Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്‌നേഹം (ശ്രീ രാജു പട­യാ­ട്ടില്‍ രചിച്ച തട­വ­റ­യിലെ പക്ഷി എന്ന കവിതാസമാ­ഹാ­ര­ത്തിലെ നാലാമത്തെ കവിത)

Picture

ഫിലാ­ഡല്‍ഫിയ: ശ്രീ രാജു പട­യാ­ട്ടില്‍ എന്ന അമേ­രി­ക്കന്‍ പ്രവാസി എഴു­ത്തു­കാ­രന്റെ "തട­വ­റ­യിലെ പക്ഷി' എന്ന കവി­താ­സ­മാ­ഹാ­ര­ത്തിലെ അര്‍ത്ഥ­സ­മ്പു­ഷ്ട­വും, ചിന്താ­പ­ര­വു­മായ 17 കവി­ത­കള്‍ "ജെ.­പി.എം ന്യൂസ് ഡോട്ട്‌കോ­മി­ലൂടെ' തുടര്‍ച്ച­യായി പ്രസി­ദ്ധീ­ക­രി­ക്കു­ക­യാ­ണ്. എന്നും ഈ ഓണ്‍ലൈന്‍ പ്രസി­ദ്ധീ­ക­ര­ണത്തെ പ്രോത്സാ­ഹി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കുന്ന എല്ലാ മാന്യ­വാ­യ­ന­ക്കാ­രു­ടേയും അക­മ­ഴിഞ്ഞ സഹായ സഹ­ക­ര­ണ­ങ്ങള്‍ പ്രതീ­ക്ഷി­ക്കു­ന്നു.

രച­യി­താവ് ശ്രീ രാജു പട­യാ­ട്ടി­ലി­നെ­ക്കു­റിച്ച്:

ശ്രീ രാജു പട­യാ­ട്ടില്‍ 1961­-ല്‍ എറ­ണാ­കുളം ജില്ല­യിലെ അങ്ക­മാ­ലി­യില്‍ ജനിച്ചു. കഴിഞ്ഞ കാല്‍നൂ­റ്റാ­ണ്ടായി അമേ­രി­ക്ക­യില്‍ താമ­സി­ക്കു­ന്നു. അമേ­രി­ക്ക­യിലെ പല ജീവ­കാ­രുണ്യ സംഘ­ട­ന­ക­ളിലും സാമൂ­ഹ്യ­-­സാം­സ്കാ­രിക പ്രസ്ഥാ­ന­ങ്ങ­ളിലും പ്രവര്‍ത്തി­ച്ചു­വ­രുന്ന ഇദ്ദേഹം വേള്‍ഡ് മല­യാളി കൗണ്‍സില്‍ ഫിലാ­ഡല്‍ഫിയ പ്രോവിന്‍സിന്റെ സ്ഥാപ­ക­രില്‍ ഒരാ­ളാ­ണ്.

തട­വ­റ­യിലെ പക്ഷി എന്ന ഈ കവിതാ സമാ­ഹാരം പ്രസി­ദ്ധീ­ക­രി­ച്ചി­രി­ക്കു­ന്നത് സെന്റ് ജോര്‍ജ് പബ്ലി­ക്കേ­ഷന്‍സ് അങ്ക­മാ­ലി­യാ­ണ്. ഫോണ്‍: 999 555 6336 or 215 464 9512. Email: padayatilfamily@gmail.com


(കവിത­- നാലാം)

സ്‌നേഹം

സ്‌നേഹത്തിന്‍ സന്ദേശം
ലോകത്തിന് നല്‍കിയ
നിത്യമാം സ്‌നേഹമേ
ആരാധിക്കുന്നു നിന്നെ ഞാന്‍.

സ്വന്തം സഹോദരനുവേണ്ടി
സ്വജീവന്‍ ഹോമിച്ചവനെ,
മന്നിലെ മര്‍ത്യന്‍
പഠിക്കട്ടെ നിന്നില്‍ നിന്ന്.

സ്വന്തക്കാര്‍ തന്‍ വിക്രിയകളാം
പാരവെയ്പും കുതികാല്‍വെട്ടും കണ്ട്
ഹൃദയം വേദനിച്ചവന്‍ പ്രാര്‍ത്ഥിച്ചു
കൊടുക്കണേ മാപ്പ് അവര്‍ക്ക്.

പണത്താല്‍ ദൈവത്തെ
വാങ്ങുവാന്‍ വ്യാമോഹിച്ചവരെ
നിങ്ങളുടെ ചെയ്തികള്‍
നിങ്ങള്‍ക്കു മാപ്പേകീടട്ടെ.

ജീവിതം സ്‌നേഹമാണെന്നും
സ്‌നേഹത്തിനുത്ഭവം ദൈവത്തിലാണെന്നും
സ്‌നേഹമാണെല്ലാത്തിനും അടിസ്ഥാനമെന്നും
മനുഷ്യരറിയട്ടെ നിന്നില്‍ നിന്നും.


(കവിതയുടെ മൂന്നാം ഭാഗം വായിക്കാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക)

http://joychenputhukulam.com/newsMore.php?newsId=55972



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code