Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സിന്‍സിനാറ്റിയില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ആഘോഷിച്ചു   - മാത്യു ജോയിസ്

Picture

സിന്‍സിനാറ്റി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമഥേയത്തിലുള്ള അമേരിക്കിയിലെ ആദ്യ ദേവാലയം ഒഹായോയിലെ സിന്‍സിനാറ്റിയിലാണ്. വിശുദ്ധന്റെ തിരുനാള്‍ ഭക്തിയുടെ നിറവില്‍ ജനുവരി 30-ന് സമുചിതമായി കൊണ്ടാടി.

ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിനേയും, വൈദീകരേയും കത്തിച്ച മെഴുകുതിരിയും റോസാപുഷ്പങ്ങളുമായി കുട്ടികള്‍ നിരനിരയായി നിന്ന് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് തിരുനാള്‍ പ്രസുദേന്തിമാരെ ആനയിച്ച് ആശീര്‍വദിച്ച ശേഷമാണ് ബഹു. വന്ദ്യ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി ആരംഭിച്ചത്. ഫാ. ജോസ് പെരേപ്പാടന്‍, ഫാ. ജോ പാച്ചേരി, ഫാ. ബിജു ചേരോലില്‍, ഫാ. സിജു ആഴകത്ത്, ഫാ. ജോണ്‍, ഫാ. ജോര്‍ജ്, ഫാ. ജോണ്‍സണ്‍ തെക്കൂടന്‍ എന്നിവര്‍ ചേര്‍ന്ന് അനുഷ്ഠിച്ച കുര്‍ബാന ഭക്തിനിര്‍ഭരവും അനുഗ്രഹപ്രദവുമായിരുന്നു.

തിരുകര്‍മ്മങ്ങളുടെ മധ്യേ അങ്ങാടിയത്ത് പിതാവ് നടത്തിയ വചനസന്ദേശത്തില്‍ പുണ്യശ്ശോകനായ ചാവറയച്ചന്റെ ലളിതമായ തുടക്കത്തേയും, ത്യാഗോജ്വലമായ വിശുദ്ധ ജീവിതത്തെക്കുറിച്ചും പ്രതിപാദിച്ചു. ഓരോ പള്ളിയോടും ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുന്നതിനും, ആദ്യമായി അച്ചടി തുടങ്ങുന്നതിനും ചാവറയച്ചന്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചതിന്റെ ഫലങ്ങളാണ് ഇന്ന് നമ്മള്‍ അനുഭവിച്ച് ആസ്വദിക്കുന്നതെന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു. വിശുദ്ധന്റെ പാതകള്‍ പിന്തുടര്‍ന്ന് ലളിതവും വിനയസമ്പൂര്‍ണ്ണവുമായ ജീവിതം നമ്മുടെ കുടുംബങ്ങളിലും മാതൃകയാക്കണമെന്ന് പ്രസംഗത്തില്‍ ഉത്‌ബോധിപ്പിച്ചു. മാതാപിതാക്കളാണ് കുടുംബത്തെ നയിക്കേണ്ട ആത്മീയ ഗുരുക്കളെന്നും, പ്രാര്‍ത്ഥനയെന്ന ആയുധം മുറുകെപ്പിടിച്ച് വിശ്വാസ സത്യത്തില്‍ വരുംതലമുറയെ വാര്‍ത്തെടുക്കാന്‍ അവര്‍ ജാഗരൂകരായിരിക്കണമെന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു. മാത്രമല്ല കുടുംബങ്ങളില്‍ നിന്നും വചനപ്രഘോഷണത്തിനായി പൗരോഹിത്യജീവിതത്തിലേക്ക് കടന്നു വരുവാന്‍ മക്കളെ പ്രോത്സാഹിപ്പിക്കുന്നത് അനുഗ്രഹപ്രദമായിരിക്കുമെന്നും പിതാവ് ഉപദേശിക്കുകയുണ്ടായി. പ്രാര്‍ത്ഥനാ ഗാനാലാപനങ്ങള്‍ക്ക് ലാലിച്ചന്‍- റീന ദമ്പതികള്‍ നേതൃത്വം നല്‍കി.

വിശുദ്ധ കുര്‍ബാനയുടെ അവസാനത്തില്‍ കത്തിച്ച മെഴുകുതിരികളുമായി ദേവാലയത്തിനു ചുറ്റും പുണ്യവാളന്റെ രൂപവുമേന്തി നടന്ന പ്രദക്ഷിണവും അത്യാകര്‍കമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രണ്ടര വര്‍ഷമായി സെന്റ് ചാവറ മിഷന്റെ ഡയറക്ടറും ഈ ഇടവകയുടെ വികാരിയുമായിരുന്ന ഫാ. ബിജു ചേരോലില്‍, തനിക്ക് സിന്‍സിനാറ്റിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹവും സഹകരണവും സ്മരിച്ച് നന്ദി പറയുകയുണ്ടായി. ഇടവകാംഗങ്ങള്‍ ഒപ്പിട്ട സ്‌നേഹോപഹാരം ബഹു. വന്ദ്യ പിതാവ്, ഫാ. ബിജുവിന് കൈമാറി. പുതുതായി സ്ഥാനമേറ്റ ഫാ. സിജു അഴകത്ത് ഇടവകയുടെ ഉന്നമനത്തിനായി ഇതിനു മുമ്പ് ഇവിടെയുണ്ടായിരുന്ന വൈദീകരുടെ പാതകള്‍ പിന്തുടരുമെന്ന് പ്രസ്താവിക്കുകയും ഈ തിരുനാള്‍ ഇത്രയും അനുഗ്രഹപ്രദമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ ഒമ്പത് ആഴ്ചകളില്‍ നൊവേന ആചരിക്കാന്‍ സഹായിച്ച ഫാ. ബേബി ഷെപ്പേര്‍ഡ്, ഫാ. ജോയി പാച്ചേരി ഫാ. ബൈജു കിടാഗെന്‍, ഫാ. നിബി കന്നായി, ഫാ. ഡെന്‍ജോ പുത്തൂര്‍, ഫാ. ജോണ്‍സണ്‍ തെക്കൂടന്‍, ഫാ. സിജു അഴകത്ത്, ഫാ. ജോസ് പെരേപ്പാടന്‍, ഫാ. ബൈജു ചേരോലില്‍ തുടങ്ങിയവരേയും പ്രത്യേകം സ്മരിച്ച് നന്ദി പറയുകയുണ്ടായി.

തിരുനാള്‍ ആഘോഷങ്ങള്‍ സമുചിതമായി ആഘോഷിക്കാന്‍ ഫാ. ബിജു ചേരോലിനോടൊപ്പം കൗണ്‍സില്‍ അംഗങ്ങളായ ജോസഫ് തോഴന്‍, ജോസി, രിജു ജോസഫ്, അബിനേഷ് പുത്തന്‍പുരയ്ക്കല്‍, അന്നാ മാത്യൂസ്, ആഷാ ആന്റണി, ബ്രൈറ്റ്‌സണ്‍ തോമസ്, ജയിംസ് പോത്തന്‍, ലാലിച്ചന്‍ ചാക്കോ, ലൗലി തോമസ്, മാത്യു ജോസഫ്, ഫിലിപ്പ് ജോസഫ്, ഷിജോ ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരുനാള്‍ മഹാമഹം അനുഗ്രഹപ്രദമാക്കാന്‍ അജയ് പോള്‍ തെക്കേക്കര, അമല്‍ രാജ്, അനു ഫിലിപ്പ്, അനില്‍ രാജു, ആന്റണി മാളിയേക്കല്‍, ആഷ്‌ലിന്‍ തോമസ്, ബിനോജ് മാത്യു, ബ്രൈറ്റ്‌സണ്‍ തോമസ്, ചാക്കോ അലക്‌സ്, ജോമാ മാത്യു, ജോര്‍ജ് ജോസഫ്, ഗ്രേസ് ഐസക്ക്, ഐസക്ക് ലൂക്കോസ്, ജിജോ പാലയൂര്‍, ജിന്റോ വര്‍ഗീസ്, ജോസഫ് തോമസ് പാലത്ര, ജൂലി മാത്യു, മറീന ജോസഫ് തോഴന്‍, മാര്‍ട്ടിന്‍ ഫിലിപ്പ്, മാര്‍ട്ടിന്‍ വിനോദ്, മേരിക്കുട്ടി പോത്തന്‍, മാത്യു തോമസ്, നവോമി തോമസ്, റീനാ ചാക്കോ, സെബാസ്റ്റ്യന്‍ ജോസഫ്, സെബാസ്റ്റ്യന്‍ സേവ്യര്‍ ജോസഫ്, സീബു ജോസ്, ടെസ്സാ ജോസഫ്, ട്രീഷാ പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ തിരുനാള്‍ പ്രസുദേന്തിമാരായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമൃദ്ധമായ സ്‌നേഹവിരുന്ന് മാര്‍ അങ്ങാടിയത്ത് ആശീര്‍വദിക്കുകയും, ആയതില്‍ ബഹുമാനപ്പെട്ട വൈദീകരും, തിരുനാളിനു വിദൂര സ്ഥലങ്ങളില്‍ നിന്നെത്തിയ വിശിഷ്ടാതിഥികളും, ഇടവകാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.

വിശുദ്ധ ചാവറയച്ചന്റെ മധ്യസ്ഥതവഴി വിശ്വാസികളേവര്‍ക്കും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഇടയാകട്ടെ എന്ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് ആശീര്‍വദിച്ചതോടെ ദേവാലയത്തിലെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു. മാത്യു ജോയിസ് അറിയിച്ചതാണിത്.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code