Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുടിയേറ്റ മലയാളികളും, സംഘടനകളും   - ജോണ്‍ ഇളമത

Picture

വളരുബോള്‍ പിളരുകയും,പിളരുബോള്‍ വളരുകയും ചെയ്യുമെന്ന ദുശ്ശാഠ്യ രാഷ്ടീയക്കാരാണ് മലയാളികള്‍ എന്നു പറഞ്ഞാല്‍ തെറ്റാകുമോ! ഇത് കേരള രാഷ്ടീയത്തിന്‍െറ മറ്റൊരു മോശം വശം. പത്തു നാനൂറ് വര്‍ഷങ്ങള്‍ വിദേശ അടിമത്വത്തില്‍ നിന്ന് മോചിതരായ നാം ഇന്നും പണ്ടത്തെ ചേരിപ്പോരില്‍ നിന്ന് തമ്മില്‍ കലഹിച്ചും,പരസ്പരം ഭള്ളു പറഞ്ഞും പഴയ പടിയില്‍ തന്നെയല്ലേ? അതു പോലെ വിദേശത്തേക്ക് കുടിയേറിയിട്ടുള്ള പ്രമാണിമാരും, അവരുടെ കുത്തക സംഘടനകളും അങ്ങനെ തന്നെ എന്ന് തോന്നി പോകാറുണ്ട്!.

"കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന മട്ടിലാണ് അവരുടെ ചെയ്തികള്‍. എന്തും വിലകൊടുത്തും വാങ്ങുമവര്‍, സ്ഥാനമാനങ്ങളും, അധികാരങ്ങളും. എവിടയും അവര്‍ വക്താക്കള്‍ ആകും. എന്തിനേയും അവര്‍ അപലപിക്കും.എന്തു പ്രസ്ഥാനങ്ങളിലും കയറിക്കൂടി സ്ഥാനമാനം പിടിച്ചു പറ്റി മൈക്കു വിഴുങ്ങുന്ന ഈ കൂട്ടര്‍ അവസരവാദികളും,അല്പന്മാരുമാണന്ന് ഖേദത്തോടു കൂടി ഇവിടെ പറയേണ്ടിയിരിക്കുന്നു.! ''സ്ഥാനമാനങ്ങളെ ചൊല്ലി കലഹിച്ചു നാണം കെട്ടു നടക്കുമൊരു കൂട്ടര്‍'....... എന്ന് കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍പ്പാട്ട് എഴുതിയത്,ഇക്കൂട്ടെരെപ്പറ്റി തന്നെയലേ്­ത എന്നു തോന്നുമാറ്ല്‍

മലയാളി ഏറെ കുടിയേറിയിട്ടുള്ള വടക്കേ അമേരിക്കയില്‍ കൂണു കിളിര്‍ത്ത പോലെ തന്നെ സംഘടനകള്‍. ഒരു സംഘടന ഓണത്തിന് തൂശനിലയിട്ട് പതിനാറു കൂട്ടം കറി വിളമ്പുമ്പോള്‍ മറ്റേ സംഘടന പതിനെട്ടു കൂട്ടം വിളമ്പുമെന്ന്! അതു കേള്‍ക്കാത്ത താമസം കറികളുടെ എണ്ണം കൂട്ടി കൂട്ടി മത്‌സരത്തില്‍ ഓണവിരുന്നൊരുക്കും,ഇതര സംഘടനകളും. വെറതെ എന്നു കരുതണ്ടാ പതിനഞ്ചു മുതല്‍ ഇരുപത്തഞ്ചു ഡോളര്‍ ഈടാക്കും.പിന്നെ ഓണമല്ലേ, മാവേലിയെപ്പറ്റി വേണ്ടി വന്നാല്‍ ഇഗ്ലീഷില്‍ തന്നെ മുഖ്യപ്രഭാഷകന്‍ ഒരു കാച്ചും കാച്ചും, ഐതീഹ്യത്തെ കവച്ചുവെച്ച്! പലതും,നോണ്‍ പ്രോഫിറ്റബിള്‍, പ്രോഫിറ്റ് പാര്‍ശ്വ വല്‍ക്കരിച്ചവ,സ്വകാര്യ വ്യകതി വക, കുടുംബ വക. എല്ലാറ്റിനും ആകര്‍ഷമായ പേരുകള്‍, ഓമന, കാമന, മക്കാന, പുക്കാന, ചക്കാന, ഇതൊക്കെ കൂടാതെ ചില്ലറ സംഘടന വ്യാപാരവുമുണ്ട്, കുരീച്ചിറ സംഗമം,പോത്താനിക്കാട് സംഗമം,ഓച്ചിറ ഫ്രണ്‍ണ്ട്ഷിപ്പ്, കൊട്ടാരക്കര കൂട്ടായ്മ, കാട്ടാക്കട മേള എന്നിങ്ങനെ!

ഇതൊക്കെ പറഞ്ഞു വരുന്നത്, നമ്മുടെ സംഘടനകളുടെ ശോചനീയാവസ്ഥ എടുത്തു കാട്ടാനാണ്. ഒരു ഓണം നടത്താനൊരു സംഘടന! ,അതും വ്യാവസായിക അടിസ്ഥാനത്തില്‍. ഇതു പോരാഞ്ഞ് നാട്ടില്‍ നിന്നെത്തുന്ന സിനിമാ-പിന്നണി താരങ്ങളുടെ കച്ചവട ഏജന്‍റുകളായും ഇക്കൂട്ടര്‍ കുപ്പായമിടുന്നതു കാണുബോള്‍ ഈ സംഘടനകളെപ്പറ്റി പുച്ഛം തോന്നാവുന്നില്‍ തെറ്റ് പറയാനാകുമോ! കലയേയും,സസ്ക്കാരത്തെയും പരിപോഷപ്പിക്കുന്നു എന്ന വീമ്പടിയാണ് ഈ വിഷത്തില്‍ ഏറ്റവും വലിയ കൊള്ളയടി! ഇതുകൊണ്ട് ആര്‍ക്കൊക്കെ പ്രയോജനം എന്ന് ചിന്തിക്കുക? ഈ ബിസനസുകാരെ കൊണ്ടുവരുന്നവര്‍ക്കും,വരുന്ന ബിസിനസുകാര്‍ക്കും! അല്ല എന്നുള്ള പക്ഷം സമാജ പ്രമാണികള്‍ക്ക് ഇത്തരം കലാസാസ്കാരിക സംഭരംഭങ്ങള്‍ ജനകീയമാക്കാന്‍ തയ്യാറുണ്ടോ? എന്നു പറഞ്ഞാല്‍ ന്യായമായ തുക വരുന്നവര്‍ക്ക് കൊടുത്ത അമ്പത്,നൂറ്,അഞ്ഞൂറ് എന്ന റേറ്റുകളില്‍ അല്ലാതെ ഇരുപത്തഞ്ചോ, മുപ്പിതിനോ കൊടുക്കാനാകുമോ?എങ്കില്‍ ന്യായീകരണമുണ്ട്.

ഫോക്കാന, ഫോമാ ഇവ ഫ്‌ളോറിഡായിലെ ഒര്‍ലാന്‍ഡോ സമ്മേളനം വരെ അറ്റകുറ്റങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ മറുനാടന്‍ മലയാളകളികളുടെ അജയ്യ ശക്തിയായിരുന്നു, അരിക്കന്‍ ദേശീയ തലത്തില്‍ പോലും! അന്നതിന് മലാളി സമൂഹത്തില്‍ അര്‍ഹിക്കുന്ന ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്നോ അവ പൂട പൊഴിഞ്ഞ് എല്ലും തോലുമായ സിംഹകുട്ടികളെ പോലെ ഒരു കഷണം എല്ലിനു വേണ്ടി കടിപിടി കൂട്ടുന്നു!

ഇപ്പോള്‍ നിങ്ങള്‍ ഇരു കൂട്ടര്‍ക്കും എങ്ങനെ പറയാന്‍ കഴിയും,ഞങ്ങള്‍ അമേരിക്കയിലെ ""സംഘടനകളുടെ സംഘടന'' എന്ന്. രണ്ടു വര്‍ഷത്തിലാരിക്കല്‍ കസേരകള്‍ പങ്കിട്ട് ഇരുവരും മത്‌സരിച്ച് കണ്‍വന്‍ഷനുകള്‍ നടത്തുന്നു. അവിടെ പ്രധാനമായി എന്തു സംഭവിക്കുന്നു! നാട്ടില്‍ നിന്ന് കുറേ രാഷ്ട്രീയക്കാരെത്തുന്നു, പിന്നെ സിനിമാക്കാര്‍, മറ്റു സിനിമയോടു ബന്ധപ്പെട്ടവര്‍! ഇതണോ, മലയാളികളുടെ സാമൂഹ്യ സാംസ്ക്കാരിക പാരമ്പര്യം? കലയും,കയികവും, സസ്ക്കാരവും,സാഹിത്യവും,ബ്യൂട്ടി പാജന്‍റും,അവാര്‍ഡും,ആദരിക്കലുമൊക്കെ ഒരവിയലാക്കി വിളമ്പുന്നു എന്നു തോന്നിപ്പക്കുന്ന ഒരു കോലാഹലം അരങ്ങേറുന്നതു കൊണ്ട്,സാധണ കുടിയേറ്റ മലയാളിക്ക് എന്തു പ്രയോജനം! ഒടുവില്‍ പത്രത്തില്‍ പ്രമാണിമാരുടെ മഴു ഫോട്ടോകളും,വാര്‍ത്തകളും, മന്ത്രിമാരോടെപ്പവും താരങ്ങളാടൊപ്പവും.എന്നിട്ട് നല്­ത മുഴുത്ത പ്രസ്താവനകളും, ഞങ്ങള്‍, നിങ്ങളെ ഉദ്ധരിക്കും, ഞങ്ങള്‍ ജനനായകര്‍!

ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകുന്നില്ലെങ്കില്‍ ഇത്തരം സംഘടനകള്‍ അര്‍ത്ഥശൂന്യം! മാറനാടന്‍ മലയാളികളില്‍ മാറ്റങ്ങളുടെ ശബ്ദം മുഴങ്ങി കേള്‍ക്കുന്നുണ്ടെങ്കില്‍ ആത്മാര്‍ത്ഥതയുള്ള ജന നേതാക്കാള്‍ അനാവശ്യ കസേരകള്‍ ഒഴിഞ്ഞ്, കസേരകള്‍ കൂട്ടിയടിപ്പിച്ച് സാമൂഹ്യ സാസ്ക്കാരിക പ്രവര്‍ത്തനങ്ങളും അതിലുപരി മലയാളി കുടിയേറ്റത്തിന്‍െറ ശക്തിയും ആര്‍ജ്ജിക്കേണ്ട സമയം ആഗതമായിരിക്കുന്നു! നല്ല മനസ്സുള്ള ജന നേതാളെ, വിഘടിച്ചുനിര്‍ത്തതെ ഒന്നിച്ചു നില്‍ക്കൂ! ""ഐക്യമത്വം മഹാബലം''! ദേശീയ തലത്തില്‍ മലയാളി കുടിയറ്റക്കാരുടെ ശബ്ദം ഒന്നായിരിക്കട്ടെ!!

Picture2



Comments


Malayalee Organizations----
by John, Los Angeles on 2015-11-28 13:15:41 pm
You are right... we dont need many malayalee organizatios.......... I dont support any..


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code