Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കലാതിലകമണിഞ്ഞ് മായാ നായര്‍   - ജയ്‌സണ്‍ മാത്യു

Picture

ടൊറോന്റോ : കാനഡയിലെ ഏറ്റവും പഴക്കം ചെന്ന പ്രമുഖ മലയാളി സംഘടനയായ ടൊറോന്റോ മലയാളീ സമാജം സംഘടിപ്പിച്ച ഈ വര്‍ഷത്തെ കേരളോല്‍ത്സവത്തില്‍ മായാ നായര്‍ കലാതിലകം !സിനിമാറ്റിക് ഡാന്‍സ് (സിംഗിള്‍) , ദേശ ഭക്തി ഗാനം, ചിത്രരചന, ഗ്രൂപ്പ് ഡാന്‍സ് , സംഗീതം (ഇംഗ്ലീഷ് ) എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ്­ ഈ കൊച്ചു മിടുക്കി കലാതിലക പട്ടമണിഞ്ഞത് .

എറ്റൊബികോക്കിലുള്ള ഫാദര്‍ ഹെന്റി കാര്ര്‍ കാത്തോലിക് സെക്കണ്ടറി സ്കൂളില്‍ (Father Henry Carr Catholic Secondary School, Etobicoke) നടന്ന സമാപന ചടങ്ങില്‍ സമാജം പ്രസിഡന്റ് ബിജു മാത്യൂസും സെക്രട്ടറി സണ്ണി ജോസഫും ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിച്ചു.മിസ്സിസ്സാഗായിലുള്ള വൈറ്റ് ഹോണ്‍ പബ്ലിക്­ സ്കൂളില്‍ നാലാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയാണ് മായ. ഡാന്‍സും ചിത്രരചനയും ഒരു അഭിനിവേശമായി കൊണ്ട് നടക്കുന്ന മായാ, ആര്‍ട്ടിസ്റ്റ് ഭാവനാ ഭാട്‌നാഗരുടെ കീഴില്‍ കളിമണ്‌നു ശില്പ നിര്‍മ്മാണവും അഭ്യസിച്ചുവരുന്നു.

നീന്തലിലും ഉഗ്മാസ് (UCMAS) കണക്ക് പഠനത്തിലും ലെവല്‍ 3 പൂര്‍ത്തിയാക്കിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി. അടുത്ത കാലത്ത് ബോംഗോ പരിബാര്‍ സംഘടിപ്പിച്ച ലാവണി ഡാന്‍സ് മത്സരത്തില്‍ മായാ ഒന്നാം സ്ഥാനം നേടിയിരുന്നു.തമിഴ് കള്‍ച്ചറല്‍ പ്രോഗ്രസ്സീവ് ഓര്‍ഗനൈസേഷന്‍ (TCPO ) സംഘടിപ്പിച്ച ഡാന്‍സ് മത്സരത്തില്‍ പങ്കെടുത്ത മായയ്ക്ക് അളഗപ്പ പെര്‍ഫോമിംഗ് ആര്‍ട്‌സ് അക്കാദമി ഡിസ്റ്റിന്ഗഷനോടെ ഭാരത നാട്യം ലെവല്‍ 1 സര്‍ട്ടിഫിക്കേറ്റ് സമ്മാനിക്കപ്പെട്ടു . കഴിഞ്ഞ ആഴ്ച കനേഡിയന്‍ മലയാളി അസ്സോസിയേഷന്‍ നടത്തിയ കള്‍ച്ചറല്‍ ഫെസ്‌റിവലില്‍ പങ്കെടുത്ത മായാ മൂന്ന് ഒന്നാം സമ്മാനങ്ങളും ഒരു രണ്ടാം സമ്മാനവും നേടിയിരുന്നു.വെറും പത്ത് വയസ്സ് മാത്രമുള്ള മായ, ഇതിനോടകം പനോരമ ഇന്ത്യ, കാരബ്രാം, കാരസ്സാഗ , ഡി ഡി ഡാന്‍സ് ഫെസ്റ്റ് തുടങ്ങിയ വമ്പന്‍ സ്‌ടേജുകളില്‍ തന്റെ പ്രകടനം കാഴ്ചവെച്ചു കയ്യടി വാങ്ങിയിട്ടുണ്ട്.

ജി.ടിഎ­യിലുള്ള എല്ലാ പ്രധാനപ്പെട്ട സാംസ്കാരിക സംഘടനകളുടെ പരിപാടികളിലും എന്നും മായയുടെ സജീവ സാന്നിധ്യമുണ്ട്.കഴിഞ്ഞ ജനുവരിയില്‍ പനോരമ ഇന്ത്യ സംഘടിപ്പിച്ച റിപബ്ലിക് ദിന ആഘോഷത്തോടനുബന്ധിച്ചു നടത്തിയ നാടോടി നൃത്ത മത്സരത്തില്‍ മായയുടെ ഗ്രൂപ്പിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.നുപുര സ്കൂള്‍ ഓഫ് മൂസിക് ആന്‍ഡ് ഡാന്‍സ് ഡയറക്ടര്‍ ഗായത്രി ദേവി വിജയകുമാറാണ് മായയ്ക്ക് ഡാന്‍സിലും സംഗീതത്തിലും ശിക്ഷണം നല്കുന്നത്. "മായയുടെ കഴിവ് മനസ്സിലാക്കി പരിപോഷിപ്പിക്കാന്‍ ഗായത്രി ടീച്ചര്‍ കാണിച്ച താല്പര്യമാണ് അവളെ ഇന്നത്തെ നിലയിലെത്താന്‍ സഹായകമായതെന്ന് " നന്ദി പൂര്‍വ്വം അമ്മ സന്ധ്യാ മനോജ്­ പറഞ്ഞു.

സഡ് ബറിയിലെ റാഡിസണ്‍ ഹോട്ടലിലെ ജനറല്‍ മാനേജരായ മനോജ്­ നായരുടെയും ഒരു ഇന്ടീരിയര്‍ ഡിസൈനിംഗ് കമ്പനിയുടെ അഡ് മിനി സ്ട്രഷന്‍ മാനേജരായ സന്ധ്യയുടെയും ഏക പുത്രിയാണ് മായ.പതിനൊന്നാം ഗ്രേഡില്‍ പഠിക്കുന്ന അശ്വിന്‍ സഹോദരനാണ്.ഭാവിയില്‍ , കൊച്ചു കുട്ടികളെ നോക്കുന്ന ഒരു ഡോക്ട്ടറാകാനാണ് മായയുടെ മോഹം. കേരളത്തില്‍ തിരുവനന്തപുരത്ത് 'ആശീര്‍വാദി'ല്‍ പി .ആര്‍ .ബി നായരുടെയും ശാന്താ ബി നായരുടെയും, ചെട്ടിക്കുളങ്ങര ശ്രീവല്‍സത്തില്‍ കെ .ജി .കെ കുറുപ്പിന്റെയും പുഷ്പ്പാ ജി കുറുപ്പിന്റെയും കൊച്ചുമകളാണ് മായ.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code