Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്രണ്ട്‌സ് ഓഫ് റാന്നി പതിനേഴാമത് വാര്‍ഷികവും കേരളപ്പിറവിയും സംയുക്തമായി ആഘോഷിച്ചു

Picture

ഫിലഡല്‍ഫിയ: സ്വാതന്ത്ര്യനഗരമായ ഫിലഡല്‍ഫിയയിലെ പ്രമുഖ സാംസ്കാരിക- ജീവകാരുണ്യ പ്രസ്ഥാനമായ ഫണ്ട്‌സ് ഓഫ് റാന്നിയുടെ പതിനേഴാമത് വാര്‍ഷിക ബാങ്ക്വറ്റും കേരളപ്പിറവിയും നവംബര്‍ ഏഴിന് വൈകിട്ട് 6 മണിക്ക് അതിഥി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. സംഘടനയുടെ പ്രസിഡന്റ് സുരേഷ് നായരുടെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം പ്രമുഖ പ്രവാസി സാഹിത്യകാരനായ പ്രൊഫ. കോശി തലയക്കല്‍ ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍, കേരളപ്പിറവി ആഘോഷങ്ങളുടെ പ്രസക്തി തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് പ്രസിഡന്റ് സുരേഷ് നായര്‍ സംസാരിക്കുകയുണ്ടായി. പ്രവാസി ജീവിതവും കേരളീയ ജീവിതവും താരതമ്യം ചെയ്ത് പ്രൗഡഗംഭീരമായ പ്രഭാഷണം നടത്തിയ നടത്തിയ പ്രൊഫ. കോശി തലയ്ക്കല്‍ ഏവര്‍ക്കും കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു.

ഫിലഡല്‍ഫിയയിലെ പ്രമുഖ സാംസ്കാരിക നായകന്മാര്‍, സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. "പമ്പ'യെ പ്രതിനിധീകരിച്ച് ജോര്‍ജ് നടവയല്‍, ഫ്രണ്ട്‌സ് ഓഫ് റാന്നി ന്യൂജേഴ്‌സി പ്രസിഡന്റ് സജി മുക്കരണത്ത്, ട്രൈസ്റ്റേറ്റ് കേരള ഫോറം സെക്രട്ടറി സജി കരിങ്കുറ്റി, കോട്ടയം അസോസിയേഷനുവേണ്ടി ബെന്നി കൊട്ടാരത്തില്‍, പ്രസ് ക്ലബ് ഫിലഡല്‍ഫിയ വൈസ് പ്രസിഡന്റ് ജീമോന്‍ ജോര്‍ജ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയ്ക്കുവേണ്ടി ഫിലിപ്പോസ് ചെറിയാന്‍, ഫില്‍മ പ്രസിഡന്റ് റെജി ജേക്കബ്, മല്ലപ്പള്ളി അസോസിയേഷനുവേണ്ടി ബിനു ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് പ്രശസ്ത ഗായകരായ ശബരീനാഥ് നായര്‍, കാര്‍ത്തിക ഷാജി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേള അരങ്ങേറി. ജനബാഹുല്യംകൊണ്ട് ഇത്തവണത്തെ ആഘോഷപരിപാടികള്‍ കെങ്കേമമായിരുന്നു.

യോഗത്തില്‍ സുരേഷ് നായര്‍ സ്വാഗതവും, സുനില്‍ ലാമണ്ണില്‍ കൃതജ്ഞതയും പറഞ്ഞു. പരിപാടികളുടെ എം.സിയായി ജോര്‍ജ് മാത്യു, മാത്യു ജോര്‍ജ്, കലാ എസ് നായര്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. വിഭവസമൃദ്ധമായ അത്താഴവിരുന്നോടുകൂടി പരിപാടികള്‍ പര്യവസാനി­ച്ചു.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code