ ലെവലിലും റീജിയണല്‍ ലെവലിലും വിദ്യാഭ്യാസ, സാമ്പത്തിക  രംഗങ്ങളിലെ വിദഗ്ധര്‍ അംഗങ്ങളാകും.
 
(7)  സ്വപ്ന പദ്ധതി :  ഫോമ ഫാമിലി കണ്‍വന്‍ഷന്‍ 2018 .. ഡെലിഗേറ്റുകള്‍ മാത്രമാകുന്ന കണ്‍വന്‍ഷനുകള്‍ക്ക് വിരാമമിടും. ഷിക്കാഗോ കണ്‍വന്‍ഷനിലേക്ക്  കുടുംബങ്ങളിലെ  എല്ലാ അംഗങ്ങളെയും ആകര്‍ഷിക്കുവാന്‍  പ്രത്യേക കര്‍മ പദ്ധതി.
 
(8) പ്രൊഫഷണല്‍ ആന്‍ഡ് എന്റര്‍പ്രൂണര്‍സ് ഫോറം : മലയാളി സമൂഹത്തിലെ ഐ ടി, ഹെല്‍ത്ത് കെയര്‍, എന്‍ജിനിയേഴ്‌സ് തുടങ്ങിയ പ്രൊഫഷണലുകളുടെയും വിവിധ ബിസിനസ്സ് സംരംഭകരുടെയും  ഒരു ഫോറം രൂപീകരിക്കും,അതു വഴി തുടക്കക്കാര്‍ക്കും, തൊഴില്‍ അന്വേഷകര്‍ക്കും  തൊഴില്‍ നഷ്ടപെട്ടവര്‍ക്കും ജോലി സാധ്യത ഉറപ്പു വരുത്തും. കൂടാതെ, അമേരിക്കയിലെ  മലയാളി ബിസിനസുകാരുടെ ചേംബറുകളുമായി  ഒരു കൂട്ടായ്മ  നാഷണല്‍ ലെവലില്‍ രൂപീകരിക്കും, മറ്റു സമാന്തര സംഘടനകളുമായും പ്രൊഫഷണല്‍ അസോസിയേഷനുകളുമായും ചേര്‍ന്ന്  വിവിധ വിഷയങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും
 
 
(9) എ സേഫ് ഗാര്‍ഡ് ഫോര്‍ പ്രവാസി  ആന്‍ഡ്  ഫോമാ ഫാമിലി ഇന്‍ കേരള : കേരളത്തിലെത്തുന്ന അമേരിക്കന്‍ പ്രവാസികളും അമേരിക്കന്‍ റിട്ടേണ്‍ കുടുംബങ്ങള്‍ളും നേരിടുന്ന അടിയന്തിര പ്രശ്‌നങ്ങള്‍ക്ക് പെട്ടന്ന് പരിഹാരമുണ്ടാക്കുവാന്‍  അവശ്യ നിയമ സഹായവും ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുള്ള  കാല താമസം ഒഴിവാക്കുവാനും പ്രത്യേക പരിഗണ  ഉറപ്പു വരുത്തുവാനും ആയി  കേരളത്തിലുടനീളം എല്ലാ   രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും എം എല്‍ എ മാരുടെയും വിവിധ തലങ്ങളിലെ പോലീസ് ഓഫീസര്‍മാര്‍,വക്കീലുമാര്‍  തുടങ്ങിയവരുമടങ്ങുന്ന  ഫോമ പൊളിറ്റിക്കല്‍ ആന്‍ഡ് ലോ ആന്‍ഡ് ഓര്‍ഡര്‍ നെറ്റ് വര്‍ക്ക്  ഇന്‍ കേരള രൂപീകരിക്കും. അമേരിക്കയില്‍ നിന്നും തിരിച്ചു നാട്ടില്‍   എത്തി താമസമായവര്‍ക്കും റിട്ടയര്‍ ചെയ്തു നാട്ടില്‍ തിരിച്ചു പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒന്നിച്ചു കൂടുവാന്‍ ഒരു ഫോറം രൂപീകരിക്കും, മുന്‍കാല അമേരിക്കന്‍ സൗഹൃദ ബന്ധങ്ങളുടെ   സമാഗവേദിയായി 
കേരളാ കണ്‍വന്‍ഷനെ മാറ്റും. 
 
 
(10) ഫോമാ ചാരിറ്റി  'കാരുണ്യ സ്പര്‍ശം'  : അംഗ സംഘടനകളുടെ പൂര്‍ണ പിന്തുണ തേടിക്കൊണ്ട് കേരളത്തില്‍ ഫോമയുടെ അഭിമാന പദ്ധതി  'കാരുണ്യ സ്പര്‍ശം'.
 
(11) സമ്മര്‍  ഇന്‍ കേരള , ഇന്റേണ്‍ഷിപ്പ് ഇന്‍ ഇന്‍ഡ്യ :  കേരളത്തിന്റെ   സാംസ്‌കാരിക വ്യവസ്ഥിതിയെക്കുറിച്ചുള്ള  അവബോധം വളര്‍ത്തുക, ഇന്ത്യയിലെ തൊഴില്‍ സംസ്‌കാരം അടുത്തറിയുവാനു ള്ള അവസരം ഉണ്ടാക്കുക, ഇന്ത്യാ  ഗവണ്‍മെന്റുമായി ചേര്‍ന്നു കൊണ്ട് ഇന്ത്യ കോര്‍പറേറ്റ് ഇന്റേണ്‍ഷിപ് പദ്ധതി അമേരിക്കന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുക.
 
(12)  പ്രവാസി ആക്ഷന്‍ കൗണ്‍സില്‍ :  ഫോമയും  ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ( F I A ) അടക്കമുള്ള മറ്റു ഇതര സംസ്ഥാന   സംഘടനകളും സംയുക്തമായി  ചേര്‍ന്ന് അമേരിക്കയിലെ പ്രവാസികളെ  ബാധിക്കുന്ന  പ്രശ്നങ്ങളില്‍  ഇന്‍ഡോ അമേരിക്കന്‍  ഗവണ്‍മെന്റുകളുമായി  നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്തുവാന്‍  മുന്‍കൈ എടുക്കും.കോണ്‍സുലേറ്റുകളുമായി ഊഷ്മളമായ ബന്ധം നില നിര്‍ത്തുന്നതിന് ഫോമാ പ്രത്യേക പ്രതിനിധികളെ നിയോഗിക്കും, അടിയന്തിര സാഹചര്യങ്ങളില്‍ പാസ്സ്‌പോര്‍ട്ട് , വിസ തുടങ്ങിയവ വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഫോമാ സ്‌പെഷ്യല്‍ സര്‍വീസ് സെല്‍ !യൂറോപ്പ്,  യു എ ഇ, ഓസ്‌ട്രേലിയ തുടങ്ങി  മലയാളികള്‍ ജോലി ചെയ്യുന്ന മറ്റു വിദേശ രാജ്യങ്ങളിലെ പ്രവാസി സംഘടനകളുമായി ചേര്‍ന്ന് ഒരു കോണ്‍ഫെഡറേഷന്‍ രൂപവത്ക്കരിക്കും.
 
 
മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുക, സാഹിത്യ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങി അനേകം പദ്ധതികളും മനസിലുണ്ട്, ഫോമയുടെ  തിരഞ്ഞെടുപ്പ്  പ്രക്രിയകള്‍ സുതാര്യമാക്കും, സംഘടനയില്‍ പ്രവര്‍ത്തിക്കാതെ ദൂരദേശങ്ങളില്‍ നിന്നു പോലും  ഡെലിഗേറ്റുകള്‍ ആകുന്ന ഒരു അവസ്ഥ ഇപ്പൊ നിലവിലുണ്ട്, അങ്ങനെയുള്ള കീഴ്വഴക്കങ്ങള്‍ നിര്‍ത്തലാക്കും, തിരഞ്ഞെടുപ്പ് പൂര്‍ണമായും ഇലക്ഷന്‍ കമ്മീഷന് വിട്ടു കൊടുക്കുവാന്‍ നടപടിയുണ്ടാകും, സംഘടനാ  ജാതി  മത ചിന്തകള്‍ക്കപ്പുറം മലയാളിയുടെ മനുഷ്യത്വപരമായ പ്രശ്‌നങ്ങളില്‍ ഫോമ  ഇടപെടുന്ന ഒരു സംസ്‌കാരം ഉണ്ടാക്കിയെടുക്കും, വിവിധ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കുവാനും എല്ലാ ഘട്ടങ്ങളിലും മാധ്യമങ്ങള്‍ വഴി കാര്യങ്ങള്‍ ജനങ്ങളെ  അറിയിക്കുവാനുള്ള നടപടികളും കൈക്കൊള്ളുമെന്ന് പത്ര സമ്മേളനത്തില്‍ ബെന്നി  ജിബി  ജോസി സഖ്യം അറിയിച്ചു.
 
എല്ലാവരെയും ഫോമാ മിയാമി കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മികച്ച ഭൂരിപക്ഷത്തോടെ ഞങ്ങളെ  വിജയിപ്പിക്കണമെന്ന്  ഫോമാ ഡെലിഗേറ്റുകളോടും  ഫോമയെ സ്‌നേഹിക്കുന്ന എല്ലവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും കണ്‍വന്‍ഷന്‍ നഗറില്‍ നേരിട്ടു കാണാമെന്നും അറിയിച്ചു കൊണ്ടു പത്രസമ്മേളനം സമാപിച്ചു.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code