Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വൈഫൈ സ്റ്റേജ്‌ഷോ

Picture

ടാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ (MAT) മലയാള ചലച്ചിത്ര വേദിയിലെ പ്രശസ്തരായ കലാകാരന്മാരേയും, കലാകാരികളേയും കോര്‍ത്തിണക്കി പുതുമനിറഞ്ഞ ഹാസ്യ-നൃത്ത- സംഗീത വിസ്മയ പരിപാടിയായ വൈഫൈ (Y- Fi) സ്റ്റേജ്‌ഷോ പ്രശസ്ത സംവിധായകന്‍ ജി.എസ് വിജയന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്നു.

മെയ് 28-നു വൈകിട്ട് 6 മണിക്ക് ആര്‍മ്‌വുഡ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ (12000 US 92, Seffner, FL 33584) YFI- The Combo Entertinement Pack എന്ന ബാനറില്‍ പ്രസ്തുത പരിപാടി അരങ്ങേറുന്നതാണ്.

മലയാള ചലച്ചിത്രവേദിയിലെ യുവനായകരില്‍ പ്രമുഖനും, വ്യത്യസ്ത ചലച്ചിത്രങ്ങളിലൂടെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ഉണ്ണി മുകുന്ദന്‍, ദൃശ്യം ഒന്ന ഒരൊറ്റ ചിത്രംകൊണ്ട് കേരളീയരെ അത്ഭുതപ്പെടുത്തിയ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെയ്ക്കുകയും, പിന്നീട് ചിരിയുടെ രസക്കൂട്ടുകളുമായി മലയാളി മനസ്സുകളില്‍ ഇടംപിടിച്ച ഷാജോണ്‍, അനുരാഗ വിലോചിതനായി അതിലേറെ മോഹിതനായി യുവമനസുകളില്‍ വിരുന്നെത്തിയ കൈലാഷ്, സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ജേതാവും, മലയാളത്തിലും ബോളിവുഡിലും നിരവധി വ്യത്യസ്ത ചിത്രങ്ങളിലൂടെയും കലാമനസുകളില്‍ ഇടംനേടിയ ശ്വേതാ മേനോന്‍, അഭിനയത്തിനുപുറമെ ശാസ്ത്രീയ നടന വൈഭവത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച വിഷ്ണുപ്രിയ, മുന്‍നിര നായകരോടൊപ്പം വിവിധ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ തന്നെ അരങ്ങുതകര്‍ക്കുന്ന നൃത്തച്ചുവടുകളും കാഴ്ചവെയ്ക്കുന്ന പാര്‍വ്വതി നമ്പ്യാര്‍, വര്‍ത്തമാന കാലഘട്ടത്തിലെ സുപ്രധാന സംഭവവികാസങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിച്ച് ചാനലുകളിലും സ്റ്റേജ്‌ഷോകളിലും പ്രത്യേകം കൈയ്യടി വാങ്ങുന്ന കോമഡി രാജാക്കന്മാര്‍ ബ്ലാക് ആന്‍ഡ് വൈറ്റ് ടീം എന്നിവര്‍ അരങ്ങുതകര്‍ത്താടുവാന്‍ വേദിയിലെത്തുന്നു.

സംഗീതത്തിന്റെ മാന്ത്രിക സ്പര്‍ശംപോലെ അവതരണശൈലികൊണ്ടും ആലാപന വൈവൈദഗ്ധ്യംകൊണ്ടും എക്കാലത്തും വേദികളിലെ നിറസാന്നിധ്യമായ ശ്രീനാഥ്, വൃന്ദാ അന്‍വര്‍ ഉള്‍പ്പടെ 25-ഓളം കലാകാരന്മാര്‍ വേദിയില്‍ സംഗീത -നൃത്ത കലാരൂപങ്ങള്‍ കാഴ്ചവെയ്ക്കുന്നു.

പ്രസ്തുത പരിപാടിയില്‍ നിന്ന് സമാഹരിക്കുന്ന തുക MAT-ന്റെ ഈവര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലെ SOS childrens Village-ലെ പത്തുകുട്ടികളെ ദത്തെടുക്കുന്നതിനായി വിനിയോഗിക്കുന്നതാണ്.

റ്റാമ്പായിലെ എല്ലാത്തരം പ്രേക്ഷകരുടേയും കണ്ണിനും കാതിനും കുളിര്‍മഴ പെയ്യിക്കുന്ന രാഗതാള മേളങ്ങളുടെ ശബ്ദവര്‍ണ്ണങ്ങള്‍ തീര്‍ക്കുന്ന താരവേദിയിലേക്ക് ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്- വര്‍ഗീസ് മാണി (813 407 2299), സെക്രട്ടറി- ബിജോയി ജോസഫ് (813 451 3602).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code