Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാന്ത്വനം­2016 മെല്‍ബണില്‍ കേസി മേയര്‍ ഉത്ഘാടനം ചെയ്തു   - ജോര്‍ജ് തോമസ്­

Picture

മെല്‍ബണ്‍: 'കാരുണ്യത്തിന്റെ കൈക്കുമ്പിള്‍ നിങ്ങളിലൂടെ' പദ്ധതി പ്രകാരം ഓസ്ട്രലിയായില്‍ വിവിധ പ്രദേശങ്ങളില്‍ അരങ്ങേറിയ സാന്ത്വനം 2016ന്റെ ഉത്ഘാടനം മെല്‍ബണില്‍ കേസി കൌണ്‍സില്‍ മേയര്‍ സാം അസ്സീസ് നിര്‍വഹിച്ചു.

ഹില്‍ക്രെസ്റ്റ് ക്രിസ്ത്യന്‍ കോളേജിന്റെ തീയറ്ററില്‍ നടന്ന പ്പ്രൗഡ ഗംഭീരമായ ചടങ്ങില്‍ മെല്‍ബണിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങലിലെ പ്രമുഖര്‍, വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍, മതമേലധ്യക്ഷന്‍മാര്‍, ബിസിനസ്­ രംഗത്തെ പ്രമുഖര്‍ എന്നിവരടങ്ങിയ ഒരു നീണ്ട നിര എത്തിയിരുന്നു. അവയവ ദാനത്തിന്റെ ആത്മീയ ഗുരു ഫാദര്‍ ഡേവിസ് ചിറമേലും പിന്നണി ഗായകന്‍ ഫ്രാങ്കോയും, ഗായിക റീത്തു തോമസും വിശിഷ്ടാഥിതികളായിരുന്നു.

ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷവും ഓസ്‌ട്രേലിയ ഡേയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇന്ത്യന്‍ ദേശീയതയുടെ പ്രതീകം വിളിച്ചോതുന്ന നൃത്തത്തോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. പ്രസിഡന്റ്­ ജോസ് എം ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു.

തുടര്‍ന്ന് അവയവദാനത്തിന്റെ മഹിമ വിളിച്ചോതുന്ന ഫാദര്‍ ഡേവിസ് ചിറമേലിന്റെ പ്രസംഗം നര്‍മ്മ ഭാവന കൊണ്ട് ജനങ്ങളെ പിടിച്ചിരുത്തി. അവയവ ദാനത്തെക്കുറിച്ചുള്ള ബോധവല്ക്കരണം കാണികള്‍ക്ക് ഒരു പുത്തന്‍ അനുഭൂതി ഉളവാക്കി. ഇതിന്റെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്­ ഓസ്ട്രലിയന്‍ ഓര്‍ഗന്‍ ലൈഫ് ന്റെ ധാരാളം അനുമതി പത്രങ്ങള്‍ ആളുകള്‍ ഒപ്പിട്ടു നല്കി.

സ്‌നേഹിക്കുന്ന ഹൃദയങ്ങളില്‍ തന്റെ സ്വര മാധുര്യം കൊണ്ട് പ്രണയത്തിന്റെ മധുരം പകര്‍നു നല്കാന്‍ കഴിവുള്ള, ചുരുങ്ങിയ കാലം കൊണ്ട് യുവ ഹൃദയങ്ങളുടെ ഹരമായി മാറിയ ഗായകന്‍ ഫ്രാങ്കോയും ടീമും നയിച്ച ഗാനമേളയില്‍ കാണികള്‍ ആടിയും പാടിയും ആസ്വദിച്ചു. െ്രെബന്‍ പെയിന്റെര്‍ എം.പി പരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു.

കാരുണ്യത്തിന്റെ തന്ത്രികളില്‍ മീട്ടുന്ന ഏറ്റവും വലിയ കാവ്യത്തിന്റെ ആവിഷ്ക്കാരമാണ്‌ന്ഫാ.ഡേവിസ് ചിറമേല്‍ തന്റെ ജീവിതം കൊണ്ട് അന്ന്വര്തമാക്കിയിട്ടുള്ളതെന്നും, സ്‌നേഹത്തിന്റെ വിശദീകരണമായി, സ്‌നേഹത്തിന്റെ ആലംബമായി ഫാദര്‍ ചിറമേല്‍, ഇനിയും സ്‌നേഹനിലാവ് പകര്ത്തി നമ്മുടെ സമൂഹത്തെ ഉണര്തട്ടെ എന്നും, ഓഐസിസി ദേശീയ ജനറല്‍ സെക്രട്ടറി ജോര്‍ജ് തോമസ്­ തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

ജോജി മാളിയേക്കല്‍ നന്ദി രേഖപ്പെടുത്തി. ചടങ്ങുകള്‍ക്ക് ജിബി ഫ്രാങ്ക്‌ലിന്‍, സ്റ്റിനോ സ്‌റീഫന്‍, ഷാജി പുല്ലന്‍, ജിനോ പീറ്റര്‍, ബെന്നി കൊടാമുള്ളില്‍, ഗിരിഷ് പിള്ള, മനോജ്­ ഭരത് എന്നിവര്‍ നേതൃത്വം നല്കി.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code