Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കലയുടെ ശ്രീകോവില്‍ തുറക്കുന്നു; ഫൊക്കാനാ കണ്‍വന്‍ഷനിലേക്കു സ്വാഗതം   - ജോയ് ഇട്ടന്‍ (ഫൊക്കാനാ ട്രഷറര്‍ )

Picture

വടക്കേ അമേരിക്കയിലെ മലയാളികള്‍ കാത്തിരിക്കുന്ന കലയുടെ മാമാങ്കത്തിന്  ഇനി മണിക്കൂറുകള്‍ മാത്രം. അമേരിക്കന്‍ മലയാളികള്‍ ഇതു വരെ കാണാത്ത കലാ സാംസ്‌കാരിക പരിപാടികളുമായി ഫൊക്കാന 2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം തേടുകയാണ്. ടൊറന്റോയ്ക്ക് സമീപം മാര്ക്കം ഹില്ട്ടണ് സ്വീറ്റ്‌സില് ജൂലൈ ഒന്നിനാണ് ഫൊക്കാന കണ്വന്ഷന് കോടി ഉയരുമ്പോള്‍ അമേരിക്കന്‍മലയാളി ഇതുവരെ കാണാത്ത കലാസപര്യക്കായിരിക്കും കാഴ്ചക്കാരാകാന്‍പോകുക. അതിനു കാനഡയിലെ കുറച്ചു ഊര്‍ജസ്വലരായ മലയാളികള്‍ നേതൃത്വം വഹിക്കുക അതു കൂടുതല്‍ ജനകീയമാകുന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. രണ്ടു വര്‍ഷം കാനഡയിലെ മലയാളി സുഹൃത്തുക്കളും ആദരനായയനായ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി ജോണിന്റെ അശ്രാന്ത പരിശ്രമവും ഈ കണ്‍വന്‍ഷന്റെ വിജയചരിത്രത്തില്‍ ഉണ്ട്. ആ കഷ്ടപ്പാടുകളുടെ ഫലം കൂടിയാണ് കാനഡകണ്‍വന്‍ഷന്‍. അമേരിക്കന്‍ മലയാളികളുടെ കാഹരിതം നാളെ ആറു രേഖപ്പെടുത്തിയയ്യാലും ഫൊക്കാനയുടെ പ്രവര്‍ത്തനം ഉള്‍പ്പെടുത്താതെ ഒരു രേഖ ഉണ്ടാകുമെന്നു എനിക്കു തോന്നുന്നില്ല.
 
2016 ല്‍ ചിക്കാഗോയില്‍ നടന്ന ഫൊക്കാനാ കണ്‍വന്‍ഷന്‍  ജനകളുടെ പങ്കാളിത്തം കൊണ്ടു വന്‍വിജയം ആയതുപോലെ കാണാതായ കണ്‍വന്‍ഷനും വലിയയ വിജയം ആയിരിക്കും.
 
മലയാള സിനിമാലോകത്തുനിന്നും രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന നമ്മുടെ പ്രിയപ്പെട്ട നടനും എം പിയുമായ സുരേഷ് ഗോപി മുതല്‍ ,ഏതാണ്ട് മുപ്പതിലധികം താരങ്ങള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, സംവിധായകര്‍, സംഗീതജ്ഞര്‍ തുടങ്ങി കേരളത്തിലും അമേരിക്കയിലുമുള്ള നുറോളം പ്രതിഭകള്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുമ്പോള്‍ ഫൊക്കാന കണ്‍വന്‍ഷന്‍ പ്രൗഢ ഗംഭീരമാകും എന്നതില്‍ യാതൊരു സംശയവുമില്ല.
 
മുപ്പത്തിമൂന്നു വര്ഷങ്ങളായി അമേരിക്കന് മലയാളികളുടെ ചരിത്രത്തില്‍ വ്യക്തമായി ഇടം നേടിയ ഫൊക്കാന നിരവധി ചരിത്രങ്ങള് ആലേഖനം ചെയ്തിട്ടുണ്ട്. ഒരുപാടു സംഭവങ്ങള് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഫൊക്കാന 33 വര്ഷത്തെ മലയാളികളുടേയും കേരളീയ സംസ്‌കാരത്തിന്റേയും രാഷ്ട്രീയ സാമൂഹിക മുന്നേറ്റത്തിന്റേയും ചിത്രങ്ങളിലൂടെ  സഞ്ചരിക്കുകയാണ്.
 
        കേവലം ഫൊക്കാനയുടെ വിജയഗീതി മാത്രമല്ല ഈ മഹോത്സവം. ജയാപജയങ്ങളുടെ  ശിഷ്ടപത്രവുമല്ല. ഭൂത വര്ത്തമാന ഭാവികളെ ഒരു ചരടില് കോര്ക്കുക എന്ന ശ്രമകരമായ ദൗത്യത്തിന്റെ സാക്ഷാല്ക്കാരം ആണ് ഇത്. ഈ അഭ്യാസത്തില് എത്രമാത്രം ഞങ്ങള്ക്കു വിജയിക്കുവാനായി എന്നത് തീരുമാനിക്കേണ്ടത് അമേരിക്കന്‍മലയാളികള്‍ ആണ്. നമ്മുടെ പ്രസ്ഥാനം നേടിയ പ്രസക്തിയും ജനകീയതയും ഈ കണ്‍വന്‍ഷന്‍  തുറന്നുകാട്ടിത്തരും. ഫൊക്കാനയും ഇവിടുത്തെ മലയാളി സമൂഹവും നേരിടുന്ന വിഷയങ്ങള്, അവശ്യംവേണ്ട പരിഹാരങ്ങള് കൂടുതല്‍ ചര്‍ച്ചയ്ക്കു ഫൊക്കാന വിധേയമാക്കും. ഇത് മറ്റേതിലും മികച്ചതെന്നു പറയുന്നില്ലെങ്കിലും ഇതിലും മികച്ചത് മറ്റൊന്ന് ഉണ്ടെന്നു പറയാനാവില്ല. എല്ലാ  അമേരിക്കാന്‍ മലയാളികള്‍ക്കും കാനഡായിലേക്കു സുസ്വാഗതം. സിനിമ അവാര്ഡ്, സ്റ്റാര് സിംഗര്, സ്‌പെല്ലിംഗ് ബീ മത്സരങ്ങളെല്ലാമായി  ഫൊക്കാന കണ്വന്ഷന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പിന്റെ ആവേശത്തിലേക്ക് കടക്കാന്‍ ഇനി അധികം സമയങ്ങള്‍ ഇല്ല. ഫൊക്കാന ഇന്റര്‌നാഷണല് മലയാളം സിനി അവാര്ഡ് (ഫിംക), മിസ് ഫൊക്കാന, ഗ്ലിംപ്‌സ് ഓഫ് ഇന്ത്യ, സ്‌പെല്ലിംഗ് ബീ, ഉദയകുമാര് വോളിബോള് ടൂര്ണമെന്റ് എന്നിവയുടെ അകമ്പടിയോടെയാണ് ഫൊക്കാനയുടെ ഇത്തവണത്തെ കണ്വന്ഷന്. സന്ദര്ശകരെ ആകര്ഷിക്കുന്ന നയാഗ്രയിലേക്കുള്ള യാത്രയും പ്രത്യേകതയാണ്. ഫിംക അവാര്ഡ് നൈറ്  അമേരിക്കയിലെ ആദ്യത്തെ മലയാള ചലചിത്ത അവാര്‍ഡ് നൈറ് ആയിരിക്കും താരത്തിളക്കംകൂടിയാണ്. പ്രസിഡന്റ് ജോണ് പി. ജോണ്, സെക്രട്ടറി വിനോദ് കെയാര്‍ക്കേ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, കണ്വന്ഷന് ചെയര്മാന് ടോമി കോക്കാട്ട്, ജോയിന്റ് ട്രഷറര് സണ്ണി ജോസഫ്, എന്റര്‌ടൈന്മെന്റ് കമ്മിറ്റി ചെയര് ബിജു കട്ടത്തറ, റീജിയണല് വൈസ് പ്രസിഡന്റ് കുര്യന് പ്രക്കാനം, ബോര്ഡ് ഓഫ് ട്രസ്റ്റി അംഗം മാറ്റ് മാത്യൂസ് , വനിതാ വിഭാഗം ചര്‍ പേഴ്‌സണ്‍ ലീലാ മാരേട്ട്, വൈസ് പ്രസിഡന്റ് ജോയ് ചെമ്മാച്ചേല്‍, എക്‌സിക്യു്റ്റിവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, തുടങ്ങി നിരവധി ഫൊക്കാനാ നേതാക്കള്‍ ഈ കണ്‍ വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അഭിന്ദനം നല്‌കേണ്ടത് കാനഡയിലെ ടൊറന്റോ മലയാളിസമാജം, കാനഡയിലെ ഫൊക്കാന അംഗ സംഘടനകള്‍, കാനഡയിലെ നല്ലവരായ മലയാളി സുഹൃത്തുക്കള്‍, സ്‌പോണ്‍സേര്‍സ്, തുടങ്ങി കണ്‍വന്‍ഷന്റെ വിജയത്തിന് പ്രവര്‍ത്തിക്കുന്ന എല്ലാ നല്ലവരായ വ്യക്തികളെയും ഈ അവസരത്തില്‍ ഉള്ളുതുറന്ന് അഭിന്ദിക്കുന്നു. ഒരിക്കല്‍ കൂടി ഫൊക്കാനയുടെ ഈ മാമാങ്കത്തിലേക്കു എല്ലാ അമേരിക്കന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നു.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code