Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒരു കവിയുടെ മരണം (കവിത)   - ചേറുശ്ശേരി അനിയന്‍ വാരിയര്‍

Picture

ഇതൊരു കവിതയാണോ എന്നറിയില്ല
സഹൃദയര്‍ ക്ഷമിഞ്ചാലു
കുഹൃദയര്‍ സ്ഥലം കാലിയാക്കുക
അഹൃദയര്‍ കൂടെഗ്ഗമിക്കുക ...
എന്നേക്കൊണ്ട് ഇത്രയേ പറ്റൂ

അവന്‍ ഒരു കവി
ഒരു സ്വപ്നജീവി
ആരും അറിഞ്ഞില്ല
അവന്‍ പോലും !

ഒരുനാളവന്‍ ചേര്‍ന്നു
ഗവര്‍മ്മേണ്ടില്‍ ...
ഫയലുകള്‍ , ഫയലുകള്‍
പിന്നെയും ഫയലുകള്‍
മെമ്മോ ... വാര്‍ണിംഗ് ...
ചാര്‍ജ്ഷീറ്റ് ... ചാര്‍ ...

കല്പനാലേശം
ഏശാത്ത കല്പനകള്‍
ജല്പനങ്ങള്‍

ഭാവനാലേശം
സ്പര്‍ശിക്കാത്ത ഭാവങ്ങള്‍
അഹംഭാവങ്ങള്‍

കടുകുകീറിക്കണക്കുകള്‍
രണ്ടും രണ്ടും കൂട്ടിയാല്‍
നാല് അഥവാ നാലര
ഭാഗ്യം ; നാലേകാലല്ല .

അവനിലെ കവി
ശുഷ്കിച്ചുണങ്ങി !

തൂമ്പയെ തൂമ്പയെന്ന്
അവനെന്നും വിളിച്ചു
അവനെയെറിഞ്ഞതും
തൂമ്പതന്നെ .
­­­­ 2 ­­­

ആര്‍ക്കുമറിയില്ല
അറിയണമെന്നുമില്ല
റൂളിനും ആക്ടിനും
ക്ലോസിനും സബ്‌ക്ലോസിനും
സെക്ഷനും സബ്‌സെക്ഷനും
ഉപരി മറ്റൊന്നുമറിയണ്ട
കവിയും കപിയും തമ്മില്‍
എന്തുഭേദം ... മൈ ഫുട്ട് !

നീ ആര് ? ദൈവമോ ? ?
നിനക്കു വയ്യെങ്കില്‍
ഈ ജോലി വേണ്ടെങ്കില്‍
പോ , വേഗം പോ
മറ്റൊരു ജോലിക്കല്ല
വീട്ടിലേക്ക് ... നിന്‍റെ
നാട്ടാരെ തുലക്കാതെ
നീ പോയിത്തുലയ് .

അവന്‍റെ സ്വപ്‌­നങ്ങള്‍
മോഹങ്ങള്‍ ... ദാഹങ്ങള്‍
ആശകള്‍ ... അഭിലാഷങ്ങള്‍
ആരവങ്ങള്‍ ... ആഹ്ലാദങ്ങള്‍
എല്ലാം എല്ലാം മരിച്ചു
ശുഷ്കിച്ചുണങ്ങി !

അവന്‍ മരിച്ചു
അവനല്ല
അവനിലെ കവി
അന്തരിച്ചു ! ! !

C. S. Sankara Warrier, Anubhuti Cherussery
Thaikkattussery-Ollur, Thrissur 680 306
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code