Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന സാഹിത്യ സമ്മേളനം കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് നയിക്കും   - ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture

ടൊറന്റോ 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.ഈ കണ്‍വന്‍ഷനു ഫൊക്കാനായുടെ ചരിത്രത്തിലെ തന്നെ ഒരു ചരിത്ര സംഭവം ആകാന്‍ ഭരവാഹികള്‍ ശ്രമിക്കുന്നുണ്ട്.

ഫൊക്കാന കണ്‍വന്‍ഷനോട് അനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനം പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് നയിക്കും. കാവ്യസന്ധ്യ, കഥ നോവല്‍ ചര്‍ച്ച, തദ്ദേശിയരായ എഴുത്തുകാരമായുള്ള സംവാദം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇതുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തു വരികയാണെന്ന് സാഹിത്യ സമ്മേളനത്തിന്റെ ചുമതല വഹിക്കുന്ന കമ്മിറ്റിയിലെ ജോണ്‍ ഇളമത, നിര്‍മല തോമസ്, ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ അറിയിച്ചു.

ഫൊക്കാനയുടെ രൂപീകരണത്തിനു പിന്നില്‍ ഉണ്ടായിരുന്ന പ്രധാനലക്ഷ്യം മലയാള ഭാഷയുടെ വളര്‍ച്ചയും വികസനവുമായിരുന്നു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയില്‍ ഫോക്കാനയ്ക്ക് മലയാള ഭാഷയുടെ വികസനത്തിനും മലയാളി ഉള്ളയിടത്തെല്ലാം മലയാള ഭാഷ എത്തണമെന്ന ആഗ്രഹവും മലയാളിയുടെ പുതിയ തലമുറ മലയാള ഭാഷയില്‍ അഭിമാനം കൊള്ളണമെന്ന് നിര്‍ബ്ബന്ധം ഫൊക്കാനയ്ക്ക് അന്നും ഇന്നുമുണ്ട്. ഒരുപക്ഷെ മലയാള ഭാഷയുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രവാസി സംഘടന ഫൊക്കാനയെ പോലെ മറ്റൊന്നുണ്ടാവില്ല എന്ന് പറയാം. കേരളത്തിന്റെ പഠന വ്യവഹാര മണ്ടലങ്ങളില്‍ മലയാളത്തെ സജീവമായി നിലനിര്‍ത്തേണ്ടത് മലയാളിയുടെ ആവശ്യമാണെന്ന് മലയാളികളെക്കാള്‍ പ്രവാസി മലയാളികളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മാതൃഭാഷ തിരസ്‌കരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ മാനവികതയും സാമൂഹ്യ ഭോധവും ഇല്ലാതായികൊണ്ടിരിക്കുന്നു. സ്വന്തം ഭാഷ നഷ്ടമാകുന്ന ഒരു തലമുറയ്ക്ക് സംസ്‌കാരവും മാനുഷികമൂല്യവും അപ്രാപ്യമായ ഒന്നായി മാറുന്നു .

നാശോന്മുഖമായ അവസ്ഥയില്‍ നിന്ന് ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കുക എന്നത് ഇനിയും മാനവികത നഷ്ടപെട്ടിട്ടില്ലാത്ത സമൂഹത്തിന്റെ കടമയാനെന്ന ബോധം ഉള്‍ക്കൊണ്ടാണ് മലയാള ഭാഷയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മകൂടിയായ ഫൊക്കാനാ ഇങ്ങനെയുള്ള സാഹിത്യ സമ്മേളങ്ങള്‍ സംഘടിപ്പിക്കുന്നതിന് പ്രസിഡന്റ്‌ജോണ്‍ പി. ജോണ്‍ .സെക്രട്ടറി വിനോദ് കെയാര്‍കെ. ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട് തുടങ്ങിയവര്‍ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code