Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാര്‍മേഘങ്ങള്‍ മാറും; കോണ്‍ഗ്രസ് ശോഭയോടെ തിരിച്ചു വരും: ലാലി വിന്‍സന്റ്­

Picture

വൈറ്റ് പ്ലെയിന്‍സ്, ന്യൂയോര്‍ക്ക്: കറു­ത്ത­വാ­വിനു ചന്ദ്രന്‍ അല്‍പ­നേരം മറ­ഞ്ഞാലും വീണ്ടും പൂര്‍വ്വാ­ധികം തിള­ക്ക­ത്തോടെ മടങ്ങി വരു­മെ­ന്ന­തു ­പോലെ കോണ്‍ഗ്രസ് പാര്‍ട്ടിയും തിരി­ച്ചു­ വ­രു­മെന്നു കെ.­പി.­സി.സി വൈസ് പ്രസി­ഡന്റ് അഡ്വ. ലാലി വിന്‍സെന്റ്. ഘട­ക­ക­ക്ഷി­ക­ളില്‍ പ­ലതും ശരി­യായ പ്രവര്‍ത്തനം നട­ത്താ­തി­രു­ന്നതു കോണ്‍ഗ്ര­സിനു വിന­യാ­യി. എന്നാല്‍ ഇതൊരു താത്കാ­ലിക പ്രതി­ഭാ­സ­മാ­ണെന്നും കോണ്‍ഗ്രസ് ആശ­യ­ങ്ങ­ളില്‍ വിശ്വ­സി­ക്കു­ന്ന­വര്‍ നിരാ­ശ­രാ­കേ­ണ്ട­തി­ല്ലെന്നും അവര്‍ പറ­ഞ്ഞു. ഐ.­എന്‍.­ഒ.സി കേരളാ ചാപ്റ്റര്‍ സംഘ­ടി­പ്പിച്ച റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ത്തില്‍ മുഖ്യാ­തി­ഥി­യായി പ്രസം­ഗി­ക്കു­ക­യാ­യി­രുന്നു അവര്‍. 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി­യ­പ്പോള്‍ രാജ്യം തീര്‍ത്തും ദരി­ദ്ര­മായ അവ­സ്ഥ­യി­ലാ­യി­രു­ന്നു. 33 കോടി ജന­തയ്ക്ക് ഭക്ഷ­ണവും തൊഴി­ലു­മൊക്കെ കണ്ടെ­ത്തേണ്ട ദൗത്യ­മാണ് നെഹ്‌റു­വിന്റെ നേതൃ­ത്വ­ത്തില്‍ കോണ്‍ഗ്രസ് ഏറ്റെ­ടു­ത്ത­ത്. വൈവി­ധ്യ­ങ്ങളും വൈജാ­ത്യ­ങ്ങളും ഭിന്ന­ത­കളും നിറഞ്ഞ രാജ്യത്തെ ഒറ്റ­ക്കെ­ട്ടായി നയി­ക്കുക എന്ന ദുഷ്ക­ര­മായ ചുമ­തല കോണ്‍ഗ്രസ് സധൈര്യം ഏറ്റെ­ടു­ത്തു. ഭിന്ന­ത­ക­ള
ല്ല ഇന്ത്യ­ക്കാ­രന്
‍ എന്ന ഒരൊറ്റ വികാ­ര­ത്തി­ലൂന്നി ഇന്ത്യയെ നയി­ക്കാ­നാണ് പാര്‍ട്ടി മുന്നോ­ട്ടു­വ­ന്ന­ത്. 

ഭര­ണ­ഘ­ടന "വി ദി പീപ്പിള്‍' എന്ന് തുട­ക്കം­കു­റി­ച്ച­പ്പോള്‍ അതില്‍ ഇന്ത്യ­ക്കാ­രന്‍ എന്നൊരു ആശ­യമേ ഉണ്ടാ­യി­രു­ന്നു­ള്ളൂ. മത­മു­ള്ള­വര്‍ക്കും മത­മി­ല്ലാ­ത്ത­വര്‍ക്കും സ്വാത­ന്ത്ര്യം; ഇഷ്ട­മുള്ള ഭക്ഷണം കഴി­ക്കാ­നുള്ള സ്വാത­ന്ത്ര്യം; ജനങ്ങളുടെ തന്നെ ഭര­ണം- ഇവ­യെല്ലാം ഉറപ്പു നല്‍കി­ക്കൊ­ണ്ടാണ് ഇന്ത്യ റിപ്പ­ബ്ലി­ക്കാ­യ­ത്. 

അമ്പ­ത്തഞ്ചു വര്‍ഷം കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചു. പാല്‍പൊ­ടിക്കും ഗോത­മ്പി­നു­മൊക്കെ അമേ­രി­ക്ക­യു­ടേയും മറ്റും കൈനീ­ട്ടിയ ഇന്ത്യ സാമ്പ­ത്തിക ശക്തി­യാ­യി. ഇന്ത്യ­ക്കാ­രുടെ ജീവി­ത­നി­ല­വാരം ഉയര്‍ന്നു. സ്ത്രീക­ളുടെ അവസ്ഥ മെച്ച­പ്പെ­ട്ടു. പുതിയ അവ­സ­ര­ങ്ങള്‍ അവര്‍ക്ക് കൈവ­ന്നു. സാമ്പ­ത്തിക വളര്‍ച്ച­യ്‌ക്കൊപ്പം സാമൂഹിക നീതിയും ഉറ­പ്പാ­ക്കി. ഈ നേട്ട­ങ്ങ­ളാണ് ചിലര്‍ മറ­ന്നു­പോ­കു­ന്ന­ത്. 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി­ത്ത­രു­കയും ഇന്ത്യയെ ഈ നില­യി­ലേക്ക് എത്തി­ക്കു­കയും ചെയ്തത് കോണ്‍ഗ്ര­സാ­ണ്. തകര പോലെ മൂള­ച്ചു­പൊ­ന്തിയ ബി.­ജെ.പി ദീര്‍ഘ­കാലം നില­നില്‍ക്കു­ക­യി­ല്ല. ദീര്‍ഘ­കാല നേട്ട­ങ്ങളും അവ­രില്‍ നിന്നു പ്രതീ­ക്ഷി­ക്കേ­ണ്ട­തി­ല്ല. അതി­നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്ത­കര്‍ വര്‍ദ്ധി­ത­ വീ­ര്യ­ത്തോടെ കോണ്‍ഗ്ര­സിന്റെ ജനാ­ധി­പത്യ മതേ­തര ആശ­യ­ങ്ങള്‍ക്ക് പ്രചാ­ര­ക­രാ­ക­ണം. 

പ്രവാ­സി­കള്‍ അനു­ഭ­വി­ക്കുന്ന പ്രശ്‌ന­ങ്ങള്‍ താന്‍ നേരില്‍ കണ്ടു­വെന്നും അവയ്ക്ക് പരി­ഹാ­ര­ത്തി­നായി താന്‍ എക്കാ­ലവും മുന്നി­ലു­ണ്ടാ­വു­മെന്നും അവര്‍ ഉറപ്പു നല്‍കി. ഇവി­ടെ കഷ്ട­പ്പെട്ട് ഉണ്ടാ­ക്കുന്ന പണം ഉപ­യോ­ഗിച്ച് നാട്ടില്‍ സ്ഥലവും വീടു­മൊക്കെ വെച്ചാല്‍ ചില്പ­പോള്‍ അവിടെ കയ­റി­ച്ചെ­ല്ലാന്‍ പോലും പറ്റാത്ത സ്ഥിതി വരു­ന്നു­ണ്ട്. സ്വന്ത­മായി പണി­ക­ഴി­പ്പിച്ച വീട്ടില്‍ കാലു­കു­ത്താന്‍ പറ്റാതെ ഹോട്ട­ലില്‍ മാസ­ങ്ങ­ളോളം മുറി­യെ­ടുത്തു താമ­സി­ക്കേണ്ടി വന്ന­വര്‍ക്കു­വേണ്ടി താന്‍ കേസ് നട­ത്തി­യി­ട്ടു­ണ്ട്. ഇത്തരം സ്ഥിതി­ഗ­തി­കള്‍ ആര്‍ക്കും ഉണ്ടാ­വ­രു­ത്. പ്രവാ­സി­ക­ളുടെ ഉറ്റ മിത്ര­മായി തന്നേയും കരു­താം- അവര്‍ ഉറപ്പു നല്‍കി. 

അമേ­രി­ക്ക­യുടെ വിവിധ നഗ­ര­ങ്ങ­ളില്‍ റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ത്തില്‍ താന്‍ പങ്കെ­ടു­ക്കു­ക­യു­ണ്ടാ­യി. നാട്ടില്‍ കാണാത്ത ആവേ­ശവും രാഷ്ട്ര ഭക്തി­യു­മാണ് താന്‍ കണ്ട­ത്. അതിനു നേതൃത്വം കൊടുത്ത ഐ.­എന്‍.­ഒ.സി നേതാ­ക്കളെ അവര്‍ അഭി­ന­ന്ദി­ക്കുകയും തന്റെ സന്ദര്‍ശ­ന­ത്തിനു വഴി­യൊ­രു­ക്കിയതിനു നന്ദി പറ­യു­കയും ചെയ്തു. 

ഐ.­എന്‍.­ഒ.­സിക്ക് വിവിധ ചാപ്റ്റ­റു­ക­ളു­ണ്ടെ­ങ്കിലും കേരളാ ചാപ്റ്റ­റാണ് ഏറ്റവും മിക­വു­റ്റ­തും, സജീ­വ­വു­മെന്നു ദേശീയ ചെയര്‍ ശുദ്ധ് പ്രകാശ് സിംഗ് പറ­ഞ്ഞു. കോണ്‍ഗ്രസ് ആശ­യ­ങ്ങ­ളില്‍ വിശ്വ­സി­ക്കു­ന്ന­വ­രെല്ലാം ഒറ്റ­ക്കെ­ട്ടായി നില്‍ക്ക­ണ­മെന്നും അദ്ദേഹം അഭ്യര്‍ത്ഥി­ച്ചു. 

കോണ്‍ഗ്ര­സിന്റെ കീഴില്‍ ഇന്ത്യ കൈവ­രിച്ച നേട്ട­ങ്ങള്‍ കേരള ചാപ്റ്റര്‍ ദേശീയ ചെയര്‍ കള­ത്തില്‍ വര്‍ഗീസ് ചൂണ്ടി­ക്കാ­ട്ടി. ഇന്ത്യയെ ഒന്നായി കാണാനും മുന്നോട്ടു നയി­ക്കാനും കോണ്‍ഗ്ര­സിനേ കഴിയൂ എന്ന­ദ്ദേഹം ചൂണ്ടി­ക്കാ­ട്ടി. 

കേരള ചാപ്റ്റ­റിന്റെ മിക­വുറ്റ പ്രവര്‍ത്തനങ്ങള്‍ അമേ­രി­ക്ക­യിലെ വിവിധ സ്റ്റേറ്റു­ക­ളില്‍ നട­ക്കു­ന്നു­ണ്ടെ­ന്നും, ന്യൂയോര്‍ക്ക്- ന്യൂജേഴ്‌സി മേഖ­ല­യിലെ ഈ സമ്മേ­ളനം വന്‍ വിജ­യ­മാ­ക്കിയ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസി­ഡന്റ് ജോയി ഇട്ടനും സഹ­പ്ര­വര്‍ത്ത­കരും അഭി­ന­ന്ദനം അര്‍ഹി­ക്കു­ന്നു­വെന്നും കേരള ചാപ്റ്റര്‍ പ്രസി­ഡന്റ് ജോബി ജോര്‍ജ് പറ­ഞ്ഞു. 

മഞ്ഞും തണുപ്പും അവ­ഗ­ണിച്ച് മുന്നൂ­റില്‍പ്പരം പേര്‍ ഇവിടെ ഒത്തു­കൂ­ടി­യത് കോണ്‍ഗ്ര­സിന്റെ ആശ­യ­ങ്ങ­ളോ­ടുള്ള പ്രതി­ബ­ദ്ധ­ത­യാണ് കാണി­ക്കു­ന്ന­തെന്ന് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസി­ഡന്റ് ജോയി ഇട്ടന്‍ പറ­ഞ്ഞു. സമ്മേ­ള­ത്തിന് എത്തി­യ­വരെ അദ്ദേഹം സ്വാഗതം ചെയ്തു. 

ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെന­റ്റര്‍ ആന്‍ഡ്രിയ സ്റ്റുവര്‍ട്ട് കസിന്‍സ്, അസംബ്ലി വുമണ്‍ ഷെല്ലി മേയര്‍ എന്നി­വര്‍ ഇന്ത്യ­യുടെ ജനാ­ധി­പത്യ പ്രക്രി­യ­യേയും ഇന്ത്യന്‍ അമേ­രി­ക്ക­ക്കാ­രുടെ സേവ­ന­ങ്ങ­ളേയും ശ്ശാഘി­ച്ചു. ഇന്ത്യ- അമേ­രിക്ക ബന്ധം ശക്തി­പ്പെ­ടേ­ണ്ടത് കാല­ഘ­ട്ട­ത്തിന്റെ ആവ­ശ്യ­മാ­ണെന്നും അവര്‍ ചൂണ്ടി­ക്ക­ട്ടി. സെന­റ്റിന്റെ പ്രൊക്ല­മേ­ഷന്‍ സെന­റ്റര്‍ ആന്‍ഡ്രിയ സ്റ്റുവര്‍ട്ട് കസിന്‍സ്, ജോയി ഇട്ടന് കൈമാ­റി. മികച്ച സമ്മേ­ളനം നട­ത്തിയ സംഘാ­ട­കരെ റോക്ക്‌ലാന്റ് ലെജി­സ്ലേ­റ്റര്‍ ഡോ. ആനി പോള്‍ അഭി­ന­ന്ദി­ച്ചു. 

ഇന്ത്യ കൈവ­രിച്ച നേട്ട­ങ്ങള്‍ ഒന്നര വര്‍ഷം മുമ്പ് അധി­കാ­ര­ത്തില്‍ വന്ന പാര്‍ട്ടി­യു­ടേയും നേതാ­വി­ന്റേയും മിടു­ക്കു­കൊ­ണ്ടാ­ണെന്നു പറ­ഞ്ഞാല്‍ വിശ്വ­സി­ക്കാന്‍ ആളു­ണ്ടാ­വി­ല്ലെന്നു ആമുഖ പ്രസംഗം നട­ത്തിയ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വൈസ് പ്രസി­ഡന്റ് വര്‍ഗീസ് ജോസഫ് ചൂണ്ടി­ക്കാ­ട്ടി. 

ഷീല ആല­പ്പാ­ട്ടിന്റെ വന്ദേ­മാ­തര ആലാ­പ­ന­ത്തോ­ടെ­യാണ് പരി­പാ­ടി­കള്‍ തുട­ങ്ങി­യ­ത്. ലൈസി അല­ക്‌സ്, നിക്കോള്‍ അലക്‌സ് എന്നി­വ­രാ­യി­രുന്നു എം.­സി­മാര്‍. 

നാട്യ­മുദ്ര സ്കൂളിലെ കുട്ടി­കള്‍ അവ­ത­രി­പ്പിച്ച നൃത്ത­പ­രി­പാ­ടി­കള്‍ ഹൃദ­യാ­വര്‍ജ­ക­മാ­യി.

സെക്രട്ടറി വര്‍ഗീസ്­ ജോസഫ്­, ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ്­മാരായ വര്‍ഗീസ്­ രാജന്‍, ലൈസി അലക്‌സ്­, ജോയിന്റ് സെക്രട്ടറി ഫിലിപ്പ് ചാക്കോ,ജോയിന്റ്ട്രഷറര്‍എബ്രഹാം പുത്തന്‍ശേരില്‍, കേരള കേരളാ ചാപ്റ്റര്‍ ട്രഷറര്‍ സജി എബ്രഹാം , ജോയിന്റ് ട്രഷറര്‍ റവ.­ഡോയ വര്‍ഗീസ്­ രിജണല്‍ ഭാരവാഹികള്‍ അയ ചാക്കോ കൊയികലെത്തു, ഗണേഷ് നായര്‍ കണ്‍വീനര്‍ മാരായ ജോണ്‍ ഗ മാത്യു (ബോബി), ഷാജി ആലപ്പാട്ട് , തോമസ്­ ജോണ്‍, ആന്റോ വര്‍ക്കി, ലിജോ ജോണ്‍, രാജന്‍ ടി ജേക്കബ്­, സജി മറ്റമന, ലീന ആലപ്പാട്ട്, ഷീല ചെറു , സുരേന്ദ്രന്‍ നായര്‍, അലക്‌സ്­ എബ്രഹാം, ഷൈനി ഷാജന്‍ , രാജ് തോമസ്­, ബാബു തുമ്പയില്‍ ,പൗലോസ്­ വര്‍ക്കി , എന്നിവര്‍ നേത്രുത്വം നല്‍കി.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code