Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ കണ്‍വന്‍ഷന് സ്‌പോണ്‍സര്‍ഷിപ്പുമായി സൗത്ത് ഡേഡ് ടൊയോട്ട   - വിനോദ് കൊണ്ടൂര്‍ ഡേവിഡ്

Picture

ഫ്‌ളോറിഡ: വിത്യസ്തത കൊ­ണ്ട് ജനഹൃദയങ്ങളില്‍ ചേക്കേറിയ ഫോമായുടെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായി സൗത്ത് ഫ്‌ലോറിഡയിലെ പ്രശസ്ത ടൊയോട്ട ഡീലര്‍മാരിലൊന്നായ സൗത്ത് ഡേഡ് മുന്നോട്ട് വരുന്നു. വര്‍ഷങ്ങളായി ഫ്‌ലോറിഡ നിവാസികളെ, പ്രത്യേകിച്ച് മലയാളി സമൂഹത്തിന് സേവനം ചെയ്തു വരുന്ന ഡേഡ് ടൊയോട്ട, അസാധാരണ ഡീലുകളാണ് നല്‍കി വരുന്നത്.

ഇന്ത്യന്‍ സമൂഹത്തിന്റെ ഇഷ്ട വാഹനങ്ങളില്‍ ഒന്നാണ് ടൊയോട്ട. ഒരു പക്ഷെ ഒരു ടൊയോട്ട പോലുമില്ലാത്ത, അല്ലെങ്കില്‍ ഒരിക്കലെങ്കിലും ഒരു ടൊയോട്ട വാഹനത്തിന്റെ ഉടമസ്ഥരാകാത്ത മലയാളികളില്ല എന്നു തന്നെ പറയാം.

സൗത്ത് ഡേഡ് ടൊയോട്ട മനേജറും മലയാളിയുമായ രാജി തോമസ് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലിന് സ്‌പോണ്‍സര്‍ഷിപ്പ് ചെക്ക് നല്‍കി. ഫോമാ ട്രഷറാര്‍ ജോയി ആന്തണി, അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യൂ വര്‍ഗ്ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
2016 ജൂലൈ 7 മുതല്‍ 10 വരെ മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടില്‍ വച്ചു നടക്കുന്ന കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വളളം കളി, യവജനോത്സവം, സുരാജ് വെഞ്ഞാറന്‍മൂട് നയിക്കുന്ന ചിരിയരങ്ങ്, വിജയ് യേശുദാസും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, തുടങ്ങി വിത്യസ്തങ്ങളായ പരിപാടികളുമായാണ് സംഘാടകര്‍ അമേരിക്കന്‍ മലയാളികള്‍ക്ക് വിരുന്നൊരുക്കുന്നതെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യൂ വര്‍ഗ്ഗീസ് പറഞ്ഞു. ജൂണ്‍ ഒന്നാം തീയതിയോടെ രജിസ്‌ട്രേഷന്‍ പരിപാടികള്‍ പൂര്‍ത്തികരിക്കാനാവുമെന്ന പ്രതീക്ഷയിലാണെന്ന് പ്രസിഡന്റ് ആനന്ദന്‍ നിരവേലും, സെക്രട്ടറി ഷാജി എഡ്വേര്‍ഡും, ട്രഷറര്‍ ജോയി ആന്തണിയും പറഞ്ഞു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code