Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാഞ്ഞിരപ്പള്ളി രൂപതാ സഹായ മെത്രാനായി മാര്‍ ജോസ് പുളിക്കല്‍ അഭിഷിക്തനായി

Picture

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായ മെത്രാനായി മാര്‍ ജോസ് പുളിക്കല്‍ അഭിഷിക്തനായി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിലും അങ്കണത്തിലും തിങ്ങിനിറഞ്ഞ അജഗണങ്ങള്‍ സാക്ഷിയായ മെത്രാഭിഷേക ശുശ്രൂഷകളില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു. വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിന് കാഞ്ഞിരപ്പള്ളി മഹാജൂബിലി പാരിഷ്ഹാളില്‍ നിന്ന് അമ്പതിലേറെ മെത്രാന്മാരും രൂപതയിലെയും വിവിധ സന്യാസസഭകളിലെയും വൈദികരും ഒന്നുചേര്‍ന്ന പ്രദക്ഷിണത്തില്‍ നിയുക്ത മെത്രാനെ സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിലേക്ക് ആനയിച്ചു. കൊടിതോരണങ്ങളും പേപ്പല്‍ പതാകകളുംകൊണ്ടു വര്‍ണാഭമായ അങ്കണവും പന്തലും നിറഞ്ഞുനിന്ന വിശ്വാസികള്‍ നവ ഇടയന് കൂപ്പുകരങ്ങളോടെ പ്രാര്‍ഥനാശംസകള്‍ നേര്‍ന്നു. സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിന്റെ മണിനാവുകള്‍ സ്തുതിയുടെ സങ്കീര്‍ത്തനങ്ങള്‍ ആലപിച്ച ധന്യനിമിഷത്തില്‍ കത്തീഡ്രല്‍ കവാടത്തില്‍ നിയുക്ത മെത്രാനെയും പിതാക്കന്മാരെയും കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് ആലുങ്കല്‍, വികാരി ജനറാള്‍മാരായ റവ.ഡോ. മാത്യു പായിക്കാട്ട്, ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, ചാന്‍സലര്‍ റവ.ഡോ. കുര്യന്‍ താമരശേരി, വൈസ്ചാന്‍സലര്‍ റവ.ഡോ. മാത്യു കല്ലറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

മെത്രാഭിഷേക ശുശ്രൂഷകള്‍ക്കു മുന്നോടിയായി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ആമുഖപ്രഭാഷണം നടത്തി. തുടര്‍ന്നു മാര്‍ പുളിക്കലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഉത്തരവ് റവ.ഡോ. കുര്യന്‍ താമരശേരി വായിച്ചു. റവ.ഡോ. മാത്യു കല്ലറയ്ക്കല്‍ പരിഭാഷപ്പെടുത്തി. തുടര്‍ന്ന് രക്തംകൊണ്ടു മിശിഹായ്ക്കു സാക്ഷ്യം നല്‍കി കടന്നുപോയ പൂര്‍വികരെ അനുസ്മരിച്ചുകൊണ്ട് നവ ഇടയന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പുകളെ വന്ദിച്ചു. സത്യവിശ്വാസം സംരക്ഷിക്കാനും പഠിപ്പിക്കാനും കടപ്പെട്ടവരാണ് അഭിഷിക്തര്‍ എന്ന് അനുസ്മരിച്ചുകൊണ്ട് വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി അദ്ദേഹം വിശ്വാസ പ്രഖ്യാപനം നടത്തി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code