Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മുന്‍ ബോക്‌സിങ്ങ് ചാമ്പ്യന്‍ ഒനീല്‍ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു   - പി.പി.ചെറിയാന്‍

Picture

അറ്റ്‌ലാന്റ: മുന്‍ ബോക്‌സിങ്ങ് ചാമ്പ്യന്‍ സൂപ്പര്‍ നോവ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഒ നീല്‍ ബെല്‍ നവം.25 രാവിലെ അറ്റ്‌ലാന്റായിലെ ഹാര്‍ബിന്‍ റോഡില്‍ വെച്ചു വെടിയേറ്റു മരിച്ചു.

ഈസ്റ്റ് അറ്റ്‌ലാന്റയില്‍ ബസ്സില്‍ നിന്നും ഇറങ്ങിയ ഉടനെയാണ് മോഷ്ടാക്കള്‍ ചാമ്പ്യന്റെ നെഞ്ചിനു നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ ചാമ്പ്യന്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. കൂടെ ബസ്സില്‍ നിന്നും ഇറങ്ങിയ മറ്റൊരു യുവാവിനു നേരേയും ഇവര്‍ വെടിയുതിര്‍ത്തുവെങ്കിലും ഇടുപ്പെല്ലിലാണ് വെടിയേറ്റത്. ഇദ്ദേഹത്തെ ഗ്രാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് അറ്റ്‌ലാന്റ പോലീസ് ലഫ്.ചാള്‍സ് ഹാംപ്ട്ടന്‍ പറഞ്ഞു.

രണ്ടാമതു വെടിയേറ്റു വീണ യുവാവിന്റെ ബാഗ് കൈക്കലാക്കി മറ്റൊരു പിറ്റി ക്രൂയ്‌സറില്‍ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.

1998 മുതല്‍ 2011 വരെ 29 മത്സരങ്ങളില്‍ പങ്കെടുത്ത് നീല്‍ 24 എണ്ണത്തില്‍ വിജയിച്ചിരുന്നു. WBA, WBC, IBF തുടങ്ങിയ മത്സരങ്ങളില്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. 2011 ല്‍ സജ്ജീവ മത്സര രംഗത്തുനിന്നും പിന്മാറിയ നീലിന് ധാരാളം ആരാധകര്‍ ഉണ്ട്. ജമൈക്കയില്‍ നിന്നാണ് നീല്‍ അമേരിക്കയിലെത്തിയത്. മോഷ്ടാക്കള്‍ രക്ഷപ്പെട്ട വാഹനത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code