Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവാസി മലയാളി ഫെഡറേഷന്‍ ധനസഹായം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജെനീഷക്ക് കൈമാറി

Picture

കോട്ടയം :കോതമംഗലം കുട്ടമ്പുഴ സ്വദേശി ജെനീഷക്ക് (24 വയസ്സ്) ഹൃദയവും ശ്വാസകോശവും മാറ്റി വയ്ക്കാന്‍ 55 ലക്ഷം രൂപ ആവിശ്യമുള്ള നിര്‍ധനകുടുംബത്തില്‍ പെട്ട ഈ സഹോദരിയെ സഹായിക്കാന്‍ നാട്ടുകാരോടൊപ്പം വിവിധ സംഘടനക്കൊപ്പം പ്രവാസി മലയാളികളുടെ ആഗോള സംഘടനയായ ""പ്രവാസി മലയാളി ഫെഡറേഷന്‍ സൗദിഅറേബ്യയിലെ അല്‍ഖര്‍ജ് യൂണിറ്റ് കോ ഓര്‍ഡിനേറ്റര്‍ ശ്രി ചന്ദ്രസേനന്‍ ശേഖരിച്ച ഒരു ലക്ഷം രൂപ യുടെ ചെക്ക് കോട്ടയം ടിബി യില്‍ നടന്ന ചടങ്ങില്‍വെച്ച് മുന്‍ മന്ത്രിയും കോട്ടയം എം എല്‍ എ യുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.പി എം എഫ് രക്ഷാധികാരി ശാന്തിഗിരി മഠാധിപതി. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ ചേര്‍ന്ന് കൈമാറി.

ചടങ്ങില്‍ പി എം എഫ് ഗ്ലോബല്‍ കോഡിനെറ്റര്‍. ജോസ് മാത്യു പനച്ചിക്കല്‍. അധ്യഷത വഹിച്ചു .. ഗ്ലോബല്‍ ട്രഷറര്‍ ഷൌക്കത്ത് പറമ്പി " സി എം ഡി ആര്‍ ജോര്‍ജ് ഡിക്കാകുടി കേരളത്തിന്‍റെ ചുമതലയുള്ള വൈസ് പ്രസിഡണ്ട്­ ബേബിച്ചന്‍ തണ്ടനാമത്ത്, സ്റ്റാന്‍ലി മാത്യു, വനിതാ കോഡിനേറ്റര്‍ സോണിയ മല്‍ഹാര്‍, മഞ്ജു വിനോദ് തുടങ്ങി പി എം എഫിന്റെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.തുടര്‍ന്നും ജനീഷയെ സഹായിക്കാന്‍ കനിവുള്ളവര്‍ പി എം എഫുമായി ബന്ധപെടണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code