Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ തിരുഹൃദയ ഫൊറോനായില്‍ ഭക്തിനിര്‍ഭരമായ ആദ്യകുര്‍ബാന സ്വീകരണം   - ബിനോയി കിഴക്കനടി (പി.ആര്‍.ഒ)

Picture

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, മെയ് 21 ന് നടന്ന മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാര്‍ത്ഥികളുടെ ആദ്യകുമ്പസാരവും, മെയ് 22 ഞായറാഴ്ച 10 മണിക്ക് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണവും ഭക്തിനിര്‍ഭരമായി. കാനഡ, ഇന്ത്യ, ഗള്‍ഫ് എന്നീ രാജ്യങ്ങളില്‍നിന്നും, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി നൂറുകണക്കിന് ബന്ധുമിത്രാദികളാണ് ഈ ആത്മീയാഘോഷത്തില്‍ പങ്കെടുക്കുവാന്‍ എത്തിയത്.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാള്‍ ദിനത്തില്‍ നടന്ന ആഘോഷകരമായ വിശുദ്ധകുര്‍ബാന സ്വീകരണത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ക്ക്, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് മുഖ്യകാര്‍മ്മികനും, ക്‌നാനായ കത്തോലിക്ക റീജിയണ്‍ വികാരി ജെനറാള്‍ മോണ്‍. തോമസ് മുളവനാല്‍, റെവ. ഫാ. റ്റോമി ചെള്ളക്കണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരുമായി. മോണ്‍. തോമസ് മുളവനാല്‍, വിശുദ്ധ കുര്‍ബാനയില്‍ ഈശോയുടെ സജീവ സാന്നിധ്യത്തേപ്പറ്റി വളരെ സരളവും, ലളിതവുമായ ഭാഷയില്‍ ഇംഗ്ലിഷില്‍ കുട്ടികള്‍ക്ക് ആദ്യകുര്‍ബാനയുടെ സന്ദേശം നല്‍കി. കൂടാതെ പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യങ്ങളേപ്പറ്റിയും തന്റെ സന്ദേശത്തിലൂടെ വിശ്വാസികള്‍ക്ക് വിശദീകരിച്ചു.

ക്യത്യസമയത്ത് തുടങ്ങി, ഉദ്ദേശിച്ച സമയത്തുതന്നെ പര്യവസാനിപ്പിച്ച ഈ ആത്മീയോത്സവത്തിന് നേത്യുത്വം നല്‍കിയത് മതബോധന ഡയറക്ടര്‍ (ഡി. ര്‍. ഇ.) റ്റോമി കുന്നശ്ശേരിയിലും, അസി. ഡി. ര്‍. ഇമാരായ റ്റീന നെടുവാമ്പുഴ, മാര്‍ലിന്‍ പുള്ളോര്‍ക്കുന്നേല്‍, മതാദ്ധ്യാപകരായ ആന്‍സി ചേലക്കല്‍, മഞ്ചു ചകരിയാംതടത്തില്‍, യൂത്ത് റ്റീച്ചേര്‍സായ ഷോണ്‍ പുളിമലയില്‍, യൂണിസ് തറത്തട്ടേല്‍, നിഖില്‍ ചകരിയാംതടത്തില്‍ എന്നിവരാണ്. ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിച്ചത് ഡാനിയേല്‍ ചെള്ളക്കണ്ടത്തില്‍, മാത്യു ചെറിയാത്തില്‍, ജേക്കബ് എള്ളങ്കിയില്‍, മെല്‍ബിന്‍ കളപ്പുരക്കല്‍, സിയാന്‍ മാളിയേക്കല്‍, അലെക്‌സീസ് മണപ്പള്ളില്‍, ഏറന്‍ ഓലിയില്‍, ജോഷ്വ പുളിമലയില്‍, ചെല്‍സി പുല്ലാപ്പള്ളിയില്‍, കെന്റ് പുല്ലാപ്പള്ളിയില്‍, സെറീന തത്തംകുളം, നീവാ തോട്ടം, അഞ്ചലി ഉഷസ്, ജിയ വാച്ചാച്ചിറ, ജോനഥന്‍ വാച്ചാച്ചിറ എന്നിവരാണ്. നിത്യ കിരീടത്തിന് അവകാശികള്‍ എന്ന നിലയില്‍ കിരീടധാരണവും, തങ്ങളുടെ ജീവിതത്തിന്റെ വഴിവിളക്കായ യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്നതിനായി അലങ്കരിച്ച മെഴുകുതിരികളും, പരിശുദ്ധ കന്യാമറിയത്തിനോടുള്ള ബഹുമാനത്തിന്റെയും ആദരവിന്റേയും സൂചകമായി ജപമാലയും ഉത്തീരിയവും നല്‍കി മോണ്‍. മുളവനാലും, ഫാ. ചെള്ളക്കണ്ടത്തിലും കുട്ടികളെ അനുഗ്രഹിച്ചു. തുടര്‍ന്ന് കെ. സി. എസ്സിനുവേണ്ടി പ്രസിഡന്റ് ശ്രീ. ജോസ് കണിയാലി ആദ്യകുര്‍ബാനസ്വീകരിച്ച കുട്ടികളെ അനുമോദിക്കുകയും, സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

കുട്ടികളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായ ആഘോഷകരമായുള്ള ആദ്യകുര്‍ബാനസ്വീകരണത്തില്‍ വിശുദ്ധബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച മോണ്‍. തോമസ് മുളവനാല്‍, റെവ. ഫാ. റ്റോമി ചെള്ളക്കണ്ടത്തില്‍ എന്നിവര്‍ക്കും, റവ. ഫാ. ജോസ് ചിറപ്പുറത്ത്, സിസ്‌റ്റേഴ്‌സ്, മതാദ്ധ്യാപകര്‍, ഗായകസംഘം, ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്‌സ്, അള്‍ത്താരശുശ്രൂഷികള്‍, കൈക്കാരന്മാര്‍, അള്‍ത്താര മനോഹരമായി അലങ്കരിച്ചവര്‍, ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ മാതാ ­ പിതാക്കള്‍, ഈ ചടങ്ങില്‍ പങ്കെടുക്കുവാന്‍ സ്വദേശത്തുനിന്നും വിദേശത്തില്‍ നിന്നും എത്തിയ എല്ലാവര്‍ക്കും ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തും, കുട്ടികളെ പ്രതിനിധീകരിച്ച് സിയാന്‍ മാളിയേക്കല്‍, ഡാനിയേല്‍ ചെള്ളക്കണ്ടത്തില്‍, ജോഷ്വ പുളിമലയില്‍, മാതാ­പിതാക്കളുടെ കോര്‍ഡിനേറ്റര്‍ ജോബി ഓലിയിലും നന്ദി പറഞ്ഞു. അതിനുശേഷം വിഭവസ­മ്യുദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code