Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആദിമദ്യാന്തം   - (ചേറുശ്ശേരി അനിയന്‍ വാരിയര്‍)

Picture

ആദിയില്‍ ഒരു ഹൂറി
പാലാഴിമഥനത്തിലെ // സുന്ദരി , സുരാംഗന
നാകസുന്ദരി, നാഗാംഗന // സ്വര്‍ഗനര്‍ത്തകി
ലോകറാണി, വിശ്വസുന്ദരി // ലാവണ്യത്തിടമ്പ്
എന്‍ മായാമോഹിനി // എന്റെ മാദകറാണി
എന്‍ പ്രിയദര്‍ശിനി // തേനൂറും കുയില്‍വാണി

മദ്യേ മഹാസാഗരേ
എന്‍ പ്രിയ പത്‌നി // ജീവിത പങ്കാളി
സഹധര്‍മ്മിണി // സഹയാത്രിക
എന്‍ സഹശയന // സഹസഹിനി
എന്‍ ദാഹശമനി // ഉറക്കഗുളിക
അടുക്കളറാണി // നിര്‍ത്താമൊഴി
കൂടെ കൂടിയവള്‍ // മുറുകെപിടിപ്പവള്‍
തട്ടീട്ടും പോവാത്ത // ഒഴിയാബാധ
വഴിമുട്ട്യാല്‍ അറ്റകൈ // പ്രയോഗിക്കാം

അന്തം ! കുന്തം ! !
ഈ ഒഴിയാബാധ // അങ്ങ് പോയേക്കാം
തട്ടീട്ടുംപോണില്ല ? // തട്ടാതെപോയേക്കാം
കുയില്‍വാണി // നിര്‍ത്താമൊഴി ആയല്ലേ ?
ഞാന്‍ പോയാല്‍ // എങ്ങിനെ ജീവിക്കും ?
ആരാ പറഞ്ഞത് ? // ഞാനൊന്നും മിണ്ടീല്ല ..
എന്നെ വിട്ടുപോകല്ലേ // എന്റെ വൃദ്ധസുന്ദരീ
അല്ല; അര്‍ദ്ധസുന്ദരീ // തെറ്റി , സ്‌നേഹസുന്ദരീ
എഴഴകിന്‍ റാണീ // വിട്ടുപോകല്ലേ , പെണ്ണേ
പോകാന്‍പറഞ്ഞാല്‍ // ' കേട്ടില്ല്‌ല ' നടിക്കുക
ഞാന്‍ പൊയിക്കഴിഞ്ഞ് // നിനക്ക് പോകാം
ലോകം മുഴുവനായാലും // നിന്നോളം വരില്ല.
ഉദയതാരകമേ // അസ്തമയപ്രഭാപൂരമേ
എന്നുള്ളിന്റെയുള്ളേ // യവനസുന്ദരീ
ഇന്ദ്രനോ ചന്ദ്രനോ // വന്നുവിളിച്ചാലും
പോകല്ലേ, പോകല്ലേ // പോകല്ലേ ദേവീ
.....................
x സമാപ്തം x



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code