സൗദിയില്‍ കാര്‍ഷികമേഖയില്‍ ജോലിക്കാരെ കിട്ടാനില്ല...ഉടന്‍ പരിഹാരം കാണാമെന്ന് കൃഷി മന്ത്രാലയത്തോട് ശൂറ കൗണ്‍സില്‍ - ജയന് കൊടുങ്ങല്ലൂര്‍
സൗദിയിലെ കാര്‍ഷിക മേഖലക്ക് ആവശ്യമായ ജോലിക്കാരെ ലഭ്യമല്ലാത്ത പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായ പരിഹാരം കാണണമെന്ന് കൃഷി മന്ത്രാലയത്തോട് ശൂറ കൗണ്‍സില്‍.കാര്‍ഷിക ജോലിക്ക് അനുയോജ്യരായ ജോലിക്കാരെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കണമെന്നും ഇതിനായി തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും കൃഷി മന്ത്രാലയത്തോട് ശൂറ കൗണ്‍സില്‍ ഉപസമിതി നിര്‍ദേശിച്ചു. തൊഴില്‍ മന്ത്രാലയം മുന്നോട്ടുവെച്ച നിബന്ധനകളുടെയും നിതാഖാത്തിന്റെയും സാഹചര്യത്തില്‍ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇരു മന്ത്രാലയങ്ങളും സംയുക്തമായ നീക്കം നടത്തണമെന്ന് ശൂറ ഉപ കൌണ്‍സില്‍ ആവശ്യപ്പെട്ടു.
സൗദി കൃഷി മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അവലോകനത്തിന്റെ ഭാഗമായാണ് ശൂറ കൗണ്‍സിലിലെ കൃഷി, ജല ഉപ കമ്മിറ്റി വിഷയം ശൂറയുടെ ചര്‍ച്ചക്ക് വെക്കുന്നത്. ചൊവ്വാഴ്ച ചേരുന്ന ശൂറ കൗണ്‍സില്‍ കൃഷിമന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അവലോകനം ചെയ്യും. സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്, ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നീ വിഷയങ്ങളും അടുത്ത ദിവസം ചേരുന്ന ശൂറ കൌണ്‍സിലിന്റെ പരിഗണനയില്‍ വരുമെന്നാണ് പ്രതീക്ഷ.
Comments