Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ വൃത്താന്തങ്ങള്‍ (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

Picture

(ടൊറന്‍േറയില്‍ 2016ല്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തില്‍ കാണുന്നത്, കേള്‍ക്കുന്നത്)

എന്നാലിനി ഒരു കഥ ഉരചെയ്യാം
ഇന്നിവടത്തെ വൃത്താന്തങ്ങള്‍......

മലയാളത്തിന്‍ മഹിമ പറഞ്ഞു
മല്ലന്മാരിവിടെ നടന്നു
നാക്കിന് നട്ടെല്ലില്ലാത്തോര്‍
ലാത്തിയടിച്ചുകറങ്ങിനടന്നു
എന്നാലിനി.........

നാപ്പതൂവര്‍ഷംമുമ്പിവനൊരു പമ്മന്‍
ചമ്മിചമ്മിനടന്നൊരുമണ്ടന്‍
കെട്ടിയപെണ്ണിനെ നമ്പിനടന്നു
കിട്ടിയതെല്ലാം വാരിക്കൂടി
എന്നാലിനി.........

ബംഗ്ലാവുകളായ്, കാറുകളായ്
ഗ്ലാമറുകൂട്ടിനടന്നൊരുകൂട്ടര്‍
ചീട്ടുകളിച്ചും,വെള്ളമടിച്ചും
ഗേസിപ്പുകളുടെവേരുകള്‍മാന്തി
എന്നാലിനി.........

പിന്നൊരുകൂട്ടര്‍ തണ്ടന്മാര്‍
കണ്ടാ മിണ്ടാന്‍ മടികാണിക്കും
വീമ്പുപറഞ്ഞുനടന്നീടുന്നിവര്‍
വാചാലന്മാര്‍,വായാടികളിവര്‍
എന്നാലിനി.........

താടിവെളുത്തുനരച്ചൊരുകൂട്ടര്‍
തലയില്‍മുടയില്ലാത്തൊരുകൂട്ടര്‍
തലയിണപോലെവയറുംപേറി
കലപില ചൊല്ലി പതറിനടന്നു
എന്നാലിനി..........

പെണ്ണിനുവന്നുഭവിച്ചൊരുദോഷം
വേഷംമാറ്റി ചാറ്റിനടന്നു
ആണാണന്നോ,പെണ്ണാണന്നോ
ആര്‍ക്കുംകണ്ടാല്‍അറിയാണ്ടായി
എന്നാലിനി.......

പോണീടയിലുകെട്ടിനടക്കും
ആണുംപെണ്ണുംകെട്ടൊരുകൂട്ടര്‍
കമ്മലുമിട്ട്,ഷേവുംചെയ്ത്
ശൃംഗാരത്തില്‍ചുറ്റിനടന്നു.
എന്നാലിനി.........

കച്ചവടക്കാര്‍കുറവില്ലിവിടെ
പച്ചചിരിയാണവരുടെ ഭാവം
കാര്യംകാണാനവരുപടിക്കും
കഴുതക്കാലും മടികൂടാത
എന്നലാിനി.........

കുണ്ടാമണ്ടികള്‍ മറ്റൊരുകൂട്ടര്‍
നാടനുമല്ലാ,ഫോറിനുമല്ല
മാതൃഭാഷവശമില8ാഞ്ഞോ
മംഗ്ലിഷലണവരുടെ ചാറ്റ്
എന്നാലിനി.......

ആനകള്‍ രണ്ടായി ഫൊക്കാന
പിന്നൊരുഫോമാ !
ആര്‍ക്കുവേണ്ടാത്തൊരു സംസ്ക്കാരം
ആദ്ധ്യാത്മികരുടെ കുത്തകയായ്!
എന്നാലിനി...........

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code