പോട്ടെഴ്സ്ബാര്‍: എന്‍ഫീല്‍ഡ് മലയാളം കുര്‍ബാന കേന്ദ്ര ദിനാഘോഷവും പരിശുദ്ധ ജപമാല മാസാചരണത്തിന്റെ സമാപനവും ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു. പോട്ടെഴ്സ്ബാര്‍ സെന്റ് ജോണ്‍സ് മെത്തഡിസ്റ്റ് പാരീഷ് ഹാളില്‍ വിപുലമായ പരിപാടികളോടെ ആഘോഷപരിപാടികള്‍ ഒരുക്കുന്നത്. ഒക്ടോബര്‍ 31ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നിനു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. 3.30 നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് സീറോ മലബാര്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടി കാര്‍മികത്വം വഹിക്കും. വൈകുന്നേരം ആറിനു പൊതു സമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും. ചടങ്ങില്‍ ഫാ. തോമസ് പാറയടി മുഖ്യാതിഥി പങ്കെടുത്തു കുര്‍ബാന കേന്ദ്ര ദിനാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും. ട്രസ്റ്റി അനില്‍ ആന്റണി സ്വാഗതവും സന്ജോയ് ജോര്‍ജ് നന്ദിയും ജോര്‍ജ് പട്ട്യാല ആശംസകളും അര്‍പ്പിച്ചു സംസാരിക്കും.
എന്‍ഫീല്‍ഡ് കലാകാരന്മാര് അണിയിച്ചൊരുക്കുന്ന 'പൊയ്മുഖങ്ങള്‍' എന്ന സാമൂഹിക നാടകം, ഗാനമേള, ഡാന്‍സ്, മാര്‍ഗം കളി തുടങ്ങി വിവിധ കലാപരിപാടികള്‍ ആഘോഷത്തിനു മാറ്റുകൂട്ടും. ട്രസ്റ്റിമാരായ അനില്‍ ആന്റണി, വിനീഷ് ചാക്കോ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സന്‍ജോയി ജോര്‍ജ്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സാജു വര്‍ഗീസ്, മത്തച്ചന് വിലങ്ങാടന്, ആനി ജോസഫ്, ജ്യുവല്‍ ജോര്‍ജ്, ബീന സാജു തെക്കന്‍, ലിസ സെബാസ്റ്റ്യന്‍ എന്നിവര്‍ പാരീഷ് ദിനാഘോഷത്തിനു നേതൃത്വം വഹിക്കും.
പള്ളിയുടെ വിലാസം:St.Johns Methodist Church Hall, Baker tSreet, Potters Bar, EN6 2EB.
റിപ്പോര്‍ട്ട്: അപ്പച്ചന് കണ്ണഞ്ചിറ
Comments