തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു - ജയന് കൊടുങ്ങല്ലൂര്‍
തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി സൗദി ചാപ്റ്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് റിയാദിലെ എസ് ബി ടി എം സി ലേബര്‍ ക്യാമ്പില്‍ വെച്ച് നടത്തുകയുണ്ടായി ഇരുന്നോറോളം തൊഴിലാളികള്‍ക്കൊപ്പം സൗഹൃദ വേദി കുടുംബാംഗങ്ങളും പങ്കെടുത്തു സൗദി ചപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ റാല്‍ഫ് അധ്യഷത വഹിച്ച ഇഫ്താര്‍ മീറ്റില്‍ മാള മൊഹിയുധീന്‍ ഇഫ്താര്‍ സന്ദേശം നല്കി.അനില്‍ നാട്ടിക സ്വാഗതവും, ധനഞ്ജയകുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു
മുരളി തയ്യില്‍ ,ലോറന്‍സ്, റോഷ് ദാസ് .ശങ്കര്‍ജി, ബിനോയ്, സന്തോഷ്മ സോളമന്, ബാബു പൊറ്റക്കാട്, ബഷീര്‍ വാടാനപ്പള്ളി, ഹമദ് ഷാഫി, തുടങ്ങിയവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്കി.
Comments