Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മണവാട്ടി (കഥ)   - ആനന്ദവല്ലി ചന്ദ്രന്‍

Picture

മാര്ഗരറ്റിന് കോളേജിലും, ഹോസ്റ്റലിലുമായി ധാരാളം ഹൈന്ദവ സ്‌നേഹിതകള്‍. ചിലപ്പോള്‍ അവരുടെയൊപ്പം അവള്‍ ക്ഷേത്രദര്‍ശനവും, ഷോപ്പിങ്ങും നടത്താറുണ്ട്­. എന്നത്തേയുംപോലെ അന്ന്
വൈകുന്നേരവും അവരോടൊത്ത് ഗേറ്റിനടുത്തുള്ള ഗ്രോട്ടോവില്‍ മുട്ടുകുത്തി പ്രാര്ത്ഥിച്ചശേഷം മടങ്ങുകയായിരുന്നു. അപ്പോഴാണ്­ ജോസ് ഗേറ്റിനു മുന്നിലെ റോഡില്‍നിന്നും തന്നെ മാടിവിളിക്കു ന്നത് ശ്രദ്ധിച്ചത്. കൂട്ടുകാരികളുടെ കൈകള്‍ വിടുവിച്ച് അവള്‍ മെല്ലെ അങ്ങോട്ട്­ നടന്നു.

ജോസ് മാര്‍ഗരറ്റിനെ കാറില്‍ കയറ്റി . കാര്‍ മുന്നോട്ട്­ കുതിച്ചു. എങ്ങോട്ടാണെന്നുള്ള അവളുടെ ചോദ്യം അയാള്‍ കേട്ടതായി നടിച്ചില്ല.ഡിഗ്രിയെടുക്കാന്‍ കാത്തുനില്ക്കാ്‌തെ അവനിപ്പോള്‍ മദ്രാസില്‍ ജോലി ചെയ്യുകയാണെന്ന് മാത്രം പറഞ്ഞു.വഴിയില്‍ കണ്ട ഒരു ചായക്കടയുടെ മുന്നില്‍ അവന്‍ കാര്‍ നിര്ത്തി . അതിന്റെ എതിര്വോശത്തുകൂടി പുഴയൊഴുകുന്നു. ജോസ് ചായക്കടയില്‍ കയറി. മാര്ഗ രറ്റ് പുഴയ്ക്കരികിലേയ്ക്ക് നടന്നു. അവള്‍ പുഴയിലിറങ്ങി മുന്നോട്ട്­ പൊയ്‌ക്കൊണ്ടിരുന്നു . ചായയുമായി വന്നപ്പോള്‍ അവളെക്കാണാതെ ജോസ് പരിഭ്രമിച്ചു. അവന്‍ ചുറ്റുമൊന്ന് കണ്ണോടിച്ചു. പുഴയിലൂടെ നീങ്ങുന്ന മാര്ഗരറ്റിനെ കണ്ടപ്പോള്‍ ചായ അവിടെത്തന്നെ വെച്ച് അവളുടെ അടുത്തേയ്‌ക്കോടി. കരവലയത്തില്‍ അവളെ വാരിയെടുത്ത് കാറിലിരുത്തി.രണ്ടുപേര്ക്കും ഒന്നും മിണ്ടാനാവുന്നില്ല.
ജോസ് അല്പ്പ്‌നേരം ചിന്തയിലാണ്ടു.മാര്ഗവരറ്റിനെ വ്യതിചലിപ്പിക്കാന്‍ വേറെ നിവൃത്തിയൊന്നുമുണ്ടായിരുന്നില്ല. നേരെ ചെന്ന് മാര്ഗരറ്റിനെ വിവാഹം ചെയ്തുതരാന്‍ അവളുടെ അപ്പന്‍ ജോസഫിനോട് ആവശ്യപ്പെടുന്നതെങ്ങനെ? അവനോട്­ ജോസഫിന് വിരോധമൊന്നുമില്ല.എന്നാലും പ്രൊട്ടസ്റ്റന്റ്‌റു്കാരനായ ജോസിന്റെ കയ്യില്‍ അവളെ ഏല്പ്പിക്കുവാന്‍ ഒരു കത്തോലിക്കന്‍ പെട്ടെന്ന് തെയ്യാറാവില്ല. മാര്ഗരറ്റിന് അവനെ ഇഷ്ടമാണ്. പക്ഷെ, ഈയ്യിടെയായി
അവള്ക്കല്പ്പം മാറ്റം സംഭവിച്ചിട്ടുണ്ട്.ഡിഗ്രിയെടുത്തു കഴിഞ്ഞാല്‍ കോളേജിനോട്‌ചേര്ന്നുള്ള മഠത്തില്‍ കന്യാസ്ത്രീയാകാനാണിഷ്ടമെന്ന് അവള്‍ അവനെ അറിയിച്ചിരുന്നു.

കാര്‍ മുന്നോട്ട്­ പായുകയാണ്. അവളുടെ ചിന്തകള്‍ പിന്നോട്ടും. തൃശ്ശൂരില്‍ കാര്മ്മലീത്ത കോണ് വെന്റ് നടത്തുന്ന കോളേജില്‍ എനിക്ക് അഡ്മിഷന്‍ വാങ്ങിച്ചു അപ്പന്‍. എന്റെ സഹോദരി ഫ്‌ലോറന്‌സ് അവിടെ ലക്ച്ചററായി ജോലി ചെയ്യുന്നു." രണ്ടുമക്കളും ഒരുമിച്ചൊരിടത്തായാല്‍ സമാധാനമായിരിക്കാം. നിങ്ങളുടെ അമ്മച്ചിയില്ലല്ലോ ഗുണദോഷിക്കാന്‍ ". എന്റെ വലതുകൈ ഫ്‌ളോറന്‍സിന്റെ കൈത്തലങ്ങളില്‍ വെച്ച് അന്ന് അപ്പന്‍ പറഞ്ഞ വാക്കുകള്‍. വിദ്യാഭ്യാസകാര്യത്തിലും, വിദ്യാര്ത്ഥിനികളുടെ അച്ചടക്കത്തിലും അതീവശ്രദ്ധ പുലര്ത്തിയിരുന്നു സ്ഥാപനത്തിലെ കന്യാസ്ത്രീകള്‍. പുലര്‌ച്ചെ അഞ്ചുമണിക്ക് മണിയടിച്ചാല്‍ എല്ലാവരും ഉണരണം.
പഭാതകര്‍മ്മങ്ങള്ക്കു ശേഷം പഠിക്കാനിരിക്കണം. റോമന്‍കാത്തലിക്‌സിന് അവിടെത്തന്നെയുള്ള ചാപ്പലില്‍ ഒരു മണിക്കൂര്‍ പ്രാര്ത്ഥന. കര്‍ത്താ്വില്‍ അടിയുറച്ച വിശ്വാസമുള്ളവര്ക്ക് അവര്ക്കിഷ്ടമുള്ള സിസ്റ്റര്മ്രൊക്കണ്ട് ഉപദേശം തേടാം.ചിലപ്പോള്‍ സിസ്റ്റര്മാര്‍ അവരെ വിളിക്കാറുമുണ്ട്. താനും ഇടയ്ക്ക് അവരുടെയടുത്ത് പോകാറുണ്ടായിരുന്നല്ലോ. ഫ്‌ളോറന്‍സ് ഈ വര്ഷാവസാനം മഠത്തില്‍ ചേരുമെന്ന് അപ്പനെ അറിയിച്ചിട്ടുണ്ട്.

തന്റേടിയായ മാര്ഗരറ്റിനു അങ്ങനെയൊരുദ്ദേശമില്ലെന്നാണ് അപ്പന്റെ ഉറച്ച വിശ്വാസം. താനാണെങ്കില്‍ പഠിക്കാന്‍ മിടുക്കി.വര്ഷങ്ങള്‍ കടന്നു പോയി. ഡിഗ്രി ഫൈനല്‍ പരീക്ഷയ്ക്ക് അഞ്ചുമാസം മാത്രം. അപ്പച്ചന്‍ വന്നുപോയിട്ട് മൂന്നു മാസമേ ആയുള്ളൂ. മഠത്തില്‍ ചേരണമെന്നുള്ള തന്റെ ആഗ്രഹം അപ്പനെ അപ്പോള്‍ അറിയിച്ചില്ല. പെട്ടെന്നവള്‍ ചിന്തകളില്‍ നിന്നുണര്ന്ന് ക്ഷീണിച്ച സ്വരത്തില്‍ പറയാന്‍ തുടങ്ങി. " ജോസിന് എന്നെ മരണത്തിന്ന് വിട്ടുകൊടുക്കാമായിരുന്നില്ലേ? ജീവിച്ചിരിക്കുമ്പോള്‍ ചിന്തകളും, പ്രവൃത്തികളുമെല്ലാം നമ്മുടെ സിരകളിലൂടെ, നാഡികളിലൂടെ ഊര്ന്ന് ശരീരത്തില്‍ അള്ളിപ്പിടിച്ചുനില്ക്കും. ആത്മാവിനു അവിടേയ്ക്ക് കടന്നു വരാനാവില്ല.മരിച്ചുകഴിഞ്ഞാല്‍ പിന്നെ ശരീരമില്ല. ആത്മാവിന് സന്തോഷമായി കര്‍ത്താവിന്റെ മണവാട്ടിയായി എന്നും വാഴാം. ആ അവസരം നിഷേധിച്ചത് ശരിയായില്ല ജോസ്." അവളുടെ കണ്‌പോളകള്‍ അടയാന്‍ തുടങ്ങി. ജോസിന്റെ മടിയില്‍ തല വെച്ചവള്‍ കിടന്നു. താമസിയാതെ അവളുറങ്ങി. എത്ര സമയം ഉറങ്ങിയെന്ന് അവള്ക്കിറിയില്ലായിരുന്നു. സമയം പുലരാറായിയെന്നവള്‍ ഊഹിച്ചു. കടകളൊന്നും തുറന്നിട്ടില്ല. അധികം ഉയരമില്ലാത്ത ഒരു ചെറിയ വീട്ടിന്റെ മുമ്പില്‍ കാര്‍ നിന്നു. അവളുടെ കൈ പിടിച്ച് ജോസ് വീട്ടിനകത്തേയ്ക്ക് കയറി. മുറിയില്‍ കണ്ട കട്ടിലില്‍ ഇരുന്നു. ജോസ് അടുക്കളയിലേയ്ക്ക് കടന്നു. അല്പ്പം കഴിഞ്ഞ് അവന്‍ ഗ്ലാസ്സില്‍ ചായയുമായി വന്നു. "ദാ ഇത് കുടിക്ക്. ക്ഷീണമൊക്കെ പമ്പ കടക്കും." ജോസ് വിശേഷങ്ങളൊക്കെ സാവധാനം ധരിപ്പിച്ചു. സൂര്യവെളിച്ചം മുറിയിലാകെ പരന്നപ്പോള്‍ ജോസ് അവളുടെ ചുമലില്‍ തട്ടി പറഞ്ഞു. "നമുക്ക് പുറത്തേക്കൊന്നിറങ്ങിയിട്ട് വരാം. " അവള്‍ അയാളോടൊപ്പം നടന്നു.

ജോസ് തുണിക്കടയില്‍ നിന്ന് അവള്ക്കായി മൂന്നു സാരിയും ബ്ലൌസ്സ് തുണിയും, മറ്റും വാങ്ങിച്ചു. വീട്ടിലേയ്ക്ക് വേണ്ട അത്യാവശ്യസാധനങ്ങള്‍ മേടിച്ച് വീട്ടിലേയ്ക്ക് മടങ്ങി. ഒരാഴ്ച കഴിഞ്ഞ് മാര്‍ഗരറിനെഒരു നല്ല കോളേജില്‍ ചേര്ത്തു .സര്‍ട്ടിഫിക്കറ്റുകള്‍ തപാലില്‍ റജിസ്‌റ്റേര്ട് ആയി വരുത്തിയിരുന്നത് അധികൃതരെ കാണിച്ച് അഞ്ചുമാസം കഴിഞ്ഞ് ഫൈനല്‍ പരീക്ഷയെഴുതിയെടുക്കാനുള്ള അനുമതി വാങ്ങിച്ചു. ജോസ് കമ്പനിയില്‍ ഓവര്‌ടൈം ചെയ്തു. അവള്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഉയര്‍ന്ന ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി.

അന്ന് ജോസ് പതിവിലും നേരത്തെ വീട്ടിലെത്തി.പെട്ടിയില്‍ പാന്റ്‌സും, ഷേര്ട്‌സും അടുക്കിവെയ്ക്കുന്നതിനിടയില്‍ അവളോട്­ പറഞ്ഞു."നിന്റെ സാരികളും മറ്റും വേഗത്തില്‍ പെട്ടിയിലടുക്ക്. നാളെ കാലത്തുതന്നെ പോവാം. ഒരാഴ്ചത്തെ ഹോളിഡെ ട്രിപ്പ്­". എവിടേയ്ക്കാണ് പോകുന്നതെന്ന അവളുടെ ചോദ്യത്തിന് മറുപടിയുണ്ടായില്ല. അവര്‍ നേരത്തെതന്നെ ഉറങ്ങാന്‍ കിടന്നു. പിറ്റേന്ന് ടാക്‌സിയിലായിരുന്നു യാത്ര. സ്ഥലങ്ങളെക്കുറിച്ച് അവള്ക്ക് വലിയ പിടിയില്ല. കോട്ടയത്തെത്താറായപ്പോള്‍ അവളുടെ നാടാണല്ലോയെന്ന് മനസ്സില്‍ തോന്നി.പക്ഷെ ഒന്നും പറഞ്ഞില്ല.

തന്റെ വീട്ടിന്റെ മുറ്റത്തുനിന്നും കാറിന്റെ ശബ്ദം കേട്ടപ്പോള്‍ ജോസഫ് പൂമുഖത്തേയ്ക്ക് വന്നു. കാറില്‍ നിന്ന് മാര്‍ഗരറ്റ് ഇറങ്ങിയപ്പോള്‍ അയാള്‍ അകത്തെ തന്റെ മുറിയില്‍ പോയി വാതില്‍ ചാരി. തന്നോട് നീരസമാണെന്ന് മനസ്സിലാക്കിയ മാര്ഗരറ്റ് മുറിയുടെ വാതില്‍ തുറന്നു. അയാള്‍ വല്ലാതെ ക്ഷീണിച്ചുപോയിരിക്കുന്നു. അവള്‍ അപ്പന്റെ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച് പറയാന്‍ തുടങ്ങി. "അപ്പനിതൊന്ന് കേള്ക്ക് .ഡിഗ്രി വാങ്ങി കന്യാമഠത്തില്‍ ചേരാനിരുന്ന എന്നെ ജോസ് മദ്രാസില്‍ കൊണ്ടുപോയി പഠിപ്പിച്ചു. എനിക്കവിടെ ഒരു ഓഫീസില്‍ അടുത്താഴ്ച ഇന്റര്‍വ്യു ഉണ്ട്. മിക്കവാറും അവിടെ ജോലി കിട്ടും. ഞാന്‍ കന്യാമഠത്തില്‍ ചേര്‍ന്നാല്‍ എന്റെ അപ്പനെ ആര് നോക്കും? ജോസിന്റെ മനസ്സ് നല്ലതാണപ്പാ." അയാളുടെ ഇടതൂര്‍ന്ന മുടിയിഴകളിലൂടെ അവളുടെ വിരലുകള്‍ ഒഴുകിയിറങ്ങി. ജോസഫിന്റെ കണ്ണുകള്‍ ജോസിനു നേരെ തിരിഞ്ഞു. "നീ നല്ലവനാ. എന്റെ മോള്ക്ക് അമ്മച്ചിയില്ല. എനിക്കിനി അധികം നാളില്ല. നീ വേണം അവളെ നോക്കാന്‍." നമ്മള്‍ മൂന്നുപേരും മറ്റന്നാള്‍ മദ്രാസിലേയ്ക്ക് പോവാണപ്പാ. അപ്പന്റെ മുണ്ടും, കുപ്പായൊക്കെ വേഗം തന്നെ പെട്ടിയില്‍ വെയ്ക്ക്.ഇനിയുള്ളകാലം അപ്പന്‍ ഞങ്ങളുടെ കൂടെ കഴിഞ്ഞാല്‍ മതി." എന്നു പറഞ്ഞ് ജോസ് അയാളുടെ ഇടത്തെ ചുമലില്‍ തന്റെ വലതുകൈ വെച്ചമര്‍ത്തി . മദ്രാസിലേയ്ക്ക് പോകാനായി എല്ലാവരും തെയ്യാറായപ്പോള്‍, ചുമരില്‍ ആണിയടിച്ച് തൂക്കിയിട്ടിരുന്ന ഭാര്യയുടെ ഫോട്ടോ എടുത്തു തരാനായി ജോസഫ് മോളോട് ആവശ്യപ്പെട്ടു. ആ ഫോട്ടോ വാങ്ങി അയാള്‍ പെട്ടിയില്‍ വസ്ത്രങ്ങളുടെ അടിയിലായി വെച്ചു. കാറടുത്ത തെരുവിലേയ്ക്ക് നീങ്ങുന്നതുവരെ അയാളുടെ കണ്ണുകള്‍ പ്രദക്ഷിണം ചെയ്തിരുന്നത് ആ വീട്ടിനേയും മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നിരുന്ന തന്റെ നായയേയുമായിരുന്നു.

ആനന്ദവല്ലി ചന്ദ്രന്‍

avrchandran@rediffmail.com

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code