Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഞായറാഴ്ച 99­മത് സാഹിത്യ സല്ലാപത്തില്‍ "പ്രൊഫ. എം.ടി. ആന്റണി' അനുസ്മരണം   - ജയിന്‍ മുണ്ടയ്ക്കല്‍

Picture

ഡാലസ്: ഫെബ്രുവരി ഏഴാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം "പ്രൊഫ. എം. ടി. ആന്‍റണി അനുസ്മരണം' ആയിട്ടായിരിക്കും നടത്തുക. ആദ്യകാല അമേരിക്കന്‍ മലയാളിയും ന്യൂയോര്‍ക്കിലെ സ്ഥിര താമസക്കാരനും സാഹിത്യകാരനും വ്യവസായ സംരംഭകനും സാഹിത്യ സാമൂഹിക സാംസ്കാരിക സമ്മേളനങ്ങളിലെ നിറ സാന്നിധ്യവുമായിരുന്നു ഈയിടെ അന്തരിച്ച പ്രൊഫ. എം. ടി. ആന്‍റണി.

"ആന്‍റണിച്ചേട്ടന്‍' എന്ന് പരക്കെ അറിയപ്പെട്ടിരുന്ന പ്രൊഫ. എം. ടി. ആന്‍റണി അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്‍റെ എല്ലാമെല്ലാമായിരുന്നു. പ്രിയങ്കരനായ ആന്‍റണിച്ചേട്ടന്‍റെ സഹധര്‍മ്മിണി ഡോ. തെരേസ ആന്‍റണി (അമ്മിണിച്ചേച്ചി)യും സാഹിത്യ സല്ലാപത്തിലെ സ്ഥിരം പങ്കാളിയാണ്. ഇവര്‍ സാംസ്കാരിക കേരളത്തിന്‍റെ തലസ്ഥാനമായ തൃശ്ശൂരില്‍ നിന്നാണ് അമേരിക്കയിലെയ്ക്ക് കുടിയേറിയത്. ജോസഫ്­ മുണ്ടശ്ശേരിയുടെ കടുത്ത ആരാധകനായിരുന്നു ആന്‍റണിച്ചേട്ടന്‍. ജനുവരി 29­നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. രണ്ടാഴ്ചയോളം അദ്ദേഹം ഐ. സി. യു. വിലായിരുന്നു. "അമ്മിണി', "ഡോ. ഘോഷ്' എന്നീ തൂലികാ നാമങ്ങളിലായി അനേകം കവിതകളും ലേഖനങ്ങളും അദ്ദേഹം കൈരളിക്കു സമ്മാനിച്ചിട്ടുണ്ട്. ആനുകാലിക സംഭവവികാസങ്ങളില്‍ വേദനിക്കുന്ന ഒരു മനസ്സായിരുന്നു അദ്ദേഹത്തിന്‍റേത്. പ്രൊഫ. എം. ടി. ആന്‍റണിയുടെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുവാനുമുള്ള ഒരു അവസരമായിട്ടായിരിക്കും ഈ അനുസ്മരണം നടത്തുന്നത്. അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളായിരുന്ന മനോഹര്‍ തോമസും രാജു തോമസും ചേര്‍ന്നാണ് അനുസ്മരണ ചര്‍ച്ചകള്‍ നയിക്കുക. പ്രൊഫ. എം ടി. ആന്‍റണിയുമായി അടുത്ത് പരിചയമുള്ള പ്രമുഖ വ്യക്തികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതാണ്.

ഈ അനുസ്മരണയോഗത്തില്‍ പങ്കെടുക്കുവാനും ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2016 ജനുവരി മൂന്നാം തീയതി ഞായറാഴ്ച സംഘടിപ്പിച്ച തൊണ്ണൂറ്റിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ "പുതു വല്‍ത്സരത്തിലേയ്ക്ക്' എന്നതായിരുന്നു സല്ലാപ വിഷയം. ഈ വിഷയത്തില്‍ ഗൌരവമേറിയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. 2015 -ല്‍ നടത്തിയ സല്ലാപങ്ങളെ വിലയിരുത്തുകയും ഭാവിയില്‍ തുടരേണ്ട നയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു.

പ്രൊഫ: എം. ടി. ആന്റണി (അവസാനത്തെ പൊതുപരിപാടി), ഡോ: മര്‌സലിന്‍ ജെ. മോറിസ്, ഡോ:തെരേസ ആന്റണി, ഡോ: എന്‍. പി. ഷീല, ഡോ: ആനി കോശി, നീലകണ്ഠന്‍ നമ്പൂതിരി, മനോഹര്‍ തോമസ്­, രാജു തോമസ്­, ത്രേസ്യാമ്മ നാടാവള്ളില്‍, ഡോ: ജയിസ് ജേക്കബ്­, സജി കരിമ്പന്നൂര്‍, മാത്തുക്കുട്ടി ഈശോ, യു. എ. നസീര്‍, വര്‍ഗീസ്­ സ്കറിയ, ജോണ്‍ തോമസ്­, ജേക്കബ്­ തോമസ്­, കുരുവിള ജോര്‍ജ്ജ്, വര്‍ഗീസ് എബ്രഹാം സരസോട്ട, പി. പി. ചെറിയാന്‍, മൈക്ക് മത്തായി, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യഞായറാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് . 1­857­232­0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇ­മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813­389­3395 / 469­620­3269 Join us on Facebook https://www.facebook.com/groups/142270399269590/



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code