Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജനത്തെ വലയ്ക്കുന്ന ജനകീയ സമരങ്ങള്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Picture

കാര്‍മേഘം ഇരുണ്ടു കൂടുമ്പോള്‍ മഴയ്ക്ക സാദ്ധ്യതയുണ്ടെന്ന് നാം കണക്കു കൂട്ടാറു ണ്ട്. അതുപോലെയാണ് കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ ട്ടികളുടെ മാര്‍ച്ചുകള്‍ കാണുമ്പോള്‍ തോന്നുക, കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നൂ എന്നതാണ്. ഭരണപക്ഷത്തിനെതിരേ പ്രതിപക്ഷവും, പ്രതിപക്ഷത്തിനെതിരേ ഭരണപക്ഷവും, ഇരുവര്‍ക്കുമെതിരേ മൂന്നാം മുന്നണിയും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ മാര്‍ച്ചുകള്‍ നടത്തുന്നതിന്റെ ശാസ്ത്രം ഒന്നുതന്നെ. തിരുവനന്തപുരത്തുള്ള സെക്രട്ടറിയേറ്റില്‍ കയറി പറ്റുക എന്നതുതന്നെ. ഈ സത്യം ഏതൊരു വ്യക്തിക്കും അറിയാവുന്നതാണെന്ന് അറിയാത്തവര്‍ ഈ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്മാര്‍ മാത്രമാണ്.

ഭരണപക്ഷത്തിന്റെ പക്ഷപാദപരവും കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ ഭരണത്തിനെതിരേയാണ് തങ്ങള്‍ മാര്‍ച്ചു നടത്തുന്നതെന്ന് പ്രതിപ ക്ഷവും, പ്രതിപക്ഷത്തിന്റെ വി കസനവിരുദ്ധ സമരങ്ങള്‍ക്കെതി രേയും, തങ്ങള്‍ നടത്തിയ വിക സന പ്രവര്‍ത്തനങ്ങള്‍ ജനങ്ങ ളെ അറിയിക്കാനും വേണ്ടിയാണ് തങ്ങളുടെ മാര്‍ച്ചിന്റെ ലക്ഷ്യം എന്ന് ഭരണപക്ഷവും, ഇരുവരും ജനങ്ങളെ പറ്റിക്കുകയാണു ചെയ് തുകൊണ്ടിരിക്കുന്നതെന്നും ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ക്കു പരിഹാരം കാണാന്‍ വേണ്ടിയാണ് തങ്ങള്‍ നടത്തുന്ന മാര്‍ച്ചി ന്റെ ലക്ഷ്യമെന്നുമാണ് മൂന്നാം മുന്നണിയുടെ വിശദീകരണം.

തങ്ങള്‍ക്കു വേണ്ടി ഇവരൊക്കെ ഒഴുക്കുന്ന മുതലക്കണ്ണീര്‍ തങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണെന്ന് ജനത്തിനറിയാം. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ നില്‍ക്കാത്തത്,അതുകൊണ്ടൊന്നും യാതൊരു കഥയുമില്ലാത്തതുകൊണ്ടാണ. ജനത്തോട് ആത്മാര്‍ഥതയും അര്‍പ്പണബോധവുമുള്ള രാഷ്ട്രീയ പാര്‍ട്ടിയോ നേതാക്കളോ ഇന്നു കേരളത്തിലുണ്ടോ എന്നു ചോദിച്ചാല്‍ അതിനുത്തരം ഇല്ല എന്നുമാത്രമാണ്. പരസ്യമായി ജനത്തെ കെട്ടിപ്പിടിക്കുകയും രഹസ്യമായി ജനത്തിന്റെ നികുതിപ്പണം കൊള്ളയടിക്കുകയും ചെയ്യുന്ന കപട രാഷ്ട്രീയക്കാരാണ് തങ്ങള്‍ക്കുള്ളതെന്ന് ഏതൊരു മലയാളിക്കും അറിയാവുന്ന സത്യമാണ്.

നാടിന്റ വികസനത്തിനുവേണ്ടി നീക്കിവയ്ക്കുന്നതുകയില്‍ ഭൂരിഭാഗവും സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കുമായി വീതിച്ചുകൊടുത്ത് അതിന്റെ ഓഹരി പറ്റി കീശ വീര്‍പ്പിച്ച് ജനസേവനം നടത്തുന്ന പാവം കോടീശ്വരന്മാരായ നേതാക്കളാണ് തങ്ങളെ ന യിക്കുന്നതെന്ന് അവര്‍ക്കറിയാം. ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന കവചവുമിട്ടുകൊണ്ട്, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അപ്പോസ്‌തോലനായി അവതരിച്ചുകൊണ്ട്, ജാതിയുടേയും മതത്തിന്റേയും അവതാരമായി സ്വയം ചിത്രീകരിച്ചുകൊണ്ട,് ജനത്തെ കയ്യിലെടുക്കാന്‍വേണ്ടി മാത്രമായി നടത്തുന്ന കപടരാഷട്രീയ മാര്‍ച്ചു നടത്തുന്ന നേ താക്കള്‍ കണ്ണടച്ചു പാലുകുടിക്കുന്ന ആ പാവം പൂച്ചയേക്കാള്‍ വിഡ്ഡികളാണെന്നു പറയാതിരിക്കാന്‍ തരമില്ല. അങ്ങനെ തന്നെയാണ് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടേയും അഭിപ്രായം.

കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ മാര്‍ച്ചു നടത്തി കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ക്കു കഴിയുമോ? അതുകൊണ്ട് ജനത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമോ? വികസനത്തിന്റെ പാതയിലേ ക്കു നാടു മമ്പോട്ടു പോകുമോ? തൊഴിലില്ലായമയും അക്രമവും പട്ടിണിയും പരിവട്ടവും മാറിക്കി ട്ടുമോ? അതല്ലെങ്കില്‍ അതിനൊക്കെ ഒരു പരിഹാരമുണ്ടാകുമോ? ഇല്ല എന്നതു യാതൊരു സംശയവുമില്ലാത്ത കാര്യമാണ്. പിന്നെ എന്തിനു വേണ്ടിയെന്നു ചോദിച്ചാല്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്തെങ്കിലും ഒരോളം ഉണ്ടാക്കിയില്ലെങ്കില്‍ തങ്ങളെ ജനം തഴയുമെന്ന് ചിന്തിക്കുന്നതുകൊണ്ടാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തങ്ങളിവിടെ ശക്തമായ രീതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നു ജനത്തെ ബോ ധ്യപ്പെടുത്തുകയും കൂടിയുണ്ട്.

കാസര്‍ഗോഡു മുതല്‍ പാറശാല വരെ കേരളം മുഴുവന്‍ ചുറ്റിക്കറങ്ങുന്ന ഇത്തരം പ്രഹസനമായ മാര്‍ച്ചുകള്‍ ഒരിക്കലും, ഒരുകാലത്തും കേരളത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ലെന്നത് കേരളപ്പിറവി തൊട്ട് ഇന്നോളം നടത്തിയിട്ടുള്ള മാര്‍ച്ചുകളില്‍നിന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴുള്ളവരേക്കാള്‍ എത്രയോ വലിയ നേതാക്കള്‍ ഇതിനേക്കാള്‍ ശക്തമായ എത്രയോ മാര്‍ച്ചുകള്‍ കേരളത്തില്‍ നടത്തിയിട്ടുണ്ട്. ജനത്തെ ഇളക്കിമറിച്ചുകൊണ്ട് മാര്‍ച്ചുകളും മറ്റും നടത്തി അവര്‍ ആളാകുകയും അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിപ്പറ്റിയതുമല്ലാതെ അതുകൊണ്ട് നാടിനോ നാട്ടാര്‍ക്കോ യാതൊരു മുന്നേറ്റമോ പുരോഗതിയോ ഉ ണ്ടായിട്ടില്ല.

റോഡുകളും വഴികളും അടച്ച് സാധാരണക്കാരായ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യ ത്തെ തടസപ്പെടുത്തിക്കൊണ്ട് അവരെ പരമാവധി ബുദ്ധിമുട്ടിക്കുക എന്നതു മാത്രമാണ് ഇത്തരം മാര്‍ച്ചുകള്‍ ചെയ്യുന്നത്. അതു ജനങ്ങളെ പിഴിയുക കൂടി ചെയ്യുന്നൂ എന്ന് കൂടി പറയേണ്ടിയിരിക്കുന്നു. മാര്‍ച്ചുകളുടെ വന്‍ വിജയത്തിനായി പ്രദേശീക നേതാക്കളേക്കൊണ്ട് സംഭാവന എന്ന ഓമനപ്പേരില്‍ നേതാക്കള്‍ നടത്തുന്ന പിരിവ,് ജനങ്ങളെ പിഴിയുകയാണ്. മേല്‍ഘടകം 5 രൂപ പിരിക്കാന്‍ പറയുമ്പോള്‍ കീഴ് ഘടകം 10 രൂപ പിരിക്കുന്നു, 5 പാര്‍ട്ടിക്കും 5 തങ്ങള്‍ക്കും. സത്യത്തില്‍ ഇതില്‍ പ്രദേശിക നേതാക്കള്‍ക്കാണ് കൂടുതല്‍ നേട്ടം. കൈ നനയാതെ അവര്‍ക്ക് ഇതുവഴി മീന്‍ പിടിക്കം.

പണ്ടു പാര്‍ട്ടിയിലെ അണികളായിരുന്നു മാര്‍ച്ചില്‍ അധികവുമെങ്കില്‍ ഇപ്പോള്‍ അണി കളേക്കാള്‍ അധികവും കൂലിക്കു ള്ളവരാണെന്നത് ഒരു നഗ്‌നസത്യമാണ്. മൊത്തമായും ചില്ലറയായും അതിനൊരു പഞ്ഞവുമില്ല. ഇന്നു കാശുമുടക്കാന്‍ കഴിയുമെങ്കില്‍ ബങ്കാളിയെപ്പോലും മലയാളിയുടെ അവകാശ പോരാട്ട സമര മാര്‍ച്ചില്‍ കിട്ടും. അതിനുള്ള പണവും ജനത്തിന്റെ കയ്യില്‍നിന്ന് പിരിച്ചെടു­ക്കും. ചുരുക്കത്തില്‍ ധനനഷ്ടവും ബുദ്ധിമുട്ടും മാത്രമാണ് ജനങ്ങള്‍ക്ക് ഈ മാര്‍ച്ചുകള്‍ കൊണ്ട് ലഭി ക്കുന്നത്.

ഈ മാര്‍ച്ചുകളുടെ ബാനറുകളും മറ്റുമായി വഴിയോരങ്ങള്‍ മുഴുവന്‍ നിറയ്ക്കുന്നതുകൊണ്ട് നടക്കാനും വാഹനമോടിക്കാനും മറ്റും കഴിയാറില്ലെന്നതും മറ്റൊരു വസ്തുതയാണ്. അങ്ങനെ മൊത്തത്തില്‍ ജനദ്രോഹ യാത്രയാണ് കേരളത്തിലെ രാഷട്രീയ നേതാക്കന്മാര്‍ മാര്‍ച്ചുകള്‍ നടത്തി ചെയ്തുകൊണ്ടിരിക്കുന്നത്. ജനരക്ഷയായാലും കേരള രക്ഷയായാലും വിമോചനമായാലും ഫലത്തില്‍ ഒന്നു തന്നെ. ഇതുകൊണ്ട് രാഷ്ട്രീയക്കാര്‍ക്കല്ലാതെ കേരളത്തിനോ കേരളജനതയ്‌ക്കോ എന്തെങ്കിലും നേട്ടമോ മുന്നേറ്റമോ ഉണ്ടാകുമോ? ഇല്ല എന്ന് രാഷ്ട്രീയക്കാര്‍ക്കു തുറന്നു പറയാന്‍ മടിയാണെങ്കിലും ഉള്ളില്‍ അതു പറയുന്നുണ്ട്.

നാടിന്റെ നീറുന്ന ഏതെങ്കിലും ഒരു പ്രശ്‌നം കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയക്കാര്‍ ഈ മാര്‍ച്ചുകളില്‍ പറയാറുണ്ടോ? നികരാഗ്വയിലും ക്യൂബ യിലും നടക്കുന്ന രാഷ്ട്രീയ മാറ്റവും, അമേരിക്ക ഉള്‍പ്പടെയുള്ള മുതലാളിത്ത രാഷ്ട്രങ്ങളുടെ കൈകടത്തലുകള്‍, ഉത്തരേന്ത്യ യിലെ രാഷ്ട്രീയ സംഭവവികാ സങ്ങള്‍, മുസ്‌ളീം രാജ്യങ്ങളിലെ മതനേതാക്കളുടെ അടിച്ചമര്‍ത്തലുകള്‍, തുടങ്ങിയവയാണ് പ്ര സംഗങ്ങളില്‍ കൂടി കടന്നുവരാറും, മുഴങ്ങി കേള്‍ക്കാറും. ഇപ്പോള്‍ മറ്റൊരു വിഷയവുംകൂടി അഥിതിയായെത്തുന്നുണ്ട്, ഇസ ളാമിക്ക് സ്റ്റേറ്റ്. സത്യത്തില്‍ അ വരൊക്കെ ചെയ്യുന്ന രാഷ്ട്രീയ അടിച്ചമര്‍ത്തലുകളും, രാഷ്ട്രീയ കൊലപാതകങ്ങളും കേരള രാഷ്ട്രീയക്കാര്‍ കേരളത്തിലും ചെയ്തു കൂട്ടാറില്ലേ? അവരേപ്പോലെ കേരള രാഷ്ട്രീയക്കാരും പ്രവര്‍ത്തിക്കുന്നില്ലേ?

ഇത്തരം മാര്‍ച്ചുകളില്‍ ജനകീയഛായ നല്‍കാന്‍വേണ്ടി മതനേതാക്കളേയും. പാര്‍ട്ടിക്കുവേണ്ടി ജീവന്‍ത്യജിച്ചവരുടെ ബന്ധുക്കളേയും കൊണ്ടുവന്ന് പ്ര സംഗിപ്പിക്കുകയും, ഹാരാര്‍പ്പ ണം നടത്താന്‍ കൊണ്ടുവരി കയും ചെയ്തുകൊണ്ട് പുതി യൊരു തന്ത്രംകൂടി നടത്താറുണ്ട്. ഇവരെത്തിയാല്‍ ജനം മുഴുവന്‍ തങ്ങള്‍ക്കൊപ്പമാണെന്നാ ണ് അവരുടെ ചിന്താഗതി. ജീ വന്‍ ത്യജിച്ചവന്റെ അനുശോച നം കഴിഞ്ഞ് പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കതെ പാര്‍ട്ടിയെ ന യിച്ചുകൊണ്ടിരിക്കുന്ന നേതാക്ക ന്മാരുടെ പുതിയ തന്ത്രം പക്ഷെ വേണ്ടത്ര ഫലിക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടൊന്നും ജനത്തിന്റെ അംഗീകാരം കിട്ടില്ല എന്ന് ഇതിനെതിരേ ജനം പ്രതികരിക്കുന്നതു തന്നെ ഉദാഹരണമാണ്. പാര്‍ട്ടി ക്‌ളാസുകളിലും കവല പ്രസംഗങ്ങളിലും കൂടി നേടുന്ന അറിവല്ല ഇന്ന് ജനത്തിന്. അവര്‍ ഇന്ന് വിവിധ മാര്‍ഗങ്ങളില്‍കൂടി അറിവും വിവരങ്ങളും നേടുന്നുണ്ട്. അതിനുള്ള സംവിധാനം ആധുനിക ലോകത്തിലുണ്ട്. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു തലമുറയാണ് ഇന്നുള്ളതെന്ന സത്യം ഇനിയെങ്കിലും രാഷ്ട്രീയക്കാര്‍ മനസിലാക്ക ണം. അതനുസരിച്ച് തന്ത്രങ്ങള്‍ മാറ്റണം. ഇല്ലെങ്കില്‍ ജനം പ്രതികരിക്കുകയും രാഷ്ട്രീയക്കാ രെ പ്രതിരോധിക്കുകയും ചെയ്യും. കാലം മാറി വരികയാണ്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ മാര്‍ച്ചകള്‍ മടുത്തതുകൊണ്ടോ, അതിനേക്കാള്‍ ജനശ്രദ്ധ പിടി ച്ചുപറ്റാന്‍ വേണ്ടിയോ ആകാം നിരാഹാര സത്യാഗ്രഹം എന്ന മറ്റൊരു മരുന്ന് പ്രയോഗിക്കു ന്നത്. അതും ഒരു നിശ്ചിത സ മയം മാത്രം. അതാണ് കോട്ടയ ത്ത് കണ്ടത്.

അവകാശം നേടിയെടുക്കാന്‍ വേണ്ടിയാണോ അതോ ആളെ അറിയിക്കാന്‍ വേണ്ടിയാണോ, ഇങ്ങനെ ഒരു സമരം നടത്തിയതെന്നാണ് ചോദ്യം. പണ്ട് അവ കാശങ്ങള്‍ നേടിയെടുക്കും വരെയായിരുന്നു നേതാക്കന്മാര്‍ നിരാഹാര സത്യാഗ്രഹം നടത്തിയിരു ന്നത്. ഇന്ന് വിശപ്പ് സഹിക്കുന്ന തു വരെയാക്കി ചുരുക്കിയിരി ക്കുന്നു. നാലുദിവസത്തില്‍ കൂടുതല്‍ എനിക്കു വിശപ്പടക്കാന്‍ കഴിയില്ലെന്നു സൂചന നല്‍കി ക്കൊണ്ട് സമരം നടത്തുന്ന, അ തും അവകാശ സമരം നടത്തുന്ന, ധീര നേതാക്കളുടെ ഇത്തരം അവകാശ പോരാട്ടം കാണമ്പോ ള്‍ സത്യത്തില്‍ അറപ്പും വെറു പ്പുമാണ് തോന്നാറ്. തൊട്ടാവാടികളേക്കാള്‍ ബലഹീനരായ ഇവരാണ് കേരളത്തിലെ ജനങ്ങളെ നയിക്കുന്നതെന്നു കാണുമ്പോള്‍ കേരള രാഷ്ട്രീയ നേതൃത്വം എത്രമാത്രം ബലഹീനമാണെന്നു തോന്നിപ്പോവുകയാണ്. അവര്‍ ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീ യ നാടകത്തിന് പിന്തുണയുമായി രംഗത്തുവരുന്ന മതനേതാ ക്കന്മാരുടേയും മത മേലധ്യക്ഷ ന്മാരുടേയും പ്രവര്‍ത്തികള്‍ കാ ണുമ്പോള്‍ അതിലേറെ ലജ്ജയു മാണ് തോന്നുന്നത്.

തൊഴിലുടമകള്‍ അവകാശങ്ങള്‍ നിഷേധിച്ചപ്പോള്‍ അതിനെതിരേ പോരാട്ടം നടത്തിയ പാവപ്പെട്ടവരായ തൊഴിലാളിക ളുടെ പന്തലുകളിലൊന്നും അവരെ കാണാന്‍ കഴിഞ്ഞില്ല. ദശ യുള്ളയിടത്തേ കത്തിയോടു എന്നാണ് ഇതൊക്കെ കാണുമ്പോള്‍ തോന്നിപ്പോവുക. മൂല്ല്യം നശിച്ച മതനേതാക്കളായി നിങ്ങളെന്ന ജനം മുദ്ര കുത്തും.

കഴമ്പില്ലാത്ത മാര്‍ച്ചുകളും പ്രഹസന പ്രകടനങ്ങളും വാര്‍ ത്തകളില്‍ സ്ഥാനം പിടിക്കാന്‍ വേണ്ടി നടത്തുന്ന നിരാഹാര സമരമുറകളും നടത്തുന്ന നേതാക്കളോട് ഒന്നേ പറയാനുള്ളൂ, ഇതൊന്നും നടത്തിയില്ലെങ്കിലും നിങ്ങളൊക്കെത്തന്നെയാണ് അ ധികാരം പങ്കിടുക. നിങ്ങളെയൊ ക്കത്തന്നേ ജനത്തിനു ജയിപ്പിക്കാന്‍ കഴിയൂ. മറ്റൊരു മാര്‍ഗം അവരുടെ മുമ്പിലില്ല. അഃാണ് അവരുടെ ശാപവും നിങ്ങളുടെ അനുഗ്രഹവും. എന്നാല്‍ ഇതൊക്കെ ഒരുകാലത്ത് അവസാനിക്കുമെന്നും തങ്ങള്‍ക്കൊരു നേതാവു വരും എന്നവര്‍ പ്രത്യാശിക്കുന്നതു മാത്രമാണ് അവരുടെ ആശ്വാസം. ഒന്നുകൂടി വ്യക്ത മാക്കട്ടെ. കൈ നനയാതെ മീന്‍ പിടിക്കാമെങ്കില്‍ ഈ മാര്‍ച്ചുകളും മറ്റും നടത്തി എന്തിനു ജനങ്ങളെ ബുദ്ധിമുട്ടിക്കണം????

ബ്‌ളസന്‍ ഹൂസ്റ്റന്‍ blessonhouston@gmail.com

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code