Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നായര്‍ സൊസൈറ്റി ഓഫ്­ ഡെലവെയര്‍വാലിക്ക്­ പുതുനേത്യത്വം

Picture

ഡെലവേയര്‍: നായര്‍ സൊസൈറ്റി ഓഫ്­ ഡെലവെയര്‍വാലിയുടെ (NSD) 2016­ലെ കമ്മിറ്റി ജനുവരിയില്‍ അധികാരമേറ്റു. മകരവിളക്കു ഭജനയോടനുബന്ധിച്ചു നടന്ന മീറ്റിംങ്ങില്‍ 2015 ലെ പ്രവര്‍ത്തനാവലോകനവും, ബഡ്ജറ്റ്­ അവതരണവും മുന്‍ സെക്രട്ടറി അജിത്­ നായര്‍, ട്രഷറര്‍ ബിനു നായര്‍ എന്നിവര്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന പ്രൗഢഗംഭീരമായ വോട്ടെടുപ്പില്‍ സുജാ പിള്ളയെ പ്രസിഡന്റായും, വിശ്വനാഥന്‍ പിള്ള (സെക്രട്ടറി), ബിനു നായര്‍ (ട്രഷറര്‍), സോയ നായര്‍ (വൈസ് പ്രസിഡന്റ്), അനില്‍കുമാര്‍ കുറുപ്പ്­ (ജോയിന്റ് സെക്രട്ടറി), രാധാക്യഷ്ണപിളള ( ഓഡിറ്റര്‍), എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി അര്‍ച്ചനാ ദിലീപ്­, രാമചന്ദ്രന്‍ പിള്ള, സുരേഷ്­ നായര്‍, സതീഷ്ബാബു, രാധാക്യഷ്ണന്‍ നായര്‍, എന്നിവരെയും അംഗങ്ങള്‍ തിരഞ്ഞെടുത്തു. സുരേഷ്­ ബാബുവാണു എക്‌­സ് ഒഫീഷ്യോ.

ജനുവരി 31 നു സ്പ്രിംങ്ങ്­ ഫീല്‍ഡില്‍ വെച്ചു നടന്ന കമ്മിറ്റിമീറ്റിംഗില്‍ 2016-ല്‍ നടത്തുവാനിരിക്കുന്ന സംഘടനാപ്രവര്‍ത്തനങ്ങളെപ്പറ്റിയും, സാമൂഹ്യപ്രവര്‍ത്തനങ്ങളെപ്പറ്റിയും പ്രസിഡന്റ്­ കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച ന­ടത്തി.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code