Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ ഇരുപതാമത് വാര്‍ഷിക തിരുനാള്‍ ജൂണ്‍ 11 നു ശനിയാഴ്ച

Picture

ഹൂസ്റ്റണ്‍: അദ്ഭുതപ്രവര്‍ത്തകനായ പാദുവയിലെ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ ഇരുപതാമത് വാര്‍ഷിക തിരുനാള്‍ 2016 ജൂണ്‍ 11 നു (ശനിയാഴ്ച) വൈകുന്നേരം 6.45നു ഹൂസ്‌റണിലെ ഷുഗര്‍ ലാന്‍ഡിലുള്ള സെന്‍റ്റ് ലോറന്‍സ് കത്തോലിക്കാ പള്ളിയില്‍ വച്ചു സെന്റ് അഖ്വിനാസ് പള്ളി വികാരി ബഹു. സാന്‍റ്റി കുര്യന്‍ അച്ചന്റെ മുഖ്യ കാര്‍മികത്വത്തിലും, വിവിധ വൈദികരുടെ സഹകാര്‍മ്മികത്വത്തിലും കൊണ്ടാടുന്നതാണ്. പ്രാര്‍ത്ഥനകള്‍, കരുണ കൊന്ത, ആഘോഷമായ പാട്ടുകുര്‍ബാന, വി. അന്തോണീസിന്‍റ്റെ അടയാളങ്ങളുടെ പ്രാര്‍ത്ഥന, നൊവേന, പുണ്യവാളന്‍റ്റെ തിരുശേഷിപ്പ്, തിരുസ്വരൂപങ്ങള്‍, മുതലായവ വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, കലാപരിപാടികള്‍, സ്‌നേഹവിരുന്ന് തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.

1997 ഏപ്രില്‍ എട്ടാം തീയതി മുതല്‍ ക്രമമായി സെന്റ് ലോറന്‍സ് പള്ളിയില്‍ നടന്നുവരുന്ന, അദ്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിന്‍റ്റെ നൊവേനയിലും വിശുദ്ധ കുര്‍ബ്ബാനയിലും പ്രാര്‍ഥനകളിലും വിവിധ റീത്തുകളിലും വിശ്വാസത്തിലും പെട്ട വളരെയധികം വിശ്വാസികള്‍, പ്രത്യേകിച്ചും കേരളത്തിനു വെളിയില്‍ ജനിച്ചുവളര്‍ന്ന ധാരാളം കുട്ടികളും ചെറുപ്പക്കാരും തദ്ദേശവാസികളും സംബന്ധിച്ചു വരുന്നു. ഈ കാലയളവില്‍, അദ്ഭുതപ്രവര്‍ത്തകനായ വിശുദ്ധന്‍റ്റെ മാധ്യസ്ഥം വഴിയായി ലഭിച്ച നിരവധിയായ അനുഗ്രഹങ്ങളും അദ്ഭുതങ്ങളും സാക്ഷ്യപ്പെടുത്തുക ഉണ്ടായിട്ടുണ്ട്. ഈ വിശ്വാസകൂട്ടായ്മയില്‍ എന്നും വിശുദ്ധ കുര്‍ബാനയുടെ മഹത്വവും വിശുദ്ധന്‍റ്റെ മാധ്യസ്ഥം വഴിയായി ഈശോമിശിഹായോടുള്ള ആരാധനയും അര്‍പ്പണവും വിശ്വാസവും പഠിപ്പിക്കുകയും വളര്‍ത്തുകയും ചെയ്തു വരുന്നു.

ഈ വര്‍ഷത്തെ പ്രസുദേന്തിമാരായി തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത് മാത്യു ഫാന്‍സിമോള്‍ പള്ളാത്തുമഠം ദമ്പതികള്‍ ആണ്. തിരുന്നാള്‍ കര്‍മ്മങ്ങളിലും ആഘോഷങ്ങളിലും സംബന്ധിക്കുവാനും വിശുദ്ധ അന്തോണീസിന്‍റ്റെ മാധ്യസ്ഥം വഴി ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിക്കാനും ഏവരെയും ഫാ. ജയ്‌സണ്‍ തോമസും തിരുനാള്‍ പ്രസുദേന്തിമാരും നൊവേന കുടുംബാംഗങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : സെനിത്ത് ലൂക്കോസ് എള്ളങ്കില്‍ (832­282­3032) / സണ്ണി റ്റോം (832-620-7417) / stanthonynovena@gmail.com / www.sanovena.org



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code