ന്യൂജേഴ്സി: മാതാവിന്റെ തോക്ക് എടുത്തു കളിക്കുന്നതിനിടയില്‍ ആറു വയസുകാരന്റെ വെടിയേറ്റ് നാലു വയസുള്ള സഹോദരന് കൊല്ലപ്പെട്ട സംഭവം ന്യൂജേഴ്സിയിലെ ഈസ്റ്റ് ഓറഞ്ചില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്തു.
ജൂണ്‍ 25-നു ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. അലക്ഷ്യമായി വച്ചിരുന്ന മാതാവിന്റെ തോക്ക് ആറു വയസുകാരന് എടുത്തു. സഹോദരനുമായി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ വെടിപൊടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വൈകിട്ട് 4.30-ഓടെ മരിച്ചു.
ലോഡ് ചെയ്ത തോക്ക് ലോക്കറില്‍ സൂക്ഷിക്കാതെ അലക്ഷ്യമായി വെച്ചതിനു മാതാവിനെതിരേ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ 310,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടു.
ഇത്തരം സംഭവങ്ങള്‍ പലപ്പോഴും ആവര്‍ത്തിക്കപ്പെട്ടിട്ടും മാതാപിതാക്കള്‍ വീടിനകത്തുള്ള തോക്കുകള്‍ ഭദ്രമായി സൂക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. കുട്ടിയുടെ കൈയില്‍ തോക്ക് എങ്ങനെ എത്തിയെന്നും പോലീസ് അന്വേഷിച്ചുവരുന്നു.
Comments