Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റാന്നി എംഎല്‍എ രാജു എബ്രഹാമിനു സ്വീകരണം നല്‍കി   - അനശ്വരം മാമ്പിളളി ­

Picture


കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും സംയുക്ത ആഭിമുഖ്യത്തില്‍ റാന്നി എംഎല്‍എ ശ്രീ രാജു എബ്രഹാമിനു സ്വീകരണം നല്കുകയുണ്ടായി .നവംബര്‍ 28 ശനിയാഴ്ച ഉച്ച തിരിഞ്ഞു 2:30 നു കേരള അസോസിയേഷന്‍ ഹാളില്‍ വെച്ചായിരുന്നു സ്വീകരണം. 1996,2001, 2006,2011 എന്നി കാലയളവില്‍ റാന്നി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച ശ്രീ രാജു എബ്രഹാം ലാളിത്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായ ഒരു ജനപ്രതിനിധിയാണ് എന്നു പറഞ്ഞുകൊണ്ട് കേരള അസോസിയേഷന്‍ പ്രസിഡന്റ്­ ശ്രീ ബാബു മാത്യു സ്വാഗത പ്രസംഗം നടത്തുകയുണ്ടായി .തുടര്‍ന്ന് സംസാരിച്ച ഐസിഇസി സെക്രെട്ടറിയും റാന്നി സ്വദേശിമായ ശ്രീ ഷിജു എബ്രഹാം ശ്രീ രാജു എബ്രഹാംമിനെ സദസ്സിനു പരിജയപ്പെടുത്തി .ജില്ലയിലെ സമഗ്ര വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയും സജീവ സാന്നിദധവും മായ ഒരു ജന പ്രതിനിധിയും സാമൂഹ്യ പ്രവര്‍ത്തകനുമാണ് അദ്ദേഹം .വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് .കേരള നിയമസഭയിലെ വീരുറ്റ ശബ്ദമായ ശ്രീ രാജു എബ്രഹാം അര്‍ഹതപ്പെട്ട അവകാശങ്ങള്‍നേടിയെടുക്കാന്‍ ആത്മാര്‍ത്ഥത കാണിക്കാറുണ്ട് .റാന്നി റബ്ബര്‍ മാര്‍ക്കറ്റിംഗ് കോ ­ഓപ്പറേറ്റിവ് സൊസൈറ്റിയുടെ പ്രസിഡന്റായും ദേശാഭിമാനി ദിനപത്രത്തിന്റെ ബ്യീറോ ചീഫ് ആയും പത്തനംതിട്ട പ്രസ്­ ക്ലബ്ബിന്റെ സെക്രട്ടറിയായിയുള്ള സേവനം ഓര്‍മ്മപ്പെടുത്തു കയുണ്ടായി .

തുടര്‍ന്ന് സംസാരിച്ച ശ്രീ രാജു എബ്രഹാം ഇവിടുത്തെ ജനപങ്കാളിത്തവും വലിയ കോണ്‍ഫറന്‍സ് ഹാളും വിപുലമായ പുസ്തക ശേഖരവുമുള്ള കേരള അസോസിയേഷന്‍ന്റെ ഓഫീസ് സമുച്ചയം തന്നെ അതിശയപ്പെടുത്തി എന്നും .തന്റെ ജില്ലയിലെ തന്നെ വലിയ ജനവിഭാഗം ഇവിടെ ഉണ്ട് എന്നറിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നും .കൂടാതെ തന്റെ തന്നെ നിയോജക മണ്ഡലത്തിലെ അന്‍പതിനായിരം വോട്ടര്‍മാര്‍ ഇവിടെ താമസിക്കുന്നു എന്നറിയുവാനും കഴിഞ്ഞു അതുകൊണ്ട് തന്നെ മലയാളി സമൂഹം ഇവിടുത്തെ ഭരണത്തിന്റെ ഭാഗമാക്കേണ്ടത്­ ആവശ്യമാണെന്നും പറയുകയുണ്ടായി.കേരളത്തിന്റെ നേട്ടങ്ങളും, വികസനങ്ങളും പറയുന്നതിനോടപ്പം അനാരോഗ്യകരമായ ചില പ്രവണതകളും പറയുകയുണ്ടായി .കേരളത്തിന്റെ വ്യവസായിക മേഖലയില്‍ പ്രവാസികളുടെ നിഷേപവും , സഹകരണവും ഉണ്ടാക്കേണ്ടതാന്നെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുകയുണ്ടായി.

അസോസിയേഷന്‍ സെക്രട്ടറി ശ്രീ റോയ് കൊടുവത്ത് നന്ദി പറയുകയുണ്ടായി. ഐ സി ഇ സി പ്രസിഡന്റ്­ ബോബന്‍ കൊടുവത്ത്, പി .റ്റി സെബാസ്റ്റ്യന്‍ ,ജോണി സെബാസ്റ്റ്യന്‍, പി.പി സൈമന്‍ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code