Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിജയരഹസ്യത്തിന്റെ പഞ്ചമൂല്യങ്ങൾ - ചെറിയാൻ ജേക്കബ്

Picture

ജീവിതത്തിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കണമെന്ന ആഗ്രഹമില്ലാത്തവരാരുമില്ല. എന്നാൽഎന്തുകൊണ്ടാണു ജീവിതത്തിൽ നാം പലപ്പോഴും പരാജയം നേരിടുന്നത്ഈയൊരു വിഷയത്തെ അടിസ്ഥാനമാക്കി ഒരു വിലയിരുത്തൽ നടത്തുകയാണിവിടെ ലക്ഷ്യമാക്കുന്നത്. വിശ്വപ്രസിദ്ധ എഴുത്തുകാരനായ നെപ്പോളിയൻ ഹിൽ എഴുതിയ ലാ ഓഫ് സക്സസ്” എന്ന പുസ്തകത്തെ ആധാരമാക്കിയെഴുതിയ ത്രീ ഫീറ്റ് ഫ്രം ഗോൾഡ്” എന്ന പുസ്തകത്തിൽ നിന്നു കടമെടുത്ത ചില കാര്യങ്ങളാണിവിടെ പ്രതിപാദിക്കുന്നത്. നിങ്ങളുടെ ജീവിതവിജയത്തിന് ഇതു തീർച്ചയായും സഹായകമാകും എന്നതിനാലാണ് ഇങ്ങനെയൊരു ശ്രമം നടത്തുന്നത്. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാനുംഅതുപോലെഇത്തരം വിഷയങ്ങളിൽ നിങ്ങളുടെ അഭിപ്രായം പറയാനും ശ്രമിക്കുമല്ലോ.

ജീവിതവിജയത്തിന് അഞ്ചുകൂട്ടം മരുന്നുകളാണുള്ളത്. അവ യഥാവിധി ഉപയോഗിക്കുന്നവർ എന്നും വിജയം കരസ്ഥമാക്കും. അല്ലാത്തവർ “പൊട്ടക്കണ്ണൻ മാവേലെറിയുന്നതു” പോലെ ചിലപ്പോൾ ജയിച്ചാലായി. ഒരു തവണ വിജയിച്ചാലും അടുത്ത പ്രാവശ്യം പരാജയപ്പെടും. കാരണംജയിച്ചതു സ്വന്തം കഴിവു കൊണ്ടാണെന്ന് അവർ അഹങ്കരിക്കും.

ജീവിതവിജയത്തിനൊരു സമവാക്യമുണ്ടാക്കിയാൽ അതേകദേശം ഇങ്ങനെയിരിയ്ക്കും:

SUCCESS = (((P+T)A)A)F

P=Passion - നിങ്ങളുടെ അഭിരുചി (പാഷൻ”) ആണു പ്രധാനം. നാം ദിവസേന ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ അഭിരുചിയ്ക്കനുസരിച്ചുള്ളവയാണെന്നു വരില്ല. നിങ്ങൾക്ക് അഭിരുചിയുള്ള കാര്യം എത്ര വിഷമങ്ങൾ സഹിച്ചായാലും, ആരും പ്രോത്സാഹിപ്പിച്ചില്ലെങ്കിൽക്കൂടിയും നിങ്ങൾ ചെയ്യും. അല്ലാത്തതെല്ലാമൊരു കേവലജോലിയായി ചെയ്യുന്നതാണ്അത്തരം ജോലികളിൽ നിങ്ങൾ വീഴ്ച വരുത്തുകയും ചെയ്യും. ആരെങ്കിലുമതു ചൂണ്ടിക്കാണിച്ചാൽ ഒന്നുകിലവനെ വെട്ടുംഅല്ലെങ്കിൽ തോൽ‌വിക്കെന്തെങ്കിലുമൊരു ന്യായീകരണം കണ്ടെത്താൻ ശ്രമിക്കും. വീണതു വിദ്യയാക്കുന്ന കലാപരിപാടിയിൽ നിങ്ങളും, ഏകദേശം എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണ്: ചുരുക്കം ചില നേതാക്കളൊഴികെ.

T = TALENT - നിങ്ങളുടെ “ടാലന്റി”നെഅഥവാ നൈപുണ്യത്തെ തിരിച്ചറിയുക. നിങ്ങളുടെ അഭിരുചിയും നൈപുണ്യവും ഒരുമിച്ചു ചേരുന്ന മേഖലയിൽ മാത്രമാണു നിങ്ങൾക്കു ശോഭിക്കാൻ കഴിയുകനിങ്ങളുടെ പ്രവർത്തനം കൊണ്ടു മറ്റുള്ളവർക്കെന്തെങ്കിലും ഗുണമുണ്ടാവുക.

A = ASSOCIATION - നിങ്ങളുടെ കൂട്ടുകാർ ആരൊക്കെയെന്നു നോക്കുക. മിക്കപ്പോഴും നമ്മുടെ അഭിരുചിക്കും നൈപുണ്യത്തിനും ചേരുന്നവരായിരിയ്ക്കില്ല നമ്മുടെ കൂട്ടുകാർ. പരാജയത്തിലേക്ക് എന്നും മൂക്കുകുത്തി വീഴുന്നവർ ഇക്കാര്യം ശ്രദ്ധിക്കാറില്ല. മുകളിൽ കൊടുത്തിരിക്കുന്ന സമവാക്യത്തിൽ ഗുണനച്ചിഹ്നത്തോട് (multiplication symbol) ഒപ്പമാണ് ആദ്യത്തെ ഉപയോഗിച്ചിരിക്കുന്നത്. നമ്മുടെ അഭിരുചിക്കും നൈപുണ്യത്തിനും ചേരാത്ത അധികം കൂട്ടുകാരെ കൂട്ടുന്നതു പരാജയസാദ്ധ്യത വർദ്ധിപ്പിക്കും. കൂട്ടുകാർ ആരെല്ലാമെന്നു തിരിച്ചറിയേണ്ടതിന്റെ ആവശ്യം ഇവിടെയാണു വ്യക്തമാകുന്നത്. ഭൂരിപക്ഷം സുഹൃത്തുക്കളും നിങ്ങളുടെ ജയത്തിൽ മാത്രം കൂടെ നിൽക്കും. എന്നാൽയഥാർത്ഥസുഹൃത്തുക്കൾ ജീവിതപങ്കാളികളെപ്പോലെയാണ്;പരാജയത്തിലും അവർ കൂടെയുണ്ടാകും.

A = ACTIONS - രണ്ടാമത്തെ പ്രതിനിധീകരിക്കുന്നതു നമ്മുടെ ACTIONSനെപ്രവൃത്തികളെആണ്. എല്ലാ ചേരുവകളുമുണ്ടായിട്ടും വിഭവങ്ങൾ പാത്രത്തിലാക്കി വേവാൻ വച്ചില്ലെങ്കിൽ ഫലം വരില്ല. അതുപോലെ, നമ്മുടെ പ്രവൃത്തികളാണു പ്രധാനം. ഒരു കൃഷിക്കാരൻ വിത്തെറിഞ്ഞ ശേഷം, വിള കൊയ്യാൻ മാത്രമായി പോകാറില്ല. അതിനെ കാത്തു പരിപാലിച്ച്വളവും വെള്ളവും നൽകികീടങ്ങളിൽ നിന്നു രക്ഷിച്ച്പ്രകൃതിയോടു മല്ലടിച്ച്അവസാനനിമിഷം വരെ പൊരുതിയാണു ഫലമെടുക്കുന്നത്.

എന്റെ പിതാവു കുട്ടനാട്ടിലെ ഒരു പ്രമുഖ കർഷകനായിരുന്നു. വിളഞ്ഞ പാടത്തു വെള്ളപ്പൊക്കത്തിൽ മട വീണു ചിലപ്പോൾ കൃഷി നശിച്ചിട്ടുണ്ട്. അന്നൊന്നും ദൈവത്തെപ്പോലും കുറ്റപ്പെടുത്താതെകടത്തിന്റെ പുറത്തു കടം വാങ്ങി വീണ്ടും കൃഷി ചെയ്യും. അതാണു നാം കാണാത്തതും മനസ്സിലാക്കാത്തതും. നമ്മുടെ മുന്നിൽ വരുന്ന ഓരോ ചെറിയ പ്രശ്നവും നാമൊരു പുതിയ അവസരം (Opportunity) ആയി കാണുന്നില്ലെന്നതു നമ്മുടെ തുടർവിജയത്തിനെന്നും തടസ്സമാണ്. ഓരോ വിജയത്തിനും തൊട്ടു മുന്നിൽ ഒരു താത്കാലിക പരാജയം (Temporary defeat) തീർച്ചയായുമുണ്ടാകും. പലപ്പോഴും ഈ താത്കാലിക പരാജയത്തെ അന്തിമ പരാജയത്തിൽ നിന്നു വേർതിരിച്ചറിയുന്നതിൽ നാം വിജയിക്കാറില്ല: Failure to distinguish between temporary defeat and actual failure.

ഉദാഹരണത്തിന്, ഒരാളൊരു ബിസിനസ്സു ചെയ്യണമെന്നു വിചാരിക്കുന്നു. അയാൾ ആ മേഖലയിൽ നൈപുണ്യവും അഭിരുചിയുമുള്ളവനായിരിയ്ക്കാം. പക്ഷേമൂലധനമെന്ന പ്രശ്നത്തിൽ കുടുങ്ങി മുന്നോട്ടു പോകില്ല. അദ്ദേഹം സഹായം ചോദിക്കുന്ന ആർക്കും ആ ഫീൽഡിൽ പരിചയവും അഭിരുചിയും ഉണ്ടായെന്നു വരില്ല. എന്നാൽ,അത്തരക്കാരോടായിരിയ്ക്കാം അയാൾ സഹായം ചോദിച്ചുപോകുന്നത്. മിക്കവാറും മറുപടി നിരാശാജനകമായിരിക്കും. ഇതൊരു താത്കാലിക പരാജയമാണെന്നു മനസ്സിലാക്കാൻ മിക്കപ്പോഴും നാം തയ്യാറാവുകയില്ല. അപ്പോൾ നാം സഹായം ചോദിച്ചവരോടു ദേഷ്യമായിരിക്കും മിക്കവാറും നമ്മിലുണ്ടാവുക.

എന്നാൽആരെങ്കിലും സഹായം തരുന്നെന്നു വയ്ക്കുക. അയാൾ തീർച്ചയായും പ്രതിഫലം പ്രതീക്ഷിക്കും. അയാൾക്ക് ഈ രംഗത്തു പരിചയവും അഭിരുചിയുമില്ലാത്തതിനാൽ നമ്മുടെ പ്രവർത്തനങ്ങളിൽ അയാൾ പങ്കു ചേരുകയുമില്ല. പക്ഷേപ്രവർത്തനഫലത്തിലെ പങ്ക് അയാൾക്കും മിക്കവാറും തുല്യമായിരിക്കും. അയാൾ വെറുതേയിരുന്ന്ഒരു പണിയും ചെയ്യാതെ നമ്മുടെ മാത്രം പ്രവർത്തനഫലം അനുഭവിക്കുന്നതു നമുക്കു ദഹിക്കില്ല. അവിടം പരാജയത്തിന്റെ തുടക്കമാകും. പിന്നങ്ങോട്ടു നാമും ഉദാസീനരാകും. നമുക്കിഷ്ടമുണ്ടായിട്ടല്ലനമ്മുടെ കഷ്ടപ്പാടിന്റെ ഗുണഫലം മറ്റൊരാളങ്ങനെ അനുഭവിക്കേണ്ടെന്ന പിടിവാശി കൊണ്ടു മാത്രം.

F = FAITH - ജീവിതവിജയത്തിന്റെ സമവാക്യത്തിലെ അവസാനഘടകം വിശ്വാസം അഥവാ FAITH ആണ്. ഇവിടെ വിശ്വാസമെന്നതു ദൈവവിശ്വാസമല്ല. മറിച്ച്നാം ചെയ്യുന്നനാമേർപ്പെടുന്ന കാര്യം വിജയത്തിലെത്തും എന്ന ഉറച്ച വിശ്വാസമാണ്. ഇവിടെ ബൈബിളിൽ നിന്നൊരു വാക്യമുദ്ധരിക്കുന്നത്അതിനേക്കാൾ അനുയോജ്യമായ മറ്റൊരു നിർവചനം വിശ്വാസത്തിനില്ലെന്ന ഒറ്റക്കാരണത്താലാണ്:

വിശ്വാസം എന്നതോആശിക്കുന്നതിന്റെ ഉറപ്പും / കാണാത്ത കാര്യങ്ങളുടെ നിശ്ചയവും / ആകുന്നു”: എബ്രായർ 11.1

മിക്കപ്പോഴും ഇതു നാം പൂർണമായി ഉൾക്കൊള്ളാറില്ല. പക്ഷേനാമിതു പൂർണമായി അപഗ്രഥനം ചെയ്താൽ രണ്ടു കാര്യങ്ങൾ കാണാൻ സാധിക്കും.

1.  ആശിക്കുന്നതിന്റെ ഉറപ്പ്. അതായത്നാമാഗ്രഹിക്കുന്നതു കിട്ടും എന്നു നമുക്കൊരു ഉറപ്പുണ്ടാകണം. അല്ലാതെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം എപ്പോഴും സാദ്ധ്യമല്ല. നാം ചെയ്യുന്ന പ്രവർത്തനത്തിന്റെ ഫലത്തെ അതിന്റെ പൂർണതയിൽനമുക്കു മുൻ‌കൂട്ടി കാണാൻ സാധിക്കണം; അതു മാത്രമാണു നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത്. ഒരു ചിത്രകാരൻ പടം വരയ്ക്കുന്നതിനു മുമ്പു തന്നെആ പടം എങ്ങനെയിരിക്കണംഅതിനെന്തു ഭാവമാണുണ്ടാകേണ്ടത്എന്നെല്ലാം മനസ്സിലൊരു സൃഷ്ടി നടത്തി ആദ്യമേ തന്നെ നിശ്ചയിയ്ക്കുന്നു. മനസ്സിലുണ്ടാക്കിയ ആ പ്രതിച്ഛായ ചിത്രത്തിനു കൈവരുന്നതു വരെ അയാൾ ചിത്രരചന തുടരുന്നു. ജീവിതത്തിൽ പലപ്പോഴും നാമിങ്ങനെയല്ല ചെയ്യുന്നത്. വരുന്നിടത്തു വച്ചു കാണുക” എന്ന നയം (Tactic) ആണു നാം മിക്കപ്പോഴും സ്വീകരിക്കുന്നത്അതൊരിക്കലും സ്ഥിരവിജയം പ്രദാനം ചെയ്യുകയില്ല.

2. കാണാത്ത കാര്യങ്ങളുടെ നിശ്ചയം. വെറും ഉറപ്പല്ലദൃഢനിശ്ചയമാണു വേണ്ടത്. Belief vs. strong belief. ഒരു ദൃഢനിശ്ചയക്കാരനെ ഭയപ്പെടുത്തിഅവനിടപെട്ടിരിക്കുന്ന കാര്യത്തിൽ നിന്നു പിന്തിരിപ്പിക്കാൻ ആർക്കും സാദ്ധ്യമല്ല.

ജീവിതസമവാക്യത്തിൽ വിശ്വാസം (FAITH) ഉൾപ്പെടുത്തിയിരിക്കുന്ന രീതി നോക്കുക. പവർ ("raised to the power of") അഥവാ കൃതി ആയാണു വിശ്വാസത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. എത്രത്തോളം വിശ്വാസം കൂടുന്നുവോ, നമ്മുടെ വിജയസാദ്ധ്യത അത്രത്തോളം കൂടുന്നു. ഇതിൽ ഗുണിതങ്ങളായി ചേർത്തിരിക്കുന്ന ASSOCIATION, ACTIONS എന്നിവ പൂജ്യമാണെങ്കിൽ, പൂജ്യം കൊണ്ട് എന്തിനെ ഗുണിച്ചാലും പൂജ്യമാകുന്നതു പോലെ, നമ്മുടെ പ്രവൃത്തിയുടെ ഫലവും വെറും വട്ടപ്പൂജ്യമായിരിക്കും. ഇതിനെ നമ്മൾ പരാജയമെന്നു വിളിക്കും. പിന്നീടുള്ള കാര്യങ്ങൾ പറയേണ്ടതില്ലല്ലോ.

ജീവിതത്തിൽ പരാജയം സംഭവിച്ചെന്നു തോന്നുമ്പോൾ തിരിഞ്ഞു നോക്കേണ്ടതു മറ്റുള്ളവരിലല്ല. ഈ സമവാക്യത്തിൽ എന്താണു നാമുൾപ്പെടുത്താൻ മറന്നുപോയത്ചേരുവകൾ നാമറിയാതെ മാറിപ്പോയോഅങ്ങനെയെങ്കിൽ,കുറ്റപ്പെടുത്തലുകളൊഴിവാക്കി സമവാക്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ചേരുവകൾ ചേർക്കുക. ഇളക്കേണ്ട സമയത്ത് ഇളക്കുക. ചൂടു കുറയ്ക്കേണ്ട സമയത്തു ചൂടു കുറയ്ക്കുക. അങ്ങനെ വരുമ്പോൾ നിങ്ങൾ ചെയ്യുന്നതെല്ലാം നിങ്ങൾക്കും അതിന്റെ ഗുണഭോക്താക്കൾക്കും തീർച്ചയായും ഹൃദ്യമായി അനുഭവപ്പെടുകയുംനിങ്ങൾ വിജയത്തിൽ നിന്നു വിജയത്തിലേക്കു പോകുകയും ചെയ്യും.

നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും വിജയത്തിലെത്തുവാൻ ജഗദീശ്വരൻ നിങ്ങളെ സഹായിക്കട്ടെ.

സ്നേഹപൂർവം
ചെറിയാൻ ജേക്കബ്



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code